വിദ്യാര്‍ത്ഥികളുടെ അഭിരുചി തിരിച്ചറിയണം

വിദ്യാര്‍ത്ഥികളുടെ അഭിരുചി തിരിച്ചറിയണം

ച്ചടിച്ച പുസ്തകങ്ങളില്‍ നിന്നും, ക്ലാസ്മുറികളില്‍ നിന്നും നേടുന്ന പാഠങ്ങള്‍ക്കപ്പുറം വിദ്യാഭ്യാസത്തിനു മൂല്യത്തിന്റേയും സംസ്‌കാരത്തിന്റേയും പാഠങ്ങള്‍ കൂടി പകര്‍ന്നു നല്‍കേണ്ടതുണ്ട്. അത്തരമൊരു നയം പിന്തുടര്‍ന്നു കൊണ്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും, ആ നയത്തെ മുറുകെപിടിക്കുന്ന സ്ഥാപനസാരഥികളും വളരെ കുറവാണ്. അതുകൊണ്ടു തന്നെയാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ പൊതുസമൂഹ നിര്‍മ്മിതിക്കുതകുന്ന തലമുറ വാര്‍ത്തെടുക്കപ്പെടാത്തത്. ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തനാണ് വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫസര്‍ പി. ഒ. ജെ. ലബ്ബ. എംഇഎസ് ( മുസ്ലീ എജ്യുക്കേഷണല്‍ സൊസൈറ്റി) ജനറല്‍ സെക്രട്ടറിയായ പി. ഒ. ജെ ലബ്ബയുടെ വിദ്യാഭ്യാസ കാഴ്ച്ചപ്പാടുകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. സ്വന്തം വിദ്യാഭ്യാസ വീക്ഷണത്തെക്കുറിച്ചും നയങ്ങളെക്കുറിച്ചും ഉന്നത വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെക്കുറിച്ചും പി. ഒ. ജെ ലബ്ബ സംസാരിക്കുന്നു.

 

നല്ല വിദ്യാര്‍ത്ഥിസമൂഹത്തെ വാര്‍ത്തെടുക്കണം

നമ്മുടെ സ്‌കൂളുകളുടെ റിസല്‍റ്റ് നോക്കിയാല്‍ ഒരു കാര്യം മനസിലാവും. എല്ലാ സ്‌കൂളുകളും നൂറു ശതമാനം വിജയം നേടുന്നു. മിക്ക കുട്ടികളും ഫുള്‍ എ പ്ലസ് നേടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതയില്ലാത്ത ധാരാളം അംഗീകാരം നല്‍കി അവരെ വഷളാക്കുകയാണു ചെയ്യുന്നത്. എസ്എസ്എല്‍സി കഴിഞ്ഞാല്‍ എന്തൊക്കെ വിദ്യാര്‍ത്ഥി അറിഞ്ഞിരിക്കണം എന്നൊരു കണക്കുണ്ട്. ആ അറിവ് വിദ്യാര്‍ത്ഥിക്കു ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. അതുപോലെ തന്നെ മോഡറേഷന്‍ കൊടുത്തു റിസല്‍റ്റ് ഉയര്‍ത്തുന്നതും വലിയൊരു തട്ടിപ്പാണ്. ആര്‍ക്കും കൊടുക്കണ്ട എന്നല്ല. പക്ഷേ അതിനൊക്കെയൊരു പരിധി നിശ്ചയിക്കണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം നഷ്ടപ്പെടും. പണ്ടുകാലത്തൊക്കെ ഇംഗ്ലീഷില്‍ നാല്‍പ്പതു അന്‍പതും മാര്‍ക്കും മേടിക്കുന്നവന്‍ മിടുക്കനാണ്. എന്നാല്‍ ഇന്നു തൊണ്ണൂറിനു മുകളില്‍ മാര്‍ക്കു മേടിക്കുന്ന വിദ്യാര്‍ത്ഥിക്കു തെറ്റു കൂടാതെ ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയില്ല. അതു വരുംതലമുറയെ നശിപ്പിക്കുന്നതിനു തുല്യമാണ്. ഇങ്ങനെയുള്ള കുട്ടികള്‍ കോളേജിലെത്തുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയുള്ള പഠനം നടത്താന്‍ കഴിയുന്നില്ല. അതിനു കാരണം സ്‌കൂള്‍ തലത്തിലുള്ള കാര്യക്ഷമതയില്ലായ്മയാണ്. സ്‌കൂള്‍ തലത്തില്‍ കൃത്യമായ അസസ്‌മെന്റ് വേണം. നൂറു ശതമാനം പാസായി എന്നതില്‍ അര്‍ത്ഥമില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കി നല്ല തലമുറയെ വാര്‍ത്തെടുക്കുന്ന രീതിയാണു നാം പിന്തുടരേണ്ടത്.

 

അധ്യാപക – വിദ്യാര്‍ത്ഥിബന്ധം ശക്തിപ്പെടണം

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയാണ് ഉന്നത വിദ്യാഭ്യാസവും. ഇതേ അവസ്ഥ തന്നെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്തും. പലരും അധ്യാപകരാകുന്നത് ആഗ്രഹം കൊണ്ടല്ല. ഒരു ജോലി എന്ന രീതിയിലാണു പലരും സമീപിക്കുന്നത്. പ്രൊഫഷനോട് പാഷനുള്ളവര്‍ കുറവാണ്. ആത്മസമര്‍പ്പണത്തിന്റെ അഭാവം അധ്യാപക ജോലിയിലുമുണ്ടെന്നു നിസംശയം പറയാം. വിദ്യാഭ്യാസ മേഖലയില്‍ അധ്യാപക – വിദ്യാര്‍ത്ഥി ബന്ധം പഴയതില്‍ നിന്നും വളരെയധികം മാറ്റമുണ്ട്. പല അധ്യാപകരും സിലബസ് തീര്‍ത്തു കൊടുക്കുന്നു എന്നല്ലാതെ, കുട്ടികളില്‍ അതെത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നു ചിന്തിക്കുന്നു പോലുമില്ല. നല്ല വിദ്യാഭാസം നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും നിലവിലുണ്ട്. എന്നാല്‍ നടപ്പിലാകുന്നില്ല എന്നതാണു വസ്തുത.

 

കുട്ടികളുടെ അഭിരുചി തിരിച്ചറിയണം

കേരളത്തിലെ വിദ്യാഭ്യാസ രംഗം വളരെയധികം വളര്‍ന്നിട്ടുണ്ട്. എന്നാല്‍ അതില്‍ക്കൂടുതല്‍ വികസനം സാധ്യമാകുന്ന രീതിയുള്ള സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ തലത്തില്‍ നിന്നും ഈ വികസനം സാധ്യമാകണം. അതിനുശേഷമാണു ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഗണിക്കേണ്ടത്. കുട്ടികളുടെ താല്‍പ്പര്യവും പരിഗണിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ അഭിരുചി തിരിച്ചറിയാനുള്ള ഒരു സംവിധാനവും ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ കരിയര്‍ ഡവലപ്പ്‌മെന്റ് തന്നെ വ്യവസായമായി മാറി. കരിയര്‍ എങ്ങനെ വികസിപ്പിക്കാം എന്നതു തന്നെ ബിസിനസ് മാര്‍ഗമായി മാറുമ്പോള്‍ ആത്മാര്‍ത്ഥത നഷ്ടപ്പെടുകയാണ്.

തൊഴിലവസരങ്ങള്‍ ധാരാളം

കേരളത്തില്‍ ഇന്നു നല്ല രീതിയില്‍ തൊഴിലസരങ്ങളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജോലി മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കരുത്. കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഗവണ്‍മെന്റ് ജോലി തന്നെ വേണമെന്ന് ആരും വാശി പിടിക്കുന്നില്ല. പുതിയ പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ അന്യരാജ്യങ്ങളില്‍ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോള്‍ത്തന്നെ മാതാപിതാക്കളുടെ ഉത്തരവാദിത്തം കഴിയും. അതോടെ ഒരു കുട്ടി സ്വയം അധ്വാനിച്ചു ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. സ്വന്തം പഠനമേഖല സ്വയം തീരുമാനിക്കേണ്ട സാഹചര്യം വന്നു. അങ്ങനെ വരുമ്പോള്‍ പഠിക്കാനും തൊഴില്‍നേടാനുമുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമേ അവന്‍ അന്വേഷിക്കൂ. എന്നാല്‍ ഇവിടെ നല്ലൊരു സമയം വരെ മാതാപിതാക്കളുടെ ചെലവിലാണു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും ജീവിക്കുന്നതുമൊക്കെ. മക്കളെ മാത്രമല്ല, കൊച്ചുമക്കളെ വരെ നന്നാക്കിയിട്ടേ മരിക്കൂ എന്ന കാഴ്ച്ചപ്പാടിലാണു കേരളത്തിലെ മാതാപിതാക്കള്‍ ജീവിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ കഴിവില്ലാത്തവരായി മാറും.

 

പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തണം

പലയിടത്തും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ പലയിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കേരളത്തിലേക്കു കൊണ്ടു വന്നു വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കും. ഗവണ്‍മെന്റ് തലത്തില്‍ തന്നെ ഇതില്‍ ഇടപെടലുണ്ടാകണം. ഇന്ത്യയുടെ നോര്‍ത്ത് – ഈസ്റ്റ് മേഖലകളില്‍ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ കുറവാണ്. അവരേയും കേരളത്തിലേക്കു വിദ്യാഭ്യാസത്തിനായി കൊണ്ടുവരാന്‍ കഴിയും. ഇതൊക്കെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടാകും. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് തന്നെയാണ് ഇടപെടേണ്ടത്. സ്വകാര്യ ഏജന്‍സികള്‍ ഇടപെടുമ്പോള്‍ വിശ്വാസ്യത നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്.

 

എംഇഎസിന്റെ ജൈത്രയാത്ര

ഇന്നു വിദ്യാഭ്യാസ രംഗത്തു നിറഞ്ഞു നില്‍ക്കുന്ന പ്രസ്ഥാനമാണ് എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക പുരോഗതിക്കായി വരുംതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ക്രിയാത്മകമായ പങ്കാണ് എംഇഎസ് സ്ഥാപനങ്ങള്‍ വഹിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ നിര്‍ണ്ണയിക്കുന്ന വിധത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ ഇതിനോടകം തന്ന എംഇഎസ് ഗ്രൂപ്പ് നടത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ ഈ വിജയയാത്ര ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരക്കുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി തുടരുന്ന ഈ തേരോട്ടം വിദ്യാഭ്യാസ രംഗത്തു നടത്തിയ മാറ്റങ്ങള്‍ അവിസ്മരണീയം തന്നെയാണ്.

Spread the love
Previous ജെറ്റ് എയര്‍വേയ്സിനെ വാങ്ങാന്‍ അനില്‍ അഗര്‍വാള്‍
Next പകർച്ചവ്യാധികൾ തടയാൻ പ്രത്യേക മുൻകരുതൽ വേണം

You might also like

Home Slider

കൊച്ചി മെട്രോ സൗജന്യ യാത്ര അവസാനിപ്പിച്ചു

കൊ​​ച്ചി: പ്ര​​ള​​യ​​ത്തെ​ത്തു​​ട​​ർ​​ന്ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സൗ​​ജ​​ന്യ​യാ​​ത്ര കൊച്ചി മെട്രോ അവസാനിപ്പിച്ചു.ഇതുവരെ മൂന്നു ലക്ഷത്തില്‍ അധികം യാത്രക്കാര്‍ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയതായി കൊ​​ച്ചി മെ​​ട്രോ റെ​​യി​​ൽ ലി​​മി​​റ്റ​​ഡ് എംഡി അറിയിച്ചു. 16 മു​​ത​​ല്‍ ആരംഭിച്ച സൗ​​ജ​​ന്യയാ​​ത്ര ഇന്നലെ രാത്രി വരെ നീണ്ടു നിന്നിരുന്നു. വെള്ളം

Spread the love
SPECIAL STORY

കന്നുകാലി പരിപാലനത്തിലൂടെ സമ്പാദ്യം നേടാം, ഒപ്പം ഗുണങ്ങളും ഏറെ

വീട്ടിലിരുന്ന് ലാഭം കൊയ്യാനുള്ള പ്രധാനവഴികളിലൊന്നാണ് കന്നുകാലി പരിപാലനം. യുവതലമുറയ്ക്ക് സസ്യഹാരത്തേക്കാള്‍ക്കൂടുതല്‍ മാംസാഹാരത്തിനോടാണ് പ്രിയമേറിക്കൊണ്ടിരിക്കുന്നത്. പാലും, പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഇവയുടെ വിസര്‍ജ്യങ്ങള്‍ വളമായി ഉപയോഗിക്കുകയും ചെയ്യാം. പഴങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുന്നതിനുപകരം ഇറച്ചിയും,മീനും ഉല്‍പ്പാദിപ്പിക്കുന്നതിലേക്ക് കര്‍ഷകര്‍ മാറുന്നതും ഇന്ന് സര്‍വ്വസാധാരണമാണ്. ലൈവ്‌സ്റ്റോക്ക്

Spread the love
SPECIAL STORY

2. ബ്രോക്കര്‍മാരെ തെരഞ്ഞെടുക്കാം വിവേക പൂര്‍വം

ഷെയര്‍ ട്രേഡിങ്ങില്‍ ബ്രോക്കര്‍മാര്‍ക്കുള്ള പങ്ക് വളരെ നിര്‍ണായകമാണ്. ബ്രോക്കര്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ ചെറിയ പാകപ്പിഴ വന്നാല്‍ ട്രേഡിങ്ങിന് ഇറങ്ങിത്തിരിക്കുന്നത് വന്‍ ബാധ്യതയ്ക്കു വഴിവയ്ക്കും. പ്രധാനമായും മൂന്നു തരത്തിലുള്ള ബ്രോക്കര്‍മാരാണുള്ളത്. 1. ഡിസ്‌കൗണ്ട് ബ്രോക്കേഴ്‌സ്. 2. ഫുള്‍ സര്‍വീസ് ബ്രോക്കേഴ്‌സ്.3. ത്രീ ഇന്‍ വണ്‍. ഡിസ്‌കൗണ്ട്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply