വരുന്നൂ സ്റ്റൈലന്‍ പോര്‍ഷെ ടൈകന്‍

വരുന്നൂ സ്റ്റൈലന്‍ പോര്‍ഷെ ടൈകന്‍

ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് സ്പോര്‍ട്സ് കാറായ ടൈകന്‍ 2019 സെപ്തംബറില് വിപണിയിലെത്തും.  ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ പോര്‍ഷെയുടെതാണ് ടൈകന്‍. ഒറ്റചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് ടൈകന്റെ പ്രത്യേകത. നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാം.

ഫോര്‍ ഡോര്‍ വാഹനത്തില്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇതിനോടകം 20,000 ത്തോളം ഉപഭോക്താക്കള്‍ വാഹനം ബുക്ക് ചെയ്തതായി കമ്പനി പറയുന്നു. ലിഥിയം അയേണ്‍ ബാറ്ററിയാണ് ടൈകന്റെ ഹൃദയം. ചുവട്ടില്‍ നിരപ്പായാണ് ബാറ്ററിയുടെ സ്ഥാനം. വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഒന്നിച്ച് 600 എച്ച്പിയോളം കരുത്ത് ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 3.5 സെക്കന്‍ഡ് മതി. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാം.

തുര്‍ക്കിഷ് ഭാഷയില്‍ നിന്നാണ് ടൈകന്‍ എന്ന പേരിന്റെ പിറവി. ഊര്‍ജസ്വലനായ യുവകുതിര എന്നാണ് ടൈകന്‍ എന്ന വാക്കിന്റെ അര്‍ഥം. ടെസ്ല മോഡല്‍ എസ് ആണ് ടൈകന്റെ പ്രധാന എതിരാളി.

Spread the love
Previous എച്ച്ഐവിയില്‍ നിന്ന് മുക്തി നേടിയ രണ്ട് വ്യക്തികള്‍ ആരെക്കെയെന്നറിയാമോ?
Next ഉറക്കം ശരിയായില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്

You might also like

AUTO

2019-ല്‍ ഹീറോയുടെ പുതിയ എസ്‌ക്പള്‍സ് 200 വിപണിയിലേക്ക്

അടുത്ത വര്‍ഷം ഹീറോയുടെ പുത്തന്‍ വാഹനം എസ്‌ക്പള്‍സ്  200 വിപണിയിലെത്തും. മുമ്പ് നിരത്തിലുണ്ടായിരുന്ന ഇംപള്‍സിനോട് സാമ്യമുള്ള രൂപമായാണ് എസ്‌ക്പള്‍സ്  എത്തുന്നത്. റെട്രോ ഡിസൈനില്‍ ടൂറര്‍ വിഭാഗത്തിലാണ് വാഹനമെത്തുന്നത്. എക്‌സ്പള്‍സ് 200 ടിക്ക്, 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ്

Spread the love
Bike

ഹോണ്ട ആക്റ്റീവ 5ജി വിപണിയിലേക്ക്

ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ആക്റ്റീവ 5ജി മോഡലുമായി ഹോണ്ട വിപണയിലെത്തുന്നു. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് വേരിയന്റുകളില്‍ ലഭ്യമാകുന്ന ആക്റ്റീവ 5ജി യുടെ വില 52460 (സ്റ്റാന്‍ഡേര്‍ഡ്), 54325 (ഡീലക്‌സ്) എന്നിങ്ങിനെയാണ്. 4ജിയുടെ പരിഷ്‌കരിച്ച പതിപ്പാണ് 5ജി. പൊസിഷന്‍ ലാംപോടുകൂടിയ ഓള്‍

Spread the love
AUTO

ഹ്യുണ്ടായിയുടെ ആദ്യ എഎംടി കാറാകാന്‍ സാന്‍ട്രോ

എന്‍ട്രിലെവല്‍ ടോള്‍ബോയ് ഹാച്ച്ബാക്ക് എന്ന സങ്കല്‍പം ഇന്ത്യയില്‍ ഉടലെടുത്ത സമയം വിപണിയിലെത്തിയ വാഹനമായിരുന്നു സാന്‍ട്രോ. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനപ്രീതി നേടിയ സാന്‍ട്രോ മികച്ച വില്‍പനയും നേടിയെടുത്തു. 1997 മുതല്‍ വിപണിയിലുണ്ടായിരുന്ന സാന്‍ട്രോ 2014ല്‍ നിര്‍മാണം അവസാനിപ്പിച്ചു. എങ്കിലും വിപണിയില്‍ സാന്‍ട്രോ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply