1000 കോടി ലക്ഷ്യമിട്ട് പതഞ്ജലിയുടെ ആയൂര്‍വേദ വസ്ത്ര വ്യാപാരം

1000 കോടി ലക്ഷ്യമിട്ട് പതഞ്ജലിയുടെ ആയൂര്‍വേദ വസ്ത്ര വ്യാപാരം

മുംബൈ: ആയൂര്‍വേദ വസ്ത്ര വ്യാപാരമേഖലയിലൂടെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് പതഞ്ജലി. പരിധാന്‍ എന്ന പേരില്‍ ബ്രാന്റഡ് അപ്പാരല്‍ മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ലൈവ് ഫിറ്റ്, ആസ്ത, സന്‍സ്‌കാര്‍ എന്നീ പേരുകളിലാണ് വസ്ത്രങ്ങള്‍ പുറത്തിറക്കുക. എല്ലാ പ്രായക്കാര്‍ക്കും യോജിച്ചവ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. സന്‍സ്‌കാര്‍ പുരുഷന്മാര്‍ക്കള്ള വസ്ത്രങ്ങളാണ്. ആസ്ത സ്ത്രീകള്‍ക്കു വേണ്ടിയാണ്. യോഗ, സ്പോര്‍ട്സ് വെയര്‍ വസ്ത്രങ്ങളാണ് ലൈവ് ഫിറ്റ് എന്നപേരില്‍പുറത്തിറക്കുന്നത്. പുരുഷന്മാര്‍ക്കുള്ള ജീന്‍സ് 500 രൂപമുതല്‍ ലഭ്യമാകും. ഷര്‍ട്ടാകട്ടെ 500 മുതല്‍ 1,700 രൂപവരെ വിലവരുന്നതാണ്.

ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പരിധാന്‍ എന്ന പേരില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 100 ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കും. 2020 ഓടെ ഫ്രാഞ്ചൈസി മാതൃകയില്‍ 500 ഔട്ട്ലെറ്റുകളായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

Previous വാടക കാര്‍ വിളിപ്പുറത്ത്;  ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാറിന് തുടക്കം
Next ആപ്പിള്‍, ഐ ഫോണ്‍ ടെന്‍ ആറിന്റെ ഉത്പാദനം നിര്‍ത്തുന്നു

You might also like

Business News

സ്വര്‍ണവില ഉയര്‍ന്നു; പവന് 22,360 രൂപ

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,360 രൂപയിലാണ് ഇന്ന് കച്ചവടം പുരോഗമിക്കുന്നത്. 2,795 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില.

Business News

നാണയപ്പെരുപ്പം ഉയരും

റീട്ടെയില്‍ നാണയപ്പെരുപ്പം ജനുവരി~മാര്‍ച്ചില്‍ 4.7 % വരെ ഉയരാമെന്ന് ആര്‍ബിഐ. ഡിസംബറില്‍ ഇത് 5.2 ശതമാനമായിരുന്നു. ജനുവരിയിലെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. വരുംമാസങ്ങളിലും നാണയപ്പെരുപ്പം ഉയര്‍ന്നാല്‍ ഏപ്രിലിലെ യോഗത്തില്‍ പലിശ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

Business News

പെട്രോള്‍-ഡീസല്‍ ഡ്യൂട്ടി കുറയ്ക്കില്ലെന്ന് കേന്ദ്രം

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കത്തിക്കയറുമ്പോഴും നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുകള്‍ വേണമെങ്കില്‍ ഇവയുടെ വാറ്റ് കുറയ്ക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പെട്രോലിന്റെയും ഡീസലിന്റെയും വില നിലവില്‍ 55 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. ഇന്നലെ 11 പൈസയാണ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply