കുട്ടികളുടെ ആരോഗ്യപരിപാലനത്തിന്  മാതാപിതാക്കള്‍  അറിഞ്ഞിരിക്കേണ്ടത്

കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്

കുട്ടികളുടെ ആരോഗ്യസംരംക്ഷണത്തിന് മാതാപിതാക്കള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. എങ്കിലും മിക്ക കുട്ടികളും ഹോസ്പിറ്റലുകളിലെ നിത്യ സന്ദര്‍ശകരാണ്. മാതാപിതാക്കളുടെ ചെറിയ ചില അശ്രദ്ധകളാണ് ഇതിന് കാരണം.

അച്ഛനമ്മമാര്‍ ശ്രദ്ധിക്കാതെ വിടുന്ന എന്നാല്‍ കുട്ടികളെ ശീലിപ്പിക്കേണ്ട പ്രാധാന കാര്യമാണ് കുട്ടികളുടെ ശുചിത്വം. കുട്ടികള്‍ രാവിലെയും രാത്രിയും പല്ല് തേക്കുന്നുണ്ടെന്നും ഭക്ഷണത്തിന് മുന്‍പും പിന്‍പും കൈകള്‍ കഴുകുന്നുണ്ടെന്നും ഉറപ്പു വരുത്തണം. ടോയ്‌ലറ്റില്‍ പോയ ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാനവരെ ചെറുപ്പത്തില്‍ തന്നെ ശീലിപ്പിക്കണം. അതുപോലെ കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് പ്രഭാതഭക്ഷണം. രാവിലെ നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങുന്ന കുട്ടികള്‍ക്ക് ഒരു ഗ്ലാസ് പാലും മുട്ടയും ഏത്തപ്പഴവും നല്‍കാവുന്നതാണ്. പ്രഭാതഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഉച്ചഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉച്ചഭക്ഷണം പോഷകാഹാര സമൃദ്ധമാവാന്‍ പച്ചക്കറികളും മത്സ്യവും മാംസവും പയറുവര്‍ഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തണം. വെണ്ട, ബീറ്റ്‌റൂട്ട്, കാരറ്റ്, തക്കാളി എന്നിങ്ങനെ വിവിധയിനം പച്ചക്കറികളും ചെറുപയര്‍, വന്‍പയര്‍ എന്നിങ്ങനെ പലതരം പയറുവര്‍ഗങ്ങളും മീനും ഇറച്ചിയും മുട്ടയുമെല്ലാം മാറിമാറി നല്‍കാവുന്നതാണ്. കപ്പ, മധുരക്കിഴങ്ങ്, കൊഴുക്കട്ട, അവില്‍ നനച്ചത് തുടങ്ങിയവ നാല് മണി പലഹാരമായി വീട്ടില്‍ തന്നെ ഉണ്ടാക്കി നല്‍കാം. അത്താഴം രാത്രി എട്ട് മണിക്ക് മുന്‍പായി ഉറപ്പായും നല്‍കണം.

കുട്ടികള്‍ക്ക് വയറുവേദനയും മൂത്രക്കല്ലുമൊക്കെ ഉണ്ടാവുന്നത് വെള്ളം് കുടിക്കുന്ന ശീലമല്ലാത്തതിനാലാണ്. നഗരങ്ങളിലെ കടകളില്‍ ലഭിക്കുന്ന പച്ചവെള്ളം രോഗങ്ങള്‍ക്ക് കാരണമാകുന്നു. തിളപ്പിച്ച് ആറ്റിയ വെള്ളമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്്. കരിക്ക്, മോരുവെള്ളം ലൈം ജ്യൂസ് എന്നിവയും നല്‍കാം. വീട്ടില്‍ കമ്പ്യൂട്ടറിലും മൊബൈല്‍ ഗെയിമിനും ടിവിക്കു മുന്‍പിലും ചടഞ്ഞുകൂടിയിരിക്കുന്ന ശീലത്തെ പ്രോത്സാഹിപ്പിക്കരുത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം നിര്‍ബന്ധമാണ്. കുറഞ്ഞത് എട്ട്മണിക്കൂറെങ്കിലും അവര്‍ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Spread the love
Previous റെഡി റ്റു കുക്ക് പച്ചക്കറി പായ്ക്കറ്റുകളിൽ നിന്നും അരലക്ഷം വരുമാനം
Next പിഴയിലൂടെ വരുമാനം; റെയില്‍വേക്ക് കേരളത്തില്‍ നിന്ന് മാത്രം ലഭിച്ചത് ലക്ഷങ്ങള്‍

You might also like

LIFE STYLE

ശ്രവണ വൈകല്യമുള്ളവര്‍ക്കായി ഇസാഫ് തയ്യാറാക്കിയ സാമ്പത്തിക സാക്ഷരതാ വീഡിയോ റിസര്‍വ് ബാങ്കിന് കൈമാറി

 ശ്രവണ വൈകല്യമുള്ള യുവാക്കളെ സാമ്പത്തിക ഉത്തരവാദിത്തമുള്ളവരാക്കാനും സുരക്ഷിതമായ ബാങ്കിംഗ് ഇടപാടുകളെയും ഇന്ത്യയിലെ മൊത്തത്തിലുള്ള ബാങ്കിംഗ് പ്രവണതകളെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പുറത്തിറക്കിയ വിദ്യാഭ്യാസ വീഡിയോ സമര്‍പ്പണം  ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ  കെ

Spread the love
LIFE STYLE

ലോകത്തിലെ ഏറ്റവും വലിയ പുഷ്പം വിടര്‍ന്നു : ആയുസ് ഒരാഴ്ച്ച

ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ്‌ളേഷ്യ ഇന്തോനേഷ്യയില്‍ പുഷ്പിച്ചു. 117 സെന്റീമീറ്റര്‍ നീളമുള്ള പുഷ്പത്തിന്റെ ആയുസ് ഒരാഴ്ച്ച മാത്രമായിരുന്നു. അഴുകിയ മാംസത്തിന്റെ ഗന്ധമാണ് പുഷ്പത്തിനുള്ളത്. ഇന്തോനേഷ്യന്‍ മഴക്കാടുകളിലായിരുന്നു ഈ പുഷ്പം വിടര്‍ന്നത്.       ഈ സ്പീഷിസിലെ ഏറ്റവും വലുപ്പമേറിയ

Spread the love
Uncategorized

ഇ-ബേയില്‍ കാമുകിയെ വില്‍പനയ്ക്ക്

ലോകോത്തര ഓണ്‍ലൈന്‍ ബൈ-സെല്‍ പ്ലാറ്റ്‌ഫോം ഇ-ബേ അറിയാത്തതായി ആരുമില്ല. വാങ്ങാനും വില്‍ക്കാനും ആവശ്യമായ സൗകര്യങ്ങളെല്ലാം മികച്ച രീതിയിലാണ് ഇ ബേയില്‍ ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനു പകരം സ്വന്തം കാമുകിയെ ഇ-ബേയില്‍ വില്‍ക്കാനുണ്ട് എന്ന പരസ്യം കണ്ട് പലരും അന്തം വിട്ടു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply