പോപ്‌കോണ്‍ നിര്‍മ്മാണത്തിലെ അനന്ത സാധ്യതകള്‍

പോപ്‌കോണ്‍ നിര്‍മ്മാണത്തിലെ അനന്ത സാധ്യതകള്‍

കേരളത്തിലെ ചെറുകിട സംരംഭക രംഗത്ത് ഉണര്‍വിന്റെ കാലമാണ്. പ്രളയാനന്തരം പുതിയൊരു ജീവിതരീതിയും സംസ്‌കാരവും രൂപപ്പെടുകയാണ് കേരളത്തില്‍. അതിനനുസൃതമായി നമ്മുടെ വ്യവസായ മനോഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വന്‍കിട ഫാക്ടറികളേക്കാള്‍ അനുയോജ്യം ചെറുകിട സംരംഭങ്ങളാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ജനവാസഘടനയും ചെറുകിട വ്യവസായ സൗഹൃദങ്ങളാണ്.

സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ ചെറുകിട വ്യവസായ നയം ചെറുകിട കുടുംബ സംരംഭങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവയാണ്. ഒഴിവുസമയങ്ങള്‍ പ്രയോജനപ്പെടുത്തിയും കുറഞ്ഞ മുതല്‍മുടക്കിലും ആരംഭിക്കാവുന്ന വ്യവസായങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ അവസരം ഒരുക്കുക വഴി പുതിയൊരു ഉല്‍പ്പാദന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുവാനും അതുവഴി സാമ്പത്തിക വര്‍ധനവിനും കാരണമാകും.

വലിയ സാങ്കേതികവിദ്യകളും യന്ത്രങ്ങളും മനുഷ്യ പ്രയത്‌നവും ആവശ്യമില്ലാത്ത ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ച പുതിയ ഒരു സംരംഭ സംസ്‌കാരത്തിന് വഴിതുറക്കും. പ്രത്യേകിച്ചും കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ മേഖലയില്‍ കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്നതും വിപണി സാധ്യതയുള്ളതുമായ ഒരു സംരംഭമാണ് പോപ്‌കോണ്‍ നിര്‍മ്മാണം.

 

സാധ്യതകള്‍

ആദ്യകാലങ്ങളില്‍ ഉത്സവപ്പറമ്പുകളിലെ ലൈവ് സ്റ്റാളുകളില്‍ മാത്രമാണ് പോപ്‌കോണ്‍ ലഭിച്ചിരുന്നത്. ഒരു ആഘോഷ സീസണ്‍ കഴിഞ്ഞാല്‍ അടുത്ത സീസണ്‍ വരെ കാത്തിരിക്കണം. ഇന്ന് ഗ്രാമപ്രദേശങ്ങളിലെ ബേക്കറികളില്‍പോലും പോപ്‌കോണ്‍ പായ്ക്കറ്റുകള്‍ എത്തിത്തുടങ്ങി. സിനിമാ തിയേറ്ററുകളിലും പാര്‍ക്കുകളിലുമെല്ലാം ഇപ്പോള്‍ സുലഭമായി പോപ്‌കോണ്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പോപ്‌കോണ്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്നതും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതുമായൊരു ഉല്‍പ്പന്നമായി മാറി. ഈ സാധ്യത പ്രയോജനപ്പെടുത്തി കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്ന സംരംഭമാണ് പോപ്‌കോണ്‍ നിര്‍മ്മാണം. ചെറിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് വിവിധ ഫ്‌ളേവറുകളില്‍ നിര്‍മ്മിച്ച് കപ്പുകളിലും പായ്ക്കറ്റുകളിലുമാക്കി വിപണിയിലെത്തിക്കാം. ചെറുകിട സംരംഭം എന്ന നിലയില്‍ ഈ സംരംഭത്തിന് വലിയ സാധ്യതയാണുള്ളത്.

മാര്‍ക്കറ്റിംഗ്

രണ്ട് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നമാണ് പോപ്‌കോണ്‍. അതുകൊണ്ടുതന്നെ വിതരണക്കാരെ നിയമിച്ചും നേരിട്ടും വില്‍പ്പന ക്രമീകരിക്കാം. മസാല, കാരമല്‍, പിസ്ത, സ്‌ട്രോബറി തുടങ്ങിയ നൂതന ഫ്‌ളേവറുകള്‍ ചേര്‍ത്ത് പ്രീമിയം പായ്ക്കുകളില്‍ നിറച്ച് സാധാരണയില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുകയുമാവാം.

നിര്‍മ്മാണ രീതി

പോപ്‌കോണ്‍ നിര്‍മ്മാണ യന്ത്രത്തില്‍ ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ പാകത്തിന് ചൂടായി കഴിയുമ്പോള്‍ യന്ത്രത്തിന്റെ കപ്പാസിറ്റി അനുസരിച്ച് ചോളം നിറയ്ക്കുക. 5-10 മിനിറ്റിനുള്ളില്‍ത്തന്നെ ചോളം പോപ്‌കോണ്‍ ആയി മാറുന്നതാണ്. തുടര്‍ന്ന് ആവശ്യമുള്ള ഫ്‌ളേവര്‍ ചേര്‍ത്ത് ബ്ലന്റിങ് മെഷീന്‍ ഉപയോഗിച്ച് മിക്‌സ് ചെയ്‌തെടുക്കാം. തുടര്‍ന്ന് കപ്പുകളില്‍/പ്ലാസ്റ്റിക് പായ്ക്കറ്റുകളില്‍ നിറച്ച് സീല്‍ ചെയ്ത് വിപമിയിലെത്തിക്കാം.

 

മൂലധന നിക്ഷേപം

പോപ്കാണ്‍ നിര്‍മ്മാണ യന്ത്രം (ഗ്യാസ്) – 80,000.00
ഗ്ലാസ് കപ്പ് പായ്ക്കിങ് യന്ത്രം – 65,000.00
അനുബന്ധ സംവിധാനങ്ങള്‍ – 25,000.00
ഫ്‌ളേവര്‍ ബ്ലന്റിങ് മെഷീന്‍ – 50,000.00
ആകെ – 2,20,000.00

പ്രവര്‍ത്തന വരവ്- ചിലവ് കണക്ക് (പ്രതിദിനം 2000 കപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചിലവ്)

പോപ്‌കോണ്‍ 6 കി.ഗ്രാം – 600.00
എണ്ണ 2.5 കി.ഗ്രാം – 400.00
കപ്പ് ഫോയില്‍ 2000 X = 6000.00
ജീവനക്കാരുടെ വേതനം (4 പേരുടെ) – 1600.00
പായ്ക്കിങ് & മാര്‍ക്കറ്റിങ് – 3000.00
അനുബന്ധ ചിലവുകള്‍ – 4000.00
ആകെ – 15,600.00

വരവ് (പ്രതിദിനം 2000 കപ്പുകള്‍ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത്)

എംആര്‍പി – 20.00
കമ്മീഷന്‍ കിഴിച്ച് ഉല്‍പ്പാദകന് ലഭിക്കുന്നത് – 14.00
2000X14 – 28,000.00

പ്രതിദിന ലാഭം

വരവ് – 28,000.00
ചിലവ് – 15,600.00
ലാഭം – 12,400.00

ലൈസന്‍സുകള്‍, സബ്‌സിഡി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ്, ജിഎസ്ടി, ഉദ്യാഗ് ആധാര്‍ എന്നീ ലൈസന്‍സുകള്‍ നേടണം. സംരംഭം തുടങ്ങുന്നതിനാവശ്യമായ മുതല്‍മുടക്കിന് അനുസൃതമായ സബ്‌സിഡി വ്യവസായ വകുപ്പില്‍ നിന്നും ലഭിക്കും.

 

Previous വെഡിംഗ് പ്ലാനിംഗിലെ വൈവിദ്ധ്യമായി സെന്റ് മാര്‍ട്ടിന്‍
Next കുറഞ്ഞ മുതല്‍മുടക്ക് കൂടുതല്‍ ലാഭം; ധൈര്യമായി തുടങ്ങാം ഈ കൃഷി

You might also like

SPECIAL STORY

ഇന്റീരിയര്‍, കിച്ചന്‍ രംഗത്തെ മാര്‍ഗദര്‍ശിയായി വേമാന്‍സ്

ഇന്റീരിയര്‍ ഡിസൈനിംഗിലെ വ്യത്യസ്ത നാമം, കിച്ചണ്‍ സ്റ്റീല്‍ എക്വിപ്പ്മെന്റ് രംഗത്ത് ആരെയും അത്ഭുതപ്പെടുത്തുന്ന വിജയം; ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേമാന്‍സ് ഇന്റീരിയര്‍ സൊലുഷന്‍ എന്ന കമ്പനിയുടെ ആറു വര്‍ഷത്തെ ചരിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. കണ്ണൂരില്‍ ജീവിതം ആരംഭിച്ച പ്രവീണും ഭാര്യ ദിവ്യയും

Entrepreneurship

ഇരുമ്പാണി നിര്‍മിച്ച് മാസം 80,000 സ്വന്തമാക്കാം

ലൈറ്റ് എന്‍ജിനീയറിംഗ് മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് തുടങ്ങാന്‍ സാധിക്കുന്ന ബിസിനസാണിത്. റോളുകളായി വാങ്ങാന്‍ കിട്ടുന്ന സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ചാണ് ഇരുമ്പാണികള്‍ നിര്‍മിക്കുന്നത്. ഗുജറാത്ത് രാജ്‌കോട്ടില്‍ നിന്ന് ഇതിന്റെ മെഷിനറികള്‍ ലഭിക്കും. സ്റ്റീല്‍ കമ്പികള്‍ റായ്പൂര്‍, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. വിപണിയില്‍ ഡിമാന്റ് ഏറെയുള്ള

Business News

കുറഞ്ഞ ചിലവില്‍ ആരംഭിക്കാന്‍ സാധിക്കുന്ന അഞ്ച് മികച്ച ബിസിനസുകള്‍

  സ്വന്തമായി ബിസിനസ് അല്ലെങ്കില്‍ സ്വന്തം പ്രസ്ഥാനം എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ നിക്ഷേപ മൂലധനം എന്ന വലിയ മതില്‍ മുന്നിലുള്ളതിനാല്‍ വ്യവസായ മികവുകളും കഴിവുകളുമുള്ള ആളുകള്‍പോലും സംരംഭം എന്ന ചിന്തയ്ക്ക് കടിഞ്ഞാണിടുകയാണ് ചെയ്യുന്നത്. എന്നാല്‍ വളരെ കുറഞ്ഞ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply