സോപ്പ് വിപണിയില്‍ തരംഗം സൃഷ്ടിച്ച ബ്രാന്‍ഡ്
സാധാരണക്കാര്‍ക്ക് ഗുണമേന്മയുള്ള സോപ്പ് നല്‍കുക എന്ന ലക്ഷ്യവുമായിട്ടാണ് ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇലാരിയ, അവന്തിക എന്നീ രണ്ടു ബ്രാന്‍ഡ് നെയിമുകളില്‍ വിപണിയില്‍ എത്തുന്ന സോപ്പിന് ഇന്ന് ആവശ്യക്കാര്‍ ഏറുകയാണ്. മൂന്ന് വര്‍ഷത്തിലേറെ മാര്‍ക്കറ്റ് പഠിക്കുകയും വീക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് കമ്പനി കേരള വിപണിയിലേക്ക് എത്തിയത്. ഹിമാഛല് പ്രദേശിലും തിരുവനന്തപുരത്തുമാണ് മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. എഫ്എംസിജി മേഖലയിലെ മുന്‍നിര ബ്രാന്‍ഡായി ചുരുങ്ങിയ കാലംകൊണ് മാറുവാന്‍ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്.
ഗുണമേന്മയോടെ മുന്നോട്ട്
ഏത് ഉല്‍പ്പന്നവും വിപണിയില്‍ സ്വീകാര്യത നേടണമെങ്കില്‍ ഗുണമേന്മ തന്നെയാണ് മാനദണ്ഡം. ഓര്‍ഗാനിക് അസംസ്കൃത വസ്തുക്കളാണ് ഇന്ഗ്രേഡിയന്റ്സായി ഉപയോഗിക്കുന്നത്. മൃഗ കൊഴുപ്പുകള്‍ ഉപയോഗിക്കില്ല, ചര്‍മത്തിന് ഹാനികരമായ ഒരു ഉല്‍പ്പന്നവും ഉപയോഗിക്കില്ല, എക്സ്പോര്‍ട്ട് ക്വാളിറ്റിയിലുള്ള സുഗന്ധ ദ്രവ്യങ്ങള്‍ മാത്രമേ നിര്‍മ്മാണത്തിനായി ഉപയോഗിക്കൂ… എന്നീ മൂല്യങ്ങളാണ് കമ്പനിയുടെ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ട്. സോപ്പുകളുടെ ഗുണ നിലവാരം കണക്കാക്കുന്നത് അതിലടങ്ങിയിരിക്കുന്ന ടിഎഫ്എമ്മിനെ അടിസ്ഥാനമാക്കിയാണ്. ഇലാരിയയിലും അവന്തികയിലും 76 ശതമാനത്തിനു മുകളില്‍ ടിഎഫ്എം അടങ്ങിയിരിക്കുന്നു എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്. സോപ്പുകളുടെ നിര്‍മ്മാണത്തില്‍ മാത്രമല്ല, പായ്ക്കിംഗിലും ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്താന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്.

സ്ഥാപനം – ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ്
തുടക്കം – 2017
ആസ്ഥാനം – കോഴിക്കോട്
തിരഞ്ഞെടുക്കാം നല്ല ഫ്ളേവര്‍
ഓരോ വ്യക്തിയുടെ ചര്‍മ്മം ഒന്നിന്നൊന്ന് വ്യത്യസ്തമായിരിക്കും. കുട്ടികളുടെ ചര്‍മം പോലെയായിരിക്കില്ല മുതിര്‍ന്നവരുടെ ചര്‍മം. ഓരോ ചര്‍മ്മത്തെയും തിരിച്ചറിഞ്ഞ് സോപ്പ് നിര്‍മിക്കുന്നതിന് ഇലാരിയയുടെ ആര് ആന്‍ഡ് ഡി ടീമിന് സാധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സോപ്പും ഈ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങുന്നുണ്ട്. മറ്റു കമ്പനികളില്‍ നിന്ന് ഓറിയല്‍ ഇമാറയെ വേര്‍തിരിക്കുന്നതും ഈ പ്രത്യേകതകളാണ്. പ്രീമീയം ഗണത്തില്‍ ഉള്‍പ്പെടുന്ന ഇലാരിയ ബ്രാന്‍ഡില്‍ അലൊവേര, ഷിയാബട്ടര്‍, സാന്ഡല് സാഫ്രണ്‍, ഓറഞ്ച് ഗ്ലിസറിന്‍, പ്രീമിയം വൈറ്റ് സോപ്പ് എന്നിവയാണ് പുറത്തിറങ്ങുന്നത്. സാന്ഡല്, വൈറ്റ്, ലെമണ്‍, മഞ്ഞള്‍ എന്നീ ഫ്ളേവറുകളാണ് അവന്തിക ബ്രാന്‍ഡില്‍ ഉള്‍പ്പെടുന്നത്. ഗ്രേഡ് കുറഞ്ഞ സോപ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ചര്‍മം ഡ്രൈ ആവുകയും സോപ്പിനു ഗ്രേഡ് കുറക്കാനുപയോഗിക്കുന്ന കെമിക്കലുകള്‍ പ്രവര്‍ത്തിച്ച് ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള താഴ്ന്ന ഗ്രേഡിലുള്ള സോപ്പുകളാണ് പല കമ്പനികളും നിര്‍മിക്കുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ഓറിയല്‍ ഇമാറ ഗ്രേഡ് വണ്‍ സോപ്പുകള്‍ മാത്രമാണ് നിര്‍മിക്കുന്നത്.
വിപണിയിലേക്ക്
കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിച്ച് കൂടുതല്‍ സ്വീകാര്യത നേടുവാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്. ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, ടോയ്ലെറ്റ് ക്ലീനര്‍, വാഷിംഗ് പൗഡര്‍ എന്നിവയും അധികം വൈകാതെ വിപണിയില്‍ എത്തും. കേരളത്തിന് പുറമെ കര്‍ണാടക, ജിസിസി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.
You might also like
നല്ല ജീവനക്കാരെ കണ്ടെത്താം അഫബ്ളിലൂടെ
ഒരു കമ്പനിയിലേക്കു ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സംരംഭത്തിന്റെ നയത്തോടും മൂല്യങ്ങളോടും ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയാകും സംരംഭകര്‍ താല്പ്പര്യപ്പെടുക. ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ കഴിവുകളും ഗുണങ്ങളും തിരിച്ചറിഞ്ഞു റിക്രൂട്ട്മെന്റ് നടത്തികൊടുക്കുന്ന സ്ഥാപനമാണ് അഫബ്ള് മാനേജ്മെന്റ് സര്‍വീസസ്. കമ്പനികള്‍ക്ക് ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ
വരുമാനം നേടിത്തരുന്ന തീറ്റ പുല് കൃഷി
വേറിട്ടതും വ്യത്യസ്തവുമായ സംരംഭങ്ങള്‍ തുടങ്ങി വിജയിപ്പിക്കുകയെന്നതാണ് ഇന്ന് ഓരോ സംരംഭകരും പിന്തുടരുന്ന രീതി. അങ്ങനെ നോക്കുമ്പോള്‍ വ്യത്യസ്തവും വേറിട്ടതുമായ ഒരു സംരംഭമാണ് തീറ്റ പുല് കൃഷി എന്നത്. പ്രധാനമായും കാലിത്തീറ്റയ്ക്കായാണ് തീറ്റ പുല് കൃഷി ചെയ്യുന്നത്. സങ്കര നേപ്പിയര്‍, ഗിനിപ്പുല്ല്, സിഗ്നല്‍,
കാരുണ്യസ്പര്‍ശത്തിനായി സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകന്
ആസ്ട്രോ ഫിസിക്സുകാര് കണ്ടെത്തിയ ബൂട്ട്സ് സ്ട്രാപ് സിദ്ധാന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ അപൂര്‍വ്വം ചിലരില്‍ ഒരാള്‍, ഒന്നുമില്ലായ്മയില്‍ നിന്നും വലിയൊരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത വ്യവസായി, അശരണര്‍ക്ക് എന്നും ആശ്രയമാകുന്ന സാമൂഹിക സേവകന് ; പത്മശ്രീ ഡോ.കുര്യന് ജോണ്‍ മേളാംപറമ്പില്‍ എന്ന
0 Comments
No Comments Yet!
You can be first to comment this post!