മനുഷ്യമനസുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടം : മുഖ്യമന്ത്രി പിണറായി വിജയന്‍

മനുഷ്യമനസുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടം : മുഖ്യമന്ത്രി പിണറായി വിജയന്‍

സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായി ഇത്തവണത്തെ ഓണാഘോഷം മാറട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. എല്ലാവിധ വേർതിരിവുകൾക്കും അതീതമായി മനുഷ്യമനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. എല്ലാവരും സന്മരായിരുന്ന, ആർക്കും തമ്മിൽ വിവേചനമില്ലാതിരുന്ന ഒരു നല്ല കാലം പണ്ടുണ്ടായിരുന്നുവെന്ന് ഓണസങ്കൽപ്പം നമ്മോടു പറയുന്നു. നന്മയുടെയും സമത്വത്തിന്റെയും ഐശ്വര്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കാലത്തിന്റെ പിറവിക്കായി നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന സങ്കൽപ്പമാണിത്. പണ്ടെന്നോ ഒരു സമത്വ സുന്ദരമായ ലോകം ഉണ്ടായിരുന്നുവെന്ന ചിന്ത വീണ്ടും അത്തരമൊരു കാലത്തെയും ലോകത്തെയും രൂപപ്പെടുത്തുന്നതിന് വേണ്ട പ്രചോദനം പകരുമല്ലോ. കർക്കിടകം പഞ്ഞത്തിന്റെ മാസമാണ് എന്നാണ് കരുതപ്പെടുന്നത്. ആ കർക്കിടകത്തെ നാം അതിജീവിക്കുന്നത് തൊട്ടപ്പുറത്ത് ഒരു ചിങ്ങമുണ്ട് എന്ന പ്രത്യാശ കൊണ്ടാണ്. അത്തരമൊരു പ്രത്യാശയും ഓണസങ്കൽപ്പത്തിന്റെ ഭാഗമാണ്.

 

 

തുടർച്ചയായി വന്ന രണ്ടു പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടിവന്നവരാണ് നാം. ആ നഷ്ടങ്ങളിൽ തളർന്നുകിടക്കുകയല്ല, അതിജീവിക്കുകയാണ് വേണ്ടത്. ഓണസങ്കൽപ്പം പകരുന്ന പ്രത്യാശ അതിജീവനത്തിനും നവകേരള നിർമ്മാണത്തിനും വേണ്ട കരുത്തുകൂടി പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ഓണാശംസകൾ നേർന്നു.

 

Spread the love
Previous ഒരു പിടി വാള്‍നട്ടിന് അനവധിയുണ്ട് ഗുണങ്ങള്‍
Next കേരള വികസനത്തിന് നിക്ഷേപം ആകര്‍ഷിക്കാന്‍ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം

You might also like

NEWS

കശുമാവ് കൃഷി വികസനത്തിന് 10 കോടി രൂപ

സംസ്ഥാനത്ത് 4500 ഹെക്ടർ കശുമാവ് കൃഷി വ്യാപനത്തിന് 10 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്. പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.

Spread the love
Business News

നിപാ വൈറസ് : ടൂറിസം മേഖലയില്‍ ആശങ്ക

നിപ വൈറസ് ബാധിച്ച് മരണം സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ ടൂറിസം മേഖല ആശങ്കയിലായി. മണ്‍സൂണ്‍ കാല ടൂറിസം ആരംഭിക്കാനിരിക്കെ വിദേശികളേയും, സ്വദേശികളേയും നിപാ വൈറസ് ബാധയെക്കുറിച്ചുള്ള ഭയം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുമുമ്പും ഇത്തരം സാഹചര്യങ്ങള്‍ കേരളാടൂറിസത്തിനു നേരിടേണ്ടി

Spread the love
NEWS

ഡ്രോണ്‍ ക്യാമറ : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം : പൊലീസിന്റെ മുന്നറിയിപ്പ്‌

തലസ്ഥാനത്ത് അജ്ഞാത ഡ്രോണ്‍ ക്യാമറ പറന്നതിന്റെ പശ്ചാത്തലത്തില്‍ കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഡ്രോണ്‍ ക്യാമറയുടെ ഉപയോഗവും രജിസ്‌ട്രേഷനും കര്‍ശന നിയന്ത്രണമുള്ളത് എവിടെയൊക്കെ എന്നൊക്കെയുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.   ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുന്നറിയിപ്പിന്റെ പൂര്‍ണരൂപം.   ഡ്രോൺ ക്യാമറ ഉപയോഗിക്കുന്നവർ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply