പുട്ടില്‍ പൊന്‍കതിരിന്റെ പൊന്നിന്‍ തിളക്കം

പുട്ടില്‍ പൊന്‍കതിരിന്റെ പൊന്നിന്‍ തിളക്കം

ലയാളികളുടെ തീന്‍മേശയില്‍ മൂന്ന് ദിവസത്തില്‍ ഒരിക്കലെങ്കിലും വിളമ്പുന്ന വിഭവമാണ് പുട്ട്. പുട്ടും പഴവും, പുട്ടും കടലയും, പുട്ടും ബീഫും, പുട്ടും പപ്പടവും, പുട്ടും പയറും… അങ്ങനെ പുട്ട് പുരാണം നീളുകയാണ്. എന്നാല്‍ അടുക്കളയില്‍ ഏറ്റവുമധികം പരാതി കേള്‍ക്കേണ്ടിവരുന്ന ഭക്ഷണവും ഈ പുട്ട് തന്നെയാണ്.

പുട്ടിന് പൊടി കുഴയ്ക്കുന്നതു മുതല്‍ പരാതികളാണ്. വെള്ളം കൂടിപ്പോയി, പൊടി കുറഞ്ഞുപോയി തുടങ്ങി പുട്ട് കല്ലുപോലെ എന്നതുവരെ പുട്ടിന് പീരപോലെ പരാതികളുണ്ടാകാറുണ്ട്.
ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ എന്നന്വേഷിക്കുന്നവരുടെ മുന്നില്‍ ‘സോഫ്ട് പുട്ടിന്റെ’ സ്പര്‍ശം പോലെ എത്തുന്ന ഉല്‍പ്പന്നമാണ് പൊന്‍കതിര്‍ പുട്ടുപൊടി. എറണാകുളം ജില്ലയിലെ കൂനമ്മാവിലുള്ള ബിജോയ് പി ആര്‍ എന്ന യുവസംരംഭകന്‍ ആരംഭിച്ച പഴൂപ്പറമ്പത്ത് ഫൂഡ്‌സ് എന്ന ഈ സംരംഭം ഒരു പ്രാദേശിക ബ്രാന്‍ഡ് എന്ന നിലയില്‍ നിന്നും കേരളത്തിന്റെ പരമ്പരാഗത രുചിയുടെ പ്രചാരകരായി മാറുകയാണ്.

 

ഒരു ഗ്ലാസ് പുട്ടുപൊടിക്ക് ഒരു ഗ്ലാസ് വെള്ളം

മറ്റ് പൊടി ഉല്‍പ്പന്നങ്ങളില്‍ നിന്നും പൊന്‍കതിരിനെ വ്യത്യസ്തമാക്കുന്നത് ഇവ ഉപയോഗിക്കുന്ന രീതിയിലാണ്. പലപ്പോഴും മറ്റ് പൊടികള്‍ ഉപയോഗിക്കുമ്പോള്‍ വെള്ളം കൂടിയതിനാല്‍ പുട്ട് നനയ്ക്കുന്നത് കുതിര്‍ന്ന് പോകുന്ന പതിവുണ്ട്. വറുക്കുന്ന രീതിയുടെയും ചൂടിന്റെയുമെല്ലാം കുറവുകള്‍ മൂലം പൊടിയിലെ ജലാംശം പൂര്‍ണമായി മാറുന്നില്ല. ഇതിന്റെ കൂടെ നാം ചേര്‍ക്കുന്ന വെള്ളം കൂടി ചേരുന്നതോടെ കുഴഞ്ഞു പോവുകയാണ് ചെയ്യുന്നത്. ഇവിടെയാണ് പൊന്‍കതിര്‍ പുട്ടുപൊടി താരമായി മാറുന്നത്.

ഒരു ഗ്ലാസ് പുട്ടുപൊടിക്ക് ഒരു ഗ്ലാസ് വെള്ളം എന്നതാണ് പൊന്‍കതിര്‍ പ്രമുഖമാക്കി കാണിക്കുന്ന വിഷയം. ഒരു ഗ്ലാസ് പുട്ടുപൊടിയില്‍ ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും തേങ്ങ ചിരകിയതും വിതറി കുഴച്ച് 20 മിനിറ്റുകള്‍ വയ്ക്കുക. ശേഷം കൈകൊണ്ട് പൊടിച്ച് തേങ്ങ ആവശ്യാനുസരണം ചേര്‍ത്ത് അഞ്ച് മിനിറ്റ് ആവിയില്‍ വേവിച്ചാല്‍ സ്വാദിഷ്ടമായ പുട്ട് ലഭിക്കും. ചൂട് മാറിയാല്‍ പോലും മൃദുവായ പുട്ടാണ് പൊന്‍കതിര്‍ നല്‍കുന്നത്.

 

പാരമ്പര്യ പ്രക്രിയകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍

വാണിജ്യ അടിസ്ഥാനത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് ആയാസം കുറവുള്ള നിര്‍മാണ പ്രക്രിയകളാണ് സാധാരണഗതിയില്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ പൊന്‍കതിര്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത പാരമ്പര്യത്തനിമയുള്ള നിര്‍മാണ രീതിയാണ്. ഇത്തരം പൊടികള്‍ നിര്‍മിക്കുമ്പോള്‍ മര്‍മപ്രധാനമാണ് ചൂട്. ഗ്യാസ്, ആവി എന്നിവയില്‍ നിന്നുള്ള ചൂടാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചുപോരുന്നത്.

എന്നാല്‍ പൊന്‍കതിരിന്റെ ഉല്‍പ്പന്നങ്ങള്‍ കേരളത്തിന്റെ തനതായ രീതിയില്‍ വിറകടുപ്പിന്റെ ചൂടില്‍ നിര്‍മിക്കുന്നു. പൊടിയിലെ ജലാംശം പരമാവധി പുറന്തള്ളാന്‍ ഇതു സഹായിക്കും. ഒപ്പം വലിയ ഉരുളിയിലെ തനതായ രീതിയും പൊന്‍കതിര്‍ പൊടികളുടെ മികവ് വര്‍ദ്ധിപ്പിക്കുന്നു. പൊടികള്‍ വറക്കുമ്പോള്‍ കൂടിക്കലരുന്നതിനായി നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ചിരുന്നത് പ്രത്യേകമായി തയ്യാറാക്കിയ ചൂല്‍ ആയിരുന്നു. ഇതേ രീതിയില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്റ്റീല്‍ ഉപകരണമാണ് പൊന്‍കതിര്‍ പൊടികളുടെ നിര്‍മാണത്തിനായി ക്രമീകരിച്ചിട്ടുള്ളത്. ഇവയെല്ലാം പൊന്‍കതിര്‍ ഉല്‍പ്പന്നങ്ങളുടെ രുചിയും നിലവാരവും ഏറെ ഉയര്‍ത്തുന്നു.

വൃത്തിയായി കഴുകിയ അരി 135 ഡിഗ്രിയില്‍ അണുനശീകരണം നടത്തി റോസ്റ്റിംഗ് വിഭാഗത്തിലേക്ക് മാറ്റും. വറവ് കൂടുന്നതിനനുസരിച്ച് കൂടുതല്‍ നാള്‍ ഈട് നില്‍ക്കും. നിലവാരത്തില്‍ ഒരു കുറവും വരുത്തില്ല എന്നത് തന്നെയാണ് പ്രത്യേകത. വിലക്കുറവ് ഉപയോഗിച്ച് മാര്‍ക്കറ്റിംഗ് രീതി ഇന്നുവരെ പൊന്‍കതിര്‍ ഉപയോഗിക്കുന്നില്ല. മികച്ച നിലവാരമുള്ള സാധനങ്ങള്‍ക്ക് വിലയുണ്ടായാലും വാങ്ങാന്‍ ഇന്ന് ആളുകള്‍ക്ക് മടിയില്ല. അതിനാല്‍ തന്നെ ക്വാളിറ്റിയിലാണ് പൊന്‍കതിര്‍ ശ്രദ്ധപതിപ്പിക്കുന്നത്.

 

ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നും സംരംഭകത്വത്തിലേക്ക്

ഇലക്ട്രിക്കല്‍ മേഖലയില്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബിജോയ് ആദ്യം ആ മേഖലയില്‍ പലയിടങ്ങളിലായി ജോലി ചെയ്തിരുന്നു. പക്ഷെ ഉള്ളിലുറങ്ങിക്കിടന്ന സംരംഭകന്‍ സ്വന്തം സംരംഭം എന്ന ചിന്ത ഉണര്‍ത്തുകയായിരുന്നു. ഒരു ഡീഫാബ്രിക്കേഷന്‍ യൂണിറ്റ് (കയര്‍ നിര്‍മാണ യൂണിറ്റ്) ആയിരുന്നു ബിജോയ് ആദ്യം ആരംഭിച്ചത്. ഭക്ഷ്യമേഖലയിലേക്ക് കടക്കണമെന്നായിരുന്നു ആഗ്രഹം. പിന്നീട് 2010ലാണ് പൊന്‍കതിര്‍ ഫുഡ്‌സ് എന്ന പേരില്‍ സ്ഥാപനം രൂപീകരിച്ചത്. നിരവധി നാളുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പലര്‍ക്കും ഉപയോഗിക്കാന്‍ നല്‍കി. ഏറെ നാളത്തെ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് പുട്ടുപൊടി വിപണിയിലെത്തിച്ചത്. നിലവാരത്തില്‍ ഒരിക്കലും കുറവ് വരുത്തില്ല എന്നു മാത്രമല്ല ഉയര്‍ത്താന്‍ പറ്റുന്നതിന്റെ പരമാവധി വര്‍ദ്ധിപ്പിക്കുമെന്നും ബിജോയ് പറയുന്നു. നിലവില്‍ എട്ട് ഉല്‍പ്പന്നങ്ങളാണ് പൊന്‍കതിര്‍ വിപണിയിലെത്തിക്കുന്നത്.

പുട്ടുപൊടി, ഗോതമ്പ് പുട്ടുപൊടി, ചെമ്പാ പുട്ടുപൊടി, അപ്പപ്പൊടി, ഇഡ്ഡലി-ദോശപ്പൊടി, റോസ്റ്റഡ് റവ, ആട്ടപ്പൊടി തുടങ്ങി എട്ടോളം ഉല്‍പ്പന്നങ്ങള്‍ ഇന്ന് പൊന്‍കതിര്‍ വിപണിയിലെത്തിക്കുന്നുണ്ട്. മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക പുട്ട് സ്‌പെഷ്യല്‍ 5 സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെല്ലാം പൊന്‍കതിരാണ് പതിവായി ഉപയോഗിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ളതിനാല്‍ കേരളത്തിലുടനീളവും ബംഗലൂരും ചെന്നൈയിലും മിഡില്‍ ഈസ്റ്റിലടക്കം വിദേശരാജ്യങ്ങളിലും ഇന്ന് പൊന്‍കതിരിന്റെ സാന്നിദ്ധ്യമുണ്ട്.

പ്രിയപത്‌നി മിനിയുടെയും കുടുംബത്തില്‍ ഏവരുടെയും പിന്തുണയാണ് തന്റെ വളര്‍ച്ചയുടെ പിന്നില്‍ എന്ന് ബിജോയ് പറയുന്നു. പൊന്‍കതിരിന്റെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നതും ഭാര്യ മിനിയാണ്. പൊന്‍കതിര്‍ എന്ന പേരും മിനിയുടെ സംഭാവനയാണെന്ന് ബിജോയ് ഓര്‍മിക്കുന്നു.

 

പൊന്‍കതിരിന്റെ ഭാവി പദ്ധതികള്‍

നിലവിലുള്ള ബിസിനസ് കൂടുതല്‍ മികച്ചതാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പുതിയ ഒരു പ്ലാന്റ് കൂടി കൂനമ്മാവിനു സമീപം പ്രവര്‍ത്തനസജ്ജമാകുന്നുണ്ട്. അടുത്ത പടിയായി മസാലക്കൂട്ടുകളിലേക്കും കടക്കാനും പൊന്‍കതിരിന് പദ്ധതികളുണ്ട്. മലയാളികളുടെ നാവില്‍ രുചിയുടെ പുതിയ പൊന്‍കിരണം വിതറാന്‍ പൊന്‍കതിര്‍ ഫുഡ്‌സിനു കഴിയുമെന്ന കാര്യം സംശയമില്ല.

 

പുട്ട് ഇസ്തം

പൊന്‍കതിരിന്റെ പുട്ട് പാട്ട് ലൈം ടീ മീഡിയയുമായി സഹകരിച്ച് ഒരു പുട്ട് പാട്ടിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് പൊന്‍കതിര്‍. ‘പുട്ട് ഇസ്തം’ എന്ന പേരില്‍ ഒരു ന്യൂജെന്‍ പുട്ട് പാട്ടാണ് ഇത്. ശ്രീലാല്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ പുട്ട് പാട്ട് പുട്ടിന്റെ ആരാധകര്‍ക്കുവേണ്ടിയാണ്. കേരളത്തില്‍ പുട്ട് ഒരു വികാരമാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരത്തില്‍ ഒരു പാട്ടിലേക്ക് എത്തിയതെന്ന് നിര്‍മാതാവ് കൂടിയായ ബിജോയ് പറയുന്നു.

Phone098475 13880

Spread the love
Previous ആവേശക്കൊടുമുടിയില്‍ ലൂസിഫര്‍ : ആദ്യചിത്രം അച്ഛന് സമര്‍പ്പിക്കുന്നുവെന്നു പൃഥ്വിരാജ്
Next പതിനാലുകാരന്‍ വീഡിയോ ഗെയിമിലൂടെ നേടിയത് ഒരു കോടിയിലധികം രൂപ : ആ കഥ അറിയാം

You might also like

SPECIAL STORY

വരുമാനമുണ്ടാക്കാന്‍ കറുത്ത ചെറി

നാം കാര്യമായി ശ്രദ്ധിക്കാത്ത പല ചെടികളും വരുമാനമുണ്ടാക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍ നാം ഇത്തരം ചെടികളെ അവഗണിക്കുകയാണ് പതിവ്. അത്തരത്തില്‍ ഉള്ള ഒരു ചെടിയാണ് ബ്ലാക്ക് ചെറി അഥവാ കാര. അച്ചാറിടാന്‍ പറ്റിയ ചെറിയ കായകള്‍ ഉണ്ടാകുന്ന ഒരു മുള്‍ച്ചെടിയാണ് കാര. കരിമുള്ളി,

Spread the love
SPECIAL STORY

ആദായകരമാക്കാം അലങ്കാര മത്സ്യതീറ്റ നിര്‍മ്മാണം

വീട്ടിലിരുന്ന് സ്വയം സമ്പാദിക്കാനുള്ള പരിശ്രമത്തിലാണ് ഇന്ന് പല വീട്ടമ്മമാരും. ഇതാ ചെറിയ രീതീയില്‍ വലിയ മുതല്‍ മുടക്കില്ലാത്ത ഒരു സംരംഭം. ഇന്ന് എല്ലാ വീടിന്റെ സ്വീകരണ മുറികളും അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതു കാണാം. കൃത്യസമയങ്ങളില്‍ കൃത്രിമ ആഹാരവും ഇവയ്ക്ക് നല്‍കുന്നുണ്ട്. എന്നാല്‍

Spread the love
Special Story

കടലമ്മയുടെ സ്വന്തം രേഖ : ആഴക്കടലിലെ പെൺകരുത്ത്‌

ഷമീം റഫീഖ്‌ ( ബിസിനസ് കോച്ച് & കോര്‍പ്പറേറ്റ് ട്രെയിനര്‍ ) ആഴക്കടലിൽ പോയി കൊമ്പൻ സ്രാവിനെ പിടിക്കുന്ന നിരവധി നായകന്മാരുടെ കഥപറഞ്ഞ നാടാണ് നമ്മുടേത്. ചെമ്മീനിലെ പഴനിയും, അമരത്തിലെ അച്ചൂട്ടിയും ഒക്കെ ഈ കരുത്തു തെളിയിച്ചതാണ്. പക്ഷെ ഇന്നുവരെ ഒരു നായികയും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply