ഒസാക്ക ഗ്രൂപ്പ് കൊടുമുടികള്‍ കടന്ന വിജയയാത്ര

ഒസാക്ക ഗ്രൂപ്പ് കൊടുമുടികള്‍ കടന്ന വിജയയാത്ര

രൊറ്റ ചുവടുവയ്പ്പില്‍ നിന്നാണു വലിയൊരു യാത്ര തുടങ്ങുന്നത്. സംരംഭത്തിലായാലും ജീവിതത്തിലായാലും ആദ്യ ചുവടുവയ്പ്പിനുള്ള ധൈര്യം കാണിക്കുന്നവര്‍ മാത്രമാണു വിജയത്തിന്റെ കൊടുമുടികള്‍ താണ്ടിയിട്ടുള്ളൂ. ഇത്തരത്തില്‍ അങ്കമാലിയ്ക്കടുത്തെ ചെറിയൊരു ഗ്രാമത്തില്‍ നിന്നും സംരംഭകയാത്ര തുടങ്ങിയൊരു വ്യക്തിയുണ്ട്. പിന്നീടുള്ള ഓരോ കാല്‍വയ്പ്പുകളും നാഴികക്കല്ലുകളാക്കി വളര്‍ന്ന വ്യക്തി. യാത്രയുടെ ആത്മാവറിഞ്ഞ്, സുരക്ഷയുടെ കവചങ്ങളൊരുക്കി ട്രാവല്‍ മേഖലയില്‍ ലോകത്തോളം വളര്‍ന്ന സംരംഭത്തിന്റെ അമരക്കാരന്‍, പി. ബി. ബോസ്. ഒസാക്ക എന്ന ട്രാവല്‍ ഏജന്‍സിയില്‍ തുടങ്ങി ഇന്ന് ആറു കമ്പനികളടങ്ങിയ ഒസാക്ക എന്ന ഗ്രൂപ്പിലേക്കു വളര്‍ന്നു കഴിഞ്ഞിരിക്കുന്നു ഈ സംരംഭകസഞ്ചാരം. ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പി. ബി. ബോസിന്റെ ഇച്ഛാശക്തിയും കഠിനാധ്വാനവുമാണ് ഈ വിജയയാത്രയുടെ ഊര്‍ജ്ജം.

 

ഒരു സംരംഭം ജനിക്കുന്നു

അങ്കമാലിക്കു സമീപം തുറവൂര്‍ എന്ന ഗ്രാമത്തില്‍ വ്യവസായ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്റ്ററായിരുന്ന ബാലകൃഷ്ണന്റേയും ശാന്തയുടേയും മകനായിട്ടായിരുന്നു പി. ബി. ബോസിന്റെ ജനനം. നാലു മക്കളില്‍ മൂത്തയാള്‍. കാലടി ശ്രീ ശങ്കര കോളേജില്‍ ബിരുദ പഠനത്തിനു ശേഷം എല്‍എല്‍ബിക്കു ചേര്‍ന്നു. എന്നാല്‍ മുഴുമിപ്പിക്കാനായില്ല. തുടര്‍ന്നാണു ബിസിനസ് ലോകത്തെത്തുന്നത്. മകനെ ഡോക്റ്ററാക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ വളരെ മുമ്പു തന്നെ സ്വന്തം കാലില്‍ നിലയുറപ്പിക്കണം എന്ന മോഹം ബോസില്‍ വേരുറച്ചിരുന്നു. ആ വഴി എവിടെ നിന്നു തുടങ്ങണം എന്ന കാര്യത്തില്‍ അവ്യക്തതയായിരുന്നു. ചാലക്കുടിയില്‍ ബൂണ്‍ വീഡിയോസ് എന്ന സ്ഥാപനം നടത്തിയിരുന്നു ബന്ധുവിന്റെ ഉപദേശമാണ് വഴിത്തിരിവായത്. ട്രാവല്‍ ഏജന്‍സി നല്ലൊരു സംരംഭമായിരിക്കുമെന്ന ഉപദേശം നല്‍കിയത് അദ്ദേഹമാണ്.

ആ സമയത്താണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോയത്. ഒപ്പം ഒരു ട്രാവല്‍ ഏജന്‍സിയും സന്ദര്‍ശിച്ചു. സ്വന്തമായി ട്രാവല്‍ ഏജന്‍സി ആരംഭിക്കാം എന്ന തീരുമാനം ഉറപ്പിക്കാന്‍ കാരണമായി ഈ സന്ദര്‍ശനം. കുറച്ചു ദിവസങ്ങള്‍ക്കകം ട്രാവല്‍ ഏജന്‍സി തുടങ്ങാനുള്ള തീരുമാനം എടുത്തു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഈ തീരുമാനത്തെ പിതാവ് എതിര്‍ത്തു. പിന്നീട് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.

 

ഡോ. പി ബി ബോസ്‌

ഒസാക്ക എന്ന ഒറ്റയാള്‍പ്പട്ടാളം

ജപ്പാന്റെ തലസ്ഥാനമാണ് ഒസാക്ക. വാക്കിന്റെ അര്‍ത്ഥം മരുപ്പച്ച എന്നും. എന്നാല്‍ സ്വന്തം സംരംഭത്തിന് ഈ പേരു തെരഞ്ഞെടുക്കുമ്പോള്‍ ഇതൊന്നും അറിയില്ലായിരുന്നു. ഒരു പേരിടേണ്ട സാഹചര്യം വന്നപ്പോള്‍ സുഹൃത്തുക്കള്‍ പന്ത്രണ്ടോളം പേരുകള്‍ നിര്‍ദ്ദേശിച്ചു. അതില്‍ നിന്നാണ് ഒസാക്ക എന്ന പേരു തെരഞ്ഞെടുത്തത്. അറിയാതെയാണെങ്കിലും അനുയോജ്യമായ പേരു തന്നെയായി മാറി. ഇന്നു പല അന്താരാഷ്ട്ര വേദികളിലും പേരിന്റെ പ്രത്യേകത കൊണ്ടു തന്നെ ഈ സംരംഭം ശ്രദ്ധിക്കപ്പെടാറുണ്ട്. ഏതൊരു സ്ഥാപനത്തേയും പോലെ വളരെ ചെറിയൊരു തുടക്കം തന്നെയായിരുന്നു. അങ്കമാലി സ്വാഗത് ടൂറിസ്റ്റ് ഹോമില്‍ 500 രൂപ അഡ്വാന്‍സില്‍ 120 വാടകയില്‍ ഒസാക്ക പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യകാലഘട്ടത്തില്‍ ഒറ്റയാള്‍പ്പട്ടാളമായിരുന്നു. തുടര്‍ന്നങ്ങോട്ട് ഈ മേഖലയെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ സമ്പാദിച്ചു. കുറെക്കാലം കഴിഞ്ഞാണൊരു സ്റ്റാഫിനെ നിയമിക്കുന്നത്. അഞ്ചുമാസത്തോളം ഈ ഓഫീസില്‍ തുടര്‍ന്നു.

കൊച്ചി വിമാനത്താവളം എന്ന ഫയര്‍

ചെറിയൊരു സ്ഥാപനമായി മുമ്പോട്ടു പോകുന്ന കാലം. അക്കാലത്ത് ഗവണ്‍മെന്റൊരു പ്രഖ്യാപനം നടത്തി. കൊച്ചിയില്‍ ഒരു വിമാനത്താവളം വരുന്നു. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു നെടുമ്പാശ്ശേരിയിലാണു സംസ്ഥാനത്തിന്റെ ആകാശസ്വപ്‌നങ്ങള്‍ക്കു ചിറകു നല്‍കുന്നത്. ആ വാര്‍ത്ത ബോസിനുള്ളിലൊരു ഫയര്‍ കൊളുത്തി വിട്ടു. ട്രാവല്‍ മേഖലയെ സംബന്ധിച്ചിടത്തോളം സാധ്യതകളുടെ റണ്‍ വേ തുറക്കുകയായിരുന്നു. പക്ഷേ ഒസാക്കയെ ഉയരങ്ങളിലെത്തിക്കാന്‍ വലിയൊരു നിക്ഷേപം നടത്താന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. ഒടുവില്‍ വീട്ടില്‍ നിന്നു ലഭിച്ച സാമ്പത്തിക സഹായത്തില്‍ അങ്കമാലിയില്‍ ഒരു ഓഫിസ് വാടകയ്‌ക്കെടുത്ത്, മൂന്നു സ്റ്റാഫുകളെ നിയമിച്ചു പ്രവര്‍ത്തനം തുടങ്ങി.

 

 

ബിസി ബോസ്‌

വിപ്ലവം വ്യക്തിബന്ധങ്ങളിലൂടെ

എന്നാല്‍ പെട്ടെന്നൊരു വിപ്ലവം സൃഷ്ടിച്ചുള്ള സംരംഭക വളര്‍ച്ച സാധ്യമായിരുന്നില്ല. പല മാസങ്ങളിലും പ്രതീക്ഷിച്ച ബിസിനസ് ഉണ്ടായില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കാന്‍ ബോസ് തീരുമാനിച്ചു. സമീപ പ്രദേശങ്ങളായ മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര എന്നിവിടങ്ങളിലെ എന്‍ആര്‍ഐ വീടുകള്‍ സന്ദര്‍ശിച്ചു. അവരുമായി വ്യക്തിബന്ധം ഉണ്ടാക്കി. ആ നീക്കം വിജയത്തിന്റെ അടിത്തറ പാകി. വ്യക്തിബന്ധം സൃഷ്ടിക്കുമ്പോഴും, സൗഹൃദം ഉണ്ടാക്കുമ്പോഴും ഒരിക്കല്‍പ്പോലും അവരോട് ബിസിനസ് ആവശ്യപ്പെട്ടിരുന്നില്ല. ഇത്തരമൊരു സേവനം നമ്മള്‍ നല്‍കുന്നുണ്ട് എന്നു മാത്രം അറിയിച്ചു. ഒസാക്കയുടെ പേര് അവരറിയാതെ തന്നെ അവരുടെ മനസില്‍ രേഖപ്പെടുത്തി. ആ സന്ദര്‍ശനം ബിസിനസില്‍ വിപ്ലം തന്നെയായി മാറി.

 

ആദ്യയാത്രയുടെ അനുഭൂതി

ഒസാക്കയില്‍ നിന്നും ആദ്യ യാത്രക്കാരന്‍ ടിക്കറ്റെടുത്ത അനുഭവം ഇന്നും ബോസിന്റെ മനസില്‍ മായാതെയുണ്ട്. കൊച്ചി – മുംബൈ ടിക്കറ്റായിരുന്നു ആദ്യം നല്‍കിയത്. ടിക്കറ്റ് കൈപ്പറ്റിയ ശേഷം യാത്രക്കാരന്‍ ചോദിച്ചു, ഈ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ കഴിയുമോ എന്ന്. ആ ചോദ്യത്തില്‍ വിഷമം തോന്നിയില്ല. കാരണം അന്നത്തെ സാഹചര്യം അതായിരുന്നു. എറണാകുളത്തെ ട്രാവല്‍ ഏജന്‍സിയില്‍ മണിക്കൂറുകളോളം കാത്തു നിന്നാല്‍ മാത്രമേ ടിക്കറ്റ് ലഭിക്കൂ എന്ന അവസ്ഥയുണ്ടായിരുന്ന കാലത്താണ് അങ്കമാലിയിലെ ചെറിയൊരു സ്ഥാപനത്തില്‍ നിന്നും വിമാനടിക്കറ്റ് നല്‍കുന്നത്. ആ സാഹചര്യത്തിലാണു വെറും മൂന്നു മിനിറ്റ് കൊണ്ട് ടിക്കറ്റ് പ്രോസസ് ചെയ്തു നല്‍കിയത്. ആ പാസഞ്ചര്‍ യാത്ര പൂര്‍ത്തീകരിച്ചു തിരിച്ചുവന്നത് ഒസാക്കയുടെ യാത്രയിലെ തിളക്കമാര്‍ന്ന നിമിഷമായി ബോസ് ഇന്നു കാണുന്നു. അക്കാലത്തെ പ്രശസ്തരായ എയര്‍ലൈനുകളായ മോടിലെഫ്ത്ത്, എന്‍ഇപിസി, ജെറ്റ് തുടങ്ങിയവരെയൊക്കെ ഒസാക്ക സ്റ്റോക്കിസ്റ്റുകളാക്കിയിരുന്നു.  പതുക്കെ പതുക്കെ ഒസാക്കയെത്തേടി കൂടുതല്‍ കസ്റ്റമേഴ്‌സ് എത്തിത്തുടങ്ങി. 1500 സ്‌ക്വയര്‍ഫീറ്റുള്ള ഓഫിസിലേക്കു മാറി. പിന്നീട് 5000 സ്‌ക്വയര്‍ഫീറ്റുള്ള ഓഫിസിലേക്കു മാറി. ഒസാക്ക എയര്‍ട്രാവല്‍സ് എന്നത് ഒസാക്ക ഗ്രൂപ്പ് എന്ന നിലയിലേക്കു വളര്‍ന്നു.

 

അഗസ്റ്റിന്‍ പി പി
(ജനറല്‍ മനാനേജര്‍)

ഒസാക്ക ഗ്രൂപ്പ് എന്നാല്‍

ആറു കമ്പനികള്‍ അടങ്ങുന്ന ആശയമാണ് ഒസാക്ക ഗ്രൂപ്പ്. അഞ്ചു കമ്പനികള്‍ കൈകാര്യം ചെയ്യുന്നതു ട്രാവല്‍ ട്രേഡിന്റെ കാര്യങ്ങളാണ്. ഒരു കമ്പനി ചാരിറ്റബിള്‍ സോഷ്യല്‍ ആക്റ്റിവിക്റ്റികള്‍ക്കായും പ്രവര്‍ത്തിക്കുന്നു. ജീവ പ്രണവ കേന്ദ്ര എന്നാണു പേര്. ട്രാവല്‍ ട്രേഡ് രംഗത്തെ എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴില്‍ നല്‍കാന്‍ കഴിയുന്നു എന്നതാണ് ഒസാക്ക ഗ്രൂപ്പിന്റെ സവിശേഷത.

ലക്ഷ്യങ്ങള്‍ ധാരാളം

കഴിഞ്ഞവര്‍ഷം ഇരുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി ഒസാക്ക. സില്‍വര്‍ ജൂബിലിയില്‍ വ്യക്തമായ വളര്‍ച്ച ലക്ഷ്യം വച്ചിരുന്നു ഈ സംരംഭം. കേരളജനതയ്ക്കും ലോകമലയാളികള്‍ക്കും ബിഗസ്റ്റ് ട്രാവല്‍ മാനേജ്‌മെന്റ് ഓഫിസ് സമുച്ചയം സമര്‍പ്പിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. വലിയൊരു ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ച് ആ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ഒസാക്ക എജ്യുകെയര്‍ എന്ന പുതിയ കമ്പനിയാണു രണ്ടാമത്തെ ലക്ഷ്യം. ഇന്ത്യയുടെ പുറത്തുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, അവിടുത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകള്‍ സന്ദര്‍ശിക്കുകയും, പുതിയ തലമുറക്ക് വിദ്യാഭ്യാസ രംഗത്തുള്ള സേവനദാതാവായി മാറുക എന്ന ലക്ഷ്യമാണ് ഒസാക്ക എജ്യുകെയറിനുള്ളത്. അതിനോടനുബന്ധിച്ചു തന്നെ ഫോറിന്‍ ലാംഗ്വേജ് ട്രെയിനിങ് സെന്ററും ആരംഭിക്കും. ഒസാക്ക കണക്റ്റ് എന്നൊരു ബി ടു ബി ഗ്ലോബല്‍ പോര്‍ട്ടലാണു മൂന്നാമത്തെ ലക്ഷ്യം. ട്രാവല്‍ ഏജന്റ്‌സ്, സ്ഥിരം യാത്രക്കാര്‍, കോര്‍പ്പറേറ്റ്‌സ്, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ എന്നിവരെയാണ് ഈ പദ്ധതി വഴി ലക്ഷ്യം വയ്ക്കുന്നത്. വേള്‍ഡ് വൈഡ് ടിക്കറ്റിങ്, ഹോട്ടല്‍ റിസര്‍വേഷന്‍, ട്രാവല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയവയാണ് ഈ പദ്ധതിയിലുണ്ടാകുക. ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ക്രൂസ് ഓണ്‍ലൈനും ഒസാക്ക കൊണ്ടു വരുന്നുണ്ട്. ലോകത്തെ പതിനെട്ടു ക്രൂസ് കമ്പനികളെ ഒസാക്ക കണക്റ്റ് വഴി ലോഞ്ച് ചെയ്യും. ആഗോള വിപണിയിലേക്കുള്ള കാല്‍വെയ്പ്പിന്റെ ഭാഗമായി ഓസ്‌ട്രേലിയ, യുകെ, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസും അധികം വൈകാതെ ആരംഭിക്കും.

 

വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ

ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ത്ഥികളുണ്ട്. അവരില്‍ ചിലര്‍ക്കൊക്കെ ജോലി ലഭിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ബിസിനസ് പാഷനുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സ്റ്റാര്‍ട്ടപ്പ് കണ്‍സെപ്റ്റ് കൊണ്ടു വരികയാണ് ഒസാക്ക. ബിസിനസ് പാഷനുള്ള വിദ്യാര്‍ഥികളെ സ്റ്റാര്‍ട്ടപ്പ് തലത്തിലേക്കു കൈപിടിച്ചുയര്‍ത്തും. ഒസാക്ക കണക്റ്റ് എന്ന ഇ-കൊമേഴ്‌സ് സര്‍വീസ് പ്ലാറ്റ്‌ഫോം അവര്‍ക്കു വേണ്ട എല്ലാ പിന്തുണയും നല്‍കും. പാഷനുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ മുതല്‍മുടക്കില്‍ വിജയത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്ത് ആഗോളവിപണിയില്‍ ബിസിനസ് ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കും.

കുടുംബം

ഒസാക്ക കണക്റ്റ്.കോമിന്റെ എക്‌സിക്യുട്ടിവ് ഡയറക്റ്ററായ ബിസി ബോസാണു ഭാര്യ. രണ്ടു മക്കള്‍ ലക്ഷ്മിപ്രിയ, അതുല്‍.

 

വിഷന്‍ 2019

ആഗോള തലത്തില്‍ ഇ കൊമേഴ്‌സ് സര്‍വീസ് പ്ലാറ്റ്‌ഫോമില്‍ കൂടെ ഗ്ലോബല്‍ മാര്‍ക്കറ്റില്‍ സജീവമാകണം എന്നതാണു ലക്ഷ്യം. 2025നുള്ളില്‍ വേള്‍ഡ് മാര്‍ക്കറ്റില്‍ ട്രാവല്‍ ട്രേഡില്‍ ആദ്യത്തെ പത്തു കമ്പനികളില്‍ ഒന്നായി ഒസാക്ക മാറും. അത്രയേറെ കരുത്തുറ്റ വീക്ഷണത്തോടെയാണു കമ്പനി മുമ്പോട്ടു പോകുന്നത്.

പുരസ്‌കാരങ്ങളനവധി

ദ ബെസ്റ്റ് ബിസിനസ് ട്രാവല്‍ ഏജന്റ് ഇന്‍ 2018 ( സൗത്ത് ഇന്ത്യ), ഗാന്ധി ഫൗണ്ടേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്, 54-മത് സയന്‍സ് കോണ്‍ഫറന്‍സില്‍ കൊളംബോ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡി-ലിറ്റ് എന്നിവ ലഭിച്ചിരുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെയും തായ്‌ലന്‍ഡ് ഗവണ്‍മെന്റിന്റെയും സംയുക്തമായുള്ള അച്ചീവ്‌മെന്റ് ഫോറത്തിന്റെ ട്രാവല്‍ ആന്‍ഡ് ടൂറിസം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു. ഇന്റര്‍നാഷണല്‍ സിഗ്നേച്ചര്‍ അവാര്‍ഡിനും ഒസാക്ക തെരഞ്ഞെടുക്കപ്പെട്ടു.

Spread the love
Previous തൃശൂരില്‍ രുചിയൊരുക്കി ഇന്ത്യാ ഗേറ്റ് ഹോട്ടല്‍
Next എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

You might also like

Entrepreneurship

നല്ല വാര്‍ത്തകളുടെ പ്രചാരകന്‍

എന്നും എപ്പോഴും ശുഭകരമായ കാര്യങ്ങള്‍ മാത്രം കേള്‍ക്കാനാണ് നാമെല്ലാം ഇഷ്ടപ്പെടുന്നത്. എന്നാല്‍ നിലവില്‍ സംഭവിക്കുന്നതോ, നേരെ തിരിച്ചും. ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ വഴി ഇന്ന് പ്രചരിക്കുന്നവയില്‍ അധികവും നമ്മുടെ മനസ് പിടയുന്നതും, റേറ്റിംഗ് കൂട്ടുന്ന നെഗറ്റീവ് വാര്‍ത്തകളുമാണ്. ഇതിലെ സത്യവും

Spread the love
SPECIAL STORY

എന്തിനും ഏതിനും ജൊബോയ്

തിരക്കേറിയ നഗരങ്ങളില്‍ ഓഫീസ് ഇതര ജോലികള്‍ക്ക് ആളുകളെ കണ്ടെത്തുക എന്നത് തികച്ചും ശ്രമകരമായ കാര്യമാണ്. അത്യാവശ്യ സമയത്ത് ആളെ കിട്ടില്ല എന്നുമാത്രമല്ല, ഉയര്‍ന്ന കൂലിയും വാങ്ങും. ഇനി ജോലിചെയ്യാമെന്നേറ്റ് വരുന്നവരാകട്ടെ, ആ ജോലി കൃത്യതയോടെ ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കാനും പറ്റില്ല. ഇവിടെയാണ്

Spread the love
Entrepreneurship

കൈയടിക്കാം മാത്തച്ചന്റെ മുത്തുകൃഷിക്ക്…

ഓരോ കാലത്തിനും യോജിച്ച വ്യവസായങ്ങളും കൃഷികളും കണക്കുകൂട്ടി മുന്നേ അറിയുന്നത് അവസരങ്ങളുടെ നിലയ്ക്കാത്ത സാധ്യത തുറന്നുതരുന്നുണ്ട്. ഇത്തരത്തില്‍ കാലത്തിനനുയോജ്യമായ കൃഷിരീതി കണ്ടെത്തി അതിന്റെ അവസരങ്ങള്‍ മുന്‍കൂട്ടി കണ്ടതിലൂടെയാണ് കെ ജെ മാത്തച്ചന്‍ കേരളത്തിലെ മുത്ത് കൃഷിയിലെ അപൂര്‍വം ചിലരിലെ നിറസാന്നിധ്യമാകുന്നത്. പണ്ട്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply