സൗന്ദര്യ സങ്കല്‍പത്തിനു പുതിയ മാനം നല്‍കിയ പെഗാസസ്

സൗന്ദര്യ സങ്കല്‍പത്തിനു പുതിയ മാനം നല്‍കിയ പെഗാസസ്

1996ലാണ് അമിതാഭ് ബച്ചന്റെ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ (എബിസിഎല്‍) മിസ് വേള്‍ഡ് നടത്തി പരാജയം ഏറ്റുവാങ്ങിയത്. പെഗാസസിന്റെ ചെയര്‍മാന്‍ ഡോ. അജിത് രവി അമിതാഭ് ബച്ചന്റെ വലിയൊരു ആരാധകനായിരുന്നു. അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ (എബിസിഎല്‍) മിസ് വേള്‍ഡ് നടത്തി പരാജയം ഏറ്റുവാങ്ങുകയും പണമെല്ലാം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിനെ ഒരു ത്രെഡ്ഡാക്കിയെടുത്താണ് പെഗാസസ് ആദ്യത്തെ ചുവടുവയ്ക്കുന്നത്. എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നുള്ള ഒരു തുടക്കം. പരാജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കൊച്ചു കേരളത്തില്‍ ഫാഷന്‍ ഷോ, സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ഇവന്റ് ഗ്രൂപ്പായ പെഗാസസ് തങ്ങളുടെ വിജയഗാഥ ആരംഭിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര ഫാഷന്‍ രംഗത്തെ എതിരില്ലാത്ത രാജാക്കന്‍മാര്‍ എന്നു പെഗാസസ് ഗ്രൂപ്പിനെ വിശേഷിപ്പിക്കാം.
മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ഏഷ്യ, ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്, മിസ് ഗ്ലാം വേള്‍ഡ്, ഫിലിം-മീഡിയ-ബിസിനസ് അവാര്‍ഡ് (എഫ്എംബി അവാര്‍ഡ്-സാമൂഹിക പ്രതിബദ്ധതയുള്ള 2000 കോടിക്കു മേല്‍ ആസ്തിയുള്ള ബിസിനസ് ഉടമകള്‍ക്ക് സമ്മാനിക്കുന്നത്) എന്നീ ടൈറ്റിലുകളെല്ലാം കൈകാര്യം ചെയ്യുന്ന പെഗാസസിന്റെ ചെയര്‍മാന്‍ ഡോ. അജിത് രവി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

പെഗാസസിന്റെ തുടക്കം

1997ല്‍ അടങ്ങാത്ത പാഷനുമായാണ് കൊറിയോഗ്രഫി രംഗത്തു നിന്നും ഫാഷന്‍ ഷോ മേഖലയിലേക്ക് ഡോ. അജിത്ത് രവി കാലെടുത്തുവയ്ക്കുന്നത്. കലാലയങ്ങള്‍ക്കുവേണ്ടി മാതൃഭൂമി സംഘടിപ്പിച്ചിരുന്ന കലോത്സവത്തില്‍ ഞാനും എന്റെ സുഹൃത്തുക്കളും വിജയിച്ചതില്‍ നിന്നും ലഭിച്ച പ്രചോദനമാണ് സ്വന്തമായി പരിപാടികള്‍ തുടങ്ങാന്‍ പ്രേരണയായത്.
ആദ്യകാലത്ത് ചെറിയ ഫാഷന്‍ ഷോകള്‍ ചെയ്യുന്ന ട്രൂപ്പായിരുന്നു ഇത്. പിന്നീട് മാര്‍ക്കറ്റിംഗ്, കൊറിയോഗ്രഫി എല്ലാമടക്കം ഒരു വണ്‍മാന്‍ ഷോ ആയി പെഗാസസ് വളരുകയായിരുന്നു.
നാഷണല്‍-ഇന്റര്‍നാഷണല്‍ ലെവലില്‍ ഫാഷന്‍ പേജന്റുകള്‍ ചെയ്യുന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായി ഇന്ന് പെഗാസസ് വളര്‍ന്നു. 1996-ല്‍ അമിതാഭ് ബച്ചനുശേഷം ഇന്ത്യയില്‍ ആദ്യമായി മിസ് ഗ്ലാം വേള്‍ഡ് എന്ന ടൈറ്റില്‍ കൊണ്ടുവരുന്നത് പെഗാസസാണെന്നാണ് ഡോ. അജിത് രവി പറയുന്നത്. ഇതുകൂടാതെ മിന്നലെ ഫിലിം ടിവി അവാര്‍ഡ്, എംബിഎ അവാര്‍ഡ് എന്നീ അവാര്‍ഡ് നിശകളും ഇന്ന് പെഗാസസ് ആണ് ചെയ്യുന്നത്.

1.പെഗാസസ് ബിക്കിനി റൗണ്ടിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. 2002 മുതല്‍ ബിക്കിനിക്ക് എതിരായിരുന്നു. ഇന്ന് മിസ്സ് വേള്‍ഡ് വരെ ബിക്കിനി റൗണ്ട് നിര്‍ത്തലാക്കി. ആ കള്‍ച്ചറില്‍ മാറ്റം വരുത്താന്‍ ചെറിയൊരു ഭാഗമാകാന്‍ പെഗാസസിന് കഴിഞ്ഞു.
2.എഫ്എംബിഎ അവാര്‍ഡ് -സിനിമാ മേഖലയിലെയും ബിസിനസ് രംഗത്തെയും കഴിവുതെളിയിച്ചവര്‍ക്കുള്ള അവാര്‍ഡാണ്. സിനിമാ മേഖലയില്‍ ക്യാമറക്ക് മുന്‍പില്‍ നില്‍ക്കുന്നവരെയെല്ലാം ആളുകള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ പുറകില്‍ പ്രവര്‍ത്തിക്കുന്നവരെ ആരും കാണാറില്ല. ഈ ആലോചനയാണ് എഫ്എംബിഎ അവാര്‍ഡിന് തുടക്കം കുറിക്കാന്‍ കാരണമാകുന്നത്. ഇന്ന് പെഗാസസിന്റെ എഫ്എംബിഎ അവാര്‍ഡ് ലഭിക്കുന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വലിയ അംഗീകാരമായാണ് കാണുന്നത്.

ഇവന്റ് മാനേജ്‌മെന്റ് ഒരു ബിസിനസ് അല്ല

ഇതൊരു ബിസിനസ് എന്നു പറയാനോ ഒരു ബിസിനസ് മാന്‍ എന്ന് അറിയപ്പെടാനോ ഡോ. അജിത്ത് ആഗ്രഹിക്കുന്നില്ല. പെഗാസസ് ഒരു പാഷനാണ്. വലിയ ഒരു പ്രയത്‌നത്തിന്റെ ഫലം. പാഷനെ ഒരിക്കലും ഒരു ബിസിനസ് ആയി കാണാന്‍ സാധിക്കില്ല. അങ്ങനെ ആയിരുന്നെങ്കില്‍ 19 വര്‍ഷമായി ചെയ്യുന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഫയര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ടന്റ് ജോലി ഞാന്‍ തുടരില്ലായിരുന്നു. ജോലിയില്‍ നിന്നും ലീവെടുത്തിട്ടല്ല ഇവന്റുകള്‍ നടത്തുന്നത്. പ്രഥമ പരിഗണന എയര്‍പോര്‍ട്ട് ജോലി തന്നെയാണ്.

പ്രിന്റ് മീഡിയ രംഗത്തെ പെഗാസസ് സാന്നിദ്ധ്യം

ഇവന്റ് പോലെ തന്നെ മറ്റൊരു പാഷനാണ് ഡോ. അജിത്തിന് പത്രപ്രവര്‍ത്തനം. ജേര്‍ണലിസം കോഴ്‌സ് കഴിഞ്ഞ ആളാണ് അദ്ദേഹം. യുണീക് ടൈംസ് എന്ന പബ്ലിക്കേഷന്‍ ആരംഭിക്കാനുള്ള സാഹചര്യവും അതായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും യുണീക് ടൈംസ് പുറത്തിറങ്ങുന്നുണ്ട്. ഈ ഇലക്ട്രോണിക് യുഗത്തില്‍ സാമൂഹിക മാധ്യമങ്ങളുടെ വരവ് പ്രിന്റഡ് മാധ്യമങ്ങളുടെ നിലനില്‍പ്പിനെതന്നെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പെഗാസസ് തങ്ങളുടെ സാന്നിധ്യം സോഷ്യല്‍ മീഡിയകളിലും ഉറപ്പിച്ചിട്ടുണ്ട്. അതു മുന്‍കൂട്ടി കണ്ട് ആറോളം ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പെഗാസസിനുണ്ട്.
പബ്ലിക്കേഷന്‍ സാധാരണ മാര്‍ക്കറ്റിംഗ് മുന്‍കൂട്ടി കണ്ടാണ് തുടങ്ങുന്നത്. എന്നാല്‍ പെഗാസസിന്റെ യുണീക് ടൈംസ് പബ്ലിക്കേഷനുകള്‍ സൗജന്യമായാണ് തുടങ്ങിയത്. ഇന്ന് യുണീക് ടൈംസിനെ തേടി ആളുകള്‍ വരുന്നു എന്നതു തന്നെയാണ് വലിയ വിജയം. ക്വാളിറ്റി, ഉള്ളടക്കം എന്നിവയെല്ലാം മികച്ചതായാല്‍ ഒരാള്‍ക്കും എതിരു പറയാനാകില്ല. ഇന്ത്യയിലെ തന്നെ ബെസ്റ്റ് ക്വാളിറ്റി പ്രിന്റ് മാഗസിനുള്ള അവാര്‍ഡടക്കം നിരവധി അവാര്‍ഡുകള്‍ യുണീക് ടൈംസിനെ തേടി എത്തിയിട്ടുമുണ്ട്.

തിരക്കുകള്‍ക്കിടയിലും ചലച്ചിത്ര മേഖലയിലും തന്റെ സാന്നീധ്യമറിയിക്കാന്‍ അജിത് രവിക്ക് കഴിഞ്ഞിട്ടുണ്ട്. രാവ് എന്ന മലയാള സിനിമ സംവിധാനം ചെയ്യുകയും ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് രാവ് തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സിനിമയുടെ റൈറ്റ് ഏറ്റെടുക്കുകയുമുണ്ടായി.

100 ലൈഫ് ചലഞ്ച്

പെഗാസസ് ഗ്രൂപ്പിനു കീഴിലായി ഡോ. അജിത് രൂപീകരിച്ച ചികിത്സാ സഹായപദ്ധതിയാണ് 100 ലൈഫ് ചലഞ്ച്. എല്ലാ ദിവസങ്ങളിലും ദേവാലയത്തില്‍പോകുകയും സഹജീവികള്‍ക്ക് ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന ദൈവവിശ്വാസത്തെക്കാള്‍, ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുക എന്ന ചിന്തയാണ് ഡോ. അജിത്തിനെ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ഇവന്റുകളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നും നിര്‍ദ്ധനരായ 100 ഹൃദ്രോഗികള്‍ക്ക് ഹൃദയശസ്ത്രക്രിയ ചെയ്യുന്നതിനായി ക്രമീകരിച്ച 100 ലൈഫ് ചലഞ്ച് മുഖേന നിരവധി നിര്‍ദ്ധനരായ രോഗികള്‍ക്ക് സഹായം ലഭിക്കുന്നുണ്ട്. ഒരുപാട് സഹായങ്ങള്‍ മുന്‍പേ ചെയ്തിട്ടുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് പൂര്‍ണമായി ലഭിക്കുന്നില്ല എന്നു ബോധ്യപ്പെട്ടതാണ് ഇത്തരത്തില്‍ സ്വന്തമായി ഒരു പദ്ധതി തയ്യാറാക്കാന്‍ കാരണം. ചലഞ്ച് എന്ന പേരിട്ടതിനു പിന്നിലും ഇത്തരത്തിലൊരു ലക്ഷ്യമാണ്. സമൂഹത്തിലുള്ള മറ്റു പലര്‍ക്കും ഈ ചലഞ്ച് ഏറ്റെടുക്കാന്‍ തോന്നിയാല്‍ ഒരുപാടാളുകള്‍ക്ക് വലിയ സഹായമായിരിക്കും.

ഡിക്യൂ വാച്ച്- ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ സഹോദരന്‍ ഒരു വാച്ച് സമ്മാനം നല്‍കി. അദ്ദേഹത്തെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അത് ഹൃദയത്തെ തൊടുന്നൊരു സമ്മാനമായിരുന്നു. ടൈം ഈസ് മണി. അതാണ് തന്റെ തത്വം. സമയത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. കൊച്ചു കുട്ടികള്‍ക്ക് സമയത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊടുക്കുക. അതിനായി വാച്ച് ഇല്ലാത്ത കുട്ടികള്‍ക്ക് വാച്ച് സമ്മാനമായിക്കൊടുക്കണമെന്നാണ് തന്റെ സ്വപ്നം. സാമൂഹിക പ്രതിബദ്ധതയ്ക്കു വേണ്ടിയുള്ള ഒരു ഗിഫ്റ്റ് സിസ്റ്റം ഉണ്ടാകേണ്ടതുണ്ട്.

പെഗാസിസിന്റെ വളര്‍ച്ചയും ഭാര്യയുടെ പിന്തുണയും

പെഗാസിസ് ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ നെടുംതൂണാണ് ഡോ. അജിത്തിന്റെ ഭാര്യ ജെബിത അജിത്ത്. ഇവന്റ് മാനേജ്‌മെന്റ് തുടങ്ങുന്ന കാര്യം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അച്ഛനും അമ്മയ്ക്കും വലിയ ഐഡിയ ഉണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ ശേഷം ഭാര്യ ജെബിത ബിസിനസിന്റെ കാര്യങ്ങളില്‍ സഹായിച്ചു തുടങ്ങി. ഗ്രൂമിംഗ്, സ്‌ക്രിപ്റ്റിംഗ്, ബാക്ക് സ്റ്റേജ് തുടങ്ങി പെഗാസസിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യുന്നത് എന്റെ ഭാര്യ ജെബിതയാണ്. പെഗാസിസിന്റെ വിജയത്തിനു പിന്നില്‍ ജെബിതയുടെ പങ്കും പ്രധാനമാണ്. ജോലിയില്‍ കുറുക്കുവഴി സ്വീകരിക്കാതെ നേരായ മാര്‍ഗത്തിലൂടെ പോകുന്നത് തന്നെയാണ് പെഗാസസിന്റെ വിജയവും.

സംരംഭകര്‍ക്ക് പെഗാസിസ് നല്‍കുന്ന പാഠങ്ങള്‍

ഉള്ളിലൊരു സ്പാര്‍ക്ക് ഉണ്ടെങ്കില്‍ തീര്‍ച്ചയായും വിജയം നേടാന്‍ സാധിക്കും. വിജയങ്ങള്‍ക്ക് കുറുക്കുവഴികളില്ല. അതേപോലെ ചെയ്യുന്ന ജോലിയില്‍ കോംപ്രമൈസ് ചെയ്യാതിരിക്കുക. സമയത്തിന് പ്രാധാന്യം നല്‍കുക. ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ സമയാസമയം തീര്‍ക്കണം.
ഇതിനെല്ലാമുപരി നമുക്കൊപ്പം ജോലി ചെയ്യുന്നവരെ പരിഗണിക്കണം. ഒന്നുമറിയാത്ത ഒരാളെ നമ്മള്‍ കൂടെ കൂട്ടി പഠിപ്പിച്ചെടുക്കുമ്പോള്‍ അവരില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ത്ഥതയും ഫലവും ഒരുപാട് കൂടുതലായിരിക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഡോ. അജിത് രവി.

Spread the love
Previous ഒരു അഡാര്‍ വരവിനൊരുങ്ങി ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗ
Next ആപ്പിള്‍ ഐ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്

You might also like

Success Story

കുപ്പിവെള്ള വിപണിയിലെ പ്രീമിയം ബ്രാന്‍ഡ്

കുപ്പിവെള്ള വിപണിയില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി നിരവധി ബ്രാന്‍ഡുകള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമെത്തി പ്രീമിയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു പ്രാദേശിക ബ്രാന്‍ഡ് സ്ഥാനമുറപ്പിക്കുകയാണ്. ക്യാസ്പിന്‍ എന്ന ഈ പുതിയ മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ് ഇന്ന് വിപണിയില്‍

Spread the love
Special Story

അഞ്ച് രൂപ ശമ്പളത്തില്‍ നിന്ന് കോടിപതിയായ സംരംഭക

അനൂപ് മാധവപ്പിള്ളില്‍   നേരിടുന്ന പ്രതിസന്ധികള്‍ ഓരോന്നും ജീവിത വിജയത്തിന് തടസ്സമായി പറഞ്ഞ് കാലം കഴിച്ചുകൂട്ടുന്നവര്‍ക്കും, വിജയങ്ങള്‍ എത്തിപ്പിടിക്കുവാന്‍ സാധിക്കാത്തതിന് സാഹചര്യങ്ങളുടെയും, കുടുംബ ഭദ്രതയുടെയും, സാമ്പത്തിക ബുദ്ധിമുട്ടിനെയും പഴിപറഞ്ഞു പോകുന്നവരും അറിയേണ്ട വ്യക്തിത്വമാണ് അനിലാ ജ്യോതി റെഡ്ഡി. ഏതൊരു വ്യക്തിക്കും ജീവിതത്തില്‍

Spread the love
SPECIAL STORY

രാമച്ചം: വരുമാനത്തിന്റെ സുഗന്ധം

പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഔഷധസസ്യമാണ് രാമച്ചം. ഇവ പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്. കൂട്ടായി വളരുന്ന ഈ പുല്‍ച്ചെടിക്ക് രണ്ടുമീറ്ററോളം ഉയരവും. മൂന്നു മീറ്ററോളം ആഴത്തില്‍ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുര്‍ദൈര്‍ഘ്യം മികച്ചതാണ്, ചിലപ്പോള്‍ ദശകങ്ങളോളം നീളുകയും ചെയ്യും. പണ്ട് കാലങ്ങളില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply