ഒരു അഡാറ് “ദുരന്തം” : അഥവാ കണ്ണടിച്ചു പോയ കണ്ണിറുക്കല്‍

ഒരു അഡാറ് “ദുരന്തം” : അഥവാ കണ്ണടിച്ചു പോയ കണ്ണിറുക്കല്‍

തിയറ്ററിലും അതു തന്നെ സംഭവിച്ചു. ചെറിയൊരു വ്യത്യാസം ഉണ്ടെന്നു മാത്രം. പ്രിയാ വാര്യര്‍ പുരികം ഉയര്‍ത്തിയാണ് ഒരു അഡാറ് ലൗ എന്ന ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍, സിനിമ കണ്ടിറങ്ങിക്കഴിയുമ്പോള്‍ പ്രേക്ഷകര്‍ വല്ലാതെ പുരികം ചുളിക്കുന്നുണ്ടെന്നു മാത്രം. പുട്ടിനു പീര നിറയ്ക്കുന്ന പോലെ പാട്ടും, ഇക്കിളിയിട്ടാല്‍ പോലും ചിരിക്കാന്‍ കഴിയാത്ത തമാശകളുമൊക്കെയാണ് ഒരു അഡാറ് ലൗവില്‍ നിറയുന്നത്. പതിവു പോലെ സ്വന്തം സിനിമകളില്‍ ഒഴിവാക്കാനാകാത്ത ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഒരു അഡാറ് ലൗവിലും ഒമര്‍ ലുലു ആവര്‍ത്തിച്ചിരിക്കുന്നു. ഒരു ഗാനത്തിലെ ഭാവം കൊണ്ടു ലോകമെമ്പാടും പ്രശസ്തിയിലേക്കുയരുമ്പോഴും, നല്ല കഥയും ആഖ്യാനരീതിയുമില്ലെങ്കില്‍ ഏതു സിനിമയായാലും പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നു തെളിയുകയാണ് ഒരു അഡാറ് ലൗവിലൂടെ.

 

പ്രണയവും വേര്‍പിരിയലും കൂടിച്ചേരലുമൊക്കെ പശ്ചാത്തലമായ സിനിമകള്‍ ഇതിനു മുമ്പും ധാരാളമുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രിയയുടെ പുരികയമുയര്‍ത്തലും, ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയ ലിപ് ലോക്കുമൊക്കെ റിലീസിനു മുമ്പേ സിനിമയെ വാര്‍ത്തകളില്‍ നിറച്ചു നിര്‍ത്തി. എന്നാല്‍ പ്രണയത്തിന്റെ ഊഷ്മളതയൊന്നും വെള്ളിത്തിരയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പോയി സംവിധായകന്. പുതുമുഖങ്ങള്‍ എന്ന നിലയില്‍ പലരും അഭിനയത്തില്‍ ശരാശരി നിലവാരം പുലര്‍ത്തുകയും ചെയ്തു.

 

 

പലവിധത്തിലുള്ള പ്രതികരണങ്ങളാണ് തിയറ്ററില്‍ നിറയുന്നത്. വിങ്കിങ് ഗേള്‍ എന്ന വിശേഷണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ പ്രിയാ വാര്യരുടെ ആദ്യ ചിത്രം കാണാനെത്തിയവരായിരുന്നു അധികവും. എന്നാല്‍ പ്രണയദിനത്തില്‍ രണ്ടായിരത്തോളം തിയറ്ററില്‍ എത്തിയ ഈ ചിത്രം നിരാശ തന്നെയാണു പലര്‍ക്കും സമ്മാനിച്ചത്.

വാല്‍ക്കഷ്ണം : തിയറ്ററില്‍ കേട്ടത്, ഒരു അഡൗറ് കൗ (cow) എന്നു പേരിട്ടിരുന്നെങ്കില്‍ ഗോമാതാവിനെ സ്‌നേഹിക്കുന്നവരെങ്കിലും വരുംദിവസങ്ങളില്‍ തിയറ്ററില്‍ കയറിയേനെ..

Previous സ്വന്തം ജീവിതം സിനിമയാക്കാന്‍ കങ്കണ
Next യുവ സംരംഭകര്‍ക്ക് കൈത്താങ്ങായി കോട്ടയം ജില്ല വ്യവസായ കേന്ദ്രം

You might also like

NEWS

ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

തുടര്‍ച്ചയായ നഷ്ടത്തിനുശേഷം ഇന്ന് ഓഹരി വിപണിയില്‍ പുത്തനുണര്‍വ്. സെന്‍സെക്‌സ് 248 പോയിന്റ് ഉയര്‍ന്ന് 33281ലും നിഫ്റ്റി 64 പോയിന്റ് ഉയര്‍ന്ന് 10219ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹീറോ

Business News

ഡീസലും ഇനി ഡോര്‍ ഡെലിവറി

ഡീസല്‍ തീര്‍ന്നാല്‍ ഒരു ഫോണ്‍ കോളില്‍ ഇനി ഡീസല്‍ വീട്ടിലെത്തും.ഡീസല്‍ ഉപഭോക്താവിന് ഡോര്‍ ഡെലിവറി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡീസലിന്റെ ഡോര്‍ ഡെലിവറി ആരംഭിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ രാജ്യവ്യാപകമായി ഈ സേവനം ലഭ്യമാക്കുമെന്ന്

NEWS

ഹിഫ് 2018 ന് അഡ്‌ലക്‌സ് വേദിയാകും

ഫര്‍ണിച്ചവര്‍ വ്യവസായ രംഗത്തെ പ്രമുഖ ബ്രാന്‍ഡുകളെയും സംരംഭകരെയും അണിനിരത്തിക്കൊണ്ടുള്ള ഹിന്ദുസ്ഥാന്‍ ഇന്റര്‍നാഷ്ണല്‍ ഫര്‍ണിച്ചര്‍ ഫെയര്‍ (ഹിഫ്) 2018ന് അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വേദിയാകും. സംസ്ഥാനത്തെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ അനുബന്ധ വ്യവസായ സംഗമമാണ് ഹിഫ്. തൃശൂര്‍ ലുലു ഇന്റര്‍നാഷ്ണല്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply