പോപ്‌കോണ്‍ വില്‍പ്പനക്കാരന്‍ നിര്‍മിച്ച വിമാനം ലോകശ്രദ്ധ നേടുന്നു

പോപ്‌കോണ്‍ വില്‍പ്പനക്കാരന്‍ നിര്‍മിച്ച വിമാനം ലോകശ്രദ്ധ നേടുന്നു

പൈലറ്റാകണമെന്ന അതിയായ മോഹം ഉള്ളില്‍ക്കൊണ്ടു നടന്ന പാക്കിസ്താന്‍ സ്വദേശി മുഹമ്മദ് ഫയാസ് ജീവിതത്തില്‍ എത്തിപ്പെട്ടത് പോപ്‌കോണ്‍ വില്‍പ്പനക്കാരനായാണ്. എന്നാല്‍ ഉള്ളിലെ മോഹം ഫയാസ് പൂര്‍ണതയിലെത്തിച്ചത് സ്വന്തമായി വിമാനം ഉണ്ടാക്കിക്കൊണ്ടും. സാധാരണക്കാരനും പോപ്‌കോണ്‍ വില്‍പ്പനക്കാരനുമായ ഫയാസ് ഉണ്ടാക്കിയ വിമാനം ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.

ഫയാസിന് വിമാനം നിര്‍മിക്കാന്‍ ചെലവായത് വെറും തൊണ്ണൂറായിരം രൂപയാണെന്ന് കൂടി കേട്ടാലോ; അതിശയം തന്നെ. വിമാനം നിര്‍മിക്കാന്‍ പുറത്തുനിന്ന് യാതൊരുവിധ സാങ്കേതിക വിദ്യയും സഹായവും ഇയാള്‍ തേടിയിട്ടില്ല. ഓണ്‍ലൈനിലൂടെ വിമാനം ഉണ്ടാക്കുന്ന രീതികള്‍ മനസിലാക്കിയ ഫയാസ് പോപ്‌കോണ്‍ വിറ്റുകിട്ടിയതില്‍ നിന്നും സൂക്ഷിച്ചുവച്ച പണവും, വായ്പയെടുത്തും സ്ഥലം വിറ്റുമാണ് തൊണ്ണൂറായിരം രൂപ കണ്ടെത്തിയത്. വിമാനം കാണാനും അനുമോദിക്കാനും നിരവധി ആളുകളാണ് ഫയാസിനടുത്ത് ഇപ്പോള്‍ എത്തുന്നത്.

Spread the love
Previous ദൈവസ്പര്‍ശമുള്ള സംരംഭം : ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സ്
Next RESTOFIX : റസ്റ്ററന്റുകളുടെ വഴികാട്ടി

You might also like

SPECIAL STORY

ധൈര്യശാലികള്‍ക്കൊപ്പം സൗഭാഗ്യവും വരും

ജോഷി ജോര്‍ജ്, മൈന്‍ഡ് പവര്‍ ട്രെയിനര്‍ ഒരുകാര്യം നിങ്ങള്‍ അപ്രാപ്യമാണെന്ന് ചിന്തിച്ചുപോയോ, പിന്നെ നിങ്ങള്‍ അക്കാര്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു ശ്രമവും നടത്തുകയില്ല. നിങ്ങളിലുണ്ടാകുന്ന അശുഭ ചിന്തകള്‍ അതിന് തടസം നില്‍ക്കുകയും ചെയ്യും. -റോബിന്‍ ശര്‍മ്മ ചെറിയ മനുഷ്യരിലാണോ വലിയ മനസ്സുണ്ടാകുന്നത്..? അതേ

Spread the love
Special Story

ടാനറി; ലാഭമുണ്ടാക്കാന്‍ ഒരു വ്യത്യസ്ത വഴി

ഇന്ത്യയിലെ ഒരു പരമ്പരാഗത തൊഴില്‍ മേഖലയാണ് ‘ലതര്‍ ടാനിംഗ്”.ഒരു ‘ടാനറി’ അല്ലെങ്കില്‍ ലെതര്‍ പ്രൊസസിംഗ് യൂണിറ്റ് തുടങ്ങുകയെന്നത് ലാഭകരമായ ഒരു ബിസിനസ് ആശയമാണ്. ഉന്നതനിലവാരമുള്ള ലെതര്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിപണിപ്രാധാന്യം ഈ ബിസിനസ്സിന് അനുകൂലം ആയ സാഹചര്യമൊരുക്കുന്നു. ലെതര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകരായ സ്ഥാപനങ്ങള്‍ക്ക്

Spread the love
SPECIAL STORY

ഉദ്യോഗ് ആധാര്‍ അറിയേണ്ടതെല്ലാം…

ടി എസ് ചന്ദ്രന്‍ വ്യവസായ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിന് ‘ഉദ്യോഗ് ആധാര്‍’ എന്ന പുതിയ സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ/ ചെറുകിട/ ഇടത്തരം സംരംഭങ്ങള്‍ ഇനിമുതല്‍ ഉദ്യോഗ് ആധാര്‍ പദ്ധതി പ്രകാരം വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്. എംഎസ്എംഇ ഡി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply