സ്‌പെയിനെ തളച്ച് റൊണാള്‍ഡോ

സ്‌പെയിനെ തളച്ച് റൊണാള്‍ഡോ

ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ പോര്‍ച്ചുഗലിന് സ്‌പെയിനെതിരെ വിജയത്തോളം പോന്ന സമനില. തീപാറുമെന്ന് ലോകമൊന്നടങ്കം പ്രതീക്ഷിച്ചിരുന്ന പോരാട്ടം യഥാര്‍ത്ഥത്തില്‍ സ്‌പെയിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള മത്സരമെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. ഒറ്റയാള്‍ പോരാളിയെപ്പോലെ കളം നിറഞ്ഞ് കളിച്ച റൊണാള്‍ഡോ തന്റെ ടീമിനെ 3-3 എന്ന സ്‌കോറില്‍ സമനിലയിലെത്തിക്കുകയായിരുന്നു. റോണോയെ പിന്തുണക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ കളിയുടെ ഫലം പോര്‍ച്ചുഗലിന് അനൂകൂലമായേനേ. സൂപ്പര്‍ താരങ്ങളുടെ അതിപ്രസരമുള്ള സ്‌പെയിനെതിരെ തുടക്കംതന്നെ ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായി. കളിയുടെ നാലാം മിനിറ്റില്‍ ക്രിസ്റ്റിയാനോയെ ഫൗള്‍ ചെയ്തതിന് പോര്‍ച്ചുഗലിന് അനൂകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ റോണോ തന്റെ ആദ്യ ഗോള്‍ മനോഹരമായി വലയിലെത്തിച്ചു. പിന്നീട് സ്‌പെയില്‍ മത്സരത്തില്‍ ആധിപത്യമുറപ്പിക്കുന്ന കാഴ്ചയായിരുന്നു.

 

പന്ത് കൂടുതല്‍നേരം കൈവശം വെച്ച് പതിയെ എതിരാളികളുടെ ഗോള്‍പോസ്റ്റിലേക്ക് കയറുക എന്ന സ്‌പെയിന്‍ ഗെയിമാണ് പിന്നീട് കണ്ടത്. അതിന് 24-ാം മിനിറ്റില്‍ ഫവും കണ്ടു. സ്വന്തം പോസ്റ്റില്‍ നിന്ന് എതിര്‍പോസ്റ്റിലേക്ക് ഉയര്‍ന്നു വന്ന പന്ത് കാല്‍വരുതിയിലാക്കിയ സ്‌പെയില്‍ താരം ഡിഗോ കോസ്റ്റ പോര്‍ച്ചുഗീസ് പ്രതിരോധത്തെ കബളിപ്പിച്ച് സ്‌പെയിന് സമനലി നേടിക്കൊടുത്തു. എന്നാല്‍ 44-ാം മിനിറ്റില്‍ റോണാള്‍ഡോയുടെ ലോങ് റേഞ്ചര്‍ ഷോട്ട് സ്‌പെയിന്‍ ഗോളിക്ക് വരുതിയിലാക്കാന്‍ സാധിച്ചില്ല. ആദ്യ പകുതി പിനന്ിട്ടപ്പോള്‍ പോര്‍ച്ചുഗീസ് 2-1ന് മുന്നില്‍.

രണ്ടാം പകുതി തുടങ്ങി പത്താം മിനിറ്റില്‍ കോസ്റ്റ സ്‌പെയിനെ സമനിലയിലെത്തിച്ചു. ഈ ഗോളിന്റെ ചൂടാറും മുന്‍പേ നാച്ചോയുടെ അത്യുഗ്രന്‍ ഷോട്ട് പോര്‍ച്ചുഗീസ് പോസ്റ്റില്‍ തട്ടി വലയിലേക്ക് എത്തിയതോടെ സ്‌പെയിന്‍ 3-2 എന്ന നിലയില്‍ മുന്നിലെത്തുകയും കളിയുടെ പൂര്‍ണ ആധിപത്യം സ്വന്തമാക്കുകയും ചെയ്തു. തിരിച്ചടിച്ച് സമനില നേടാനുള്ള റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ശ്രമങ്ങള്‍ സ്‌പെയിന്‍ പ്രതിരോധിക്കുകകൂടി ചെയ്തതോടെ പോര്‍ച്ചുഗല്‍ പരാജയം മണത്തു. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറല്ലെന്ന രീതിയില്‍ പന്തുമായി മുന്നേറിയ ക്രിസ്റ്റ്യാനോയെ സ്‌പെയിന്‍ പ്രതിരോധം വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് മത്സരത്തിലെ എല്ലാം ഭംഗിയെയും ആവാഹിക്കുന്ന ഒന്നായിരുന്നു. 88-ാം മിനിറ്റില്‍ റൊണാള്‍ഡോ എടുത്ത ഫ്രീകിക്ക് സ്‌പെയിന്‍ ഗോള്‍പോസ്റ്റിന്റെ വലതുഭാഗത്തേക്ക് വളഞ്ഞ് കുത്തിക്കയറുകയായിരുന്നു. അതോടെ പോര്‍ച്ചുഗള്‍ മത്സരം സമനിലയിലാക്കി. വിജയത്തോളം പോന്ന സമനില. മൂന്ന് ഗോള്‍ നേടി റൊണാള്‍ഡോ ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി.

Spread the love
Previous ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുന്നു
Next സിമന്റിന് വാങ്ങിയാല്‍ കൈപൊള്ളും

You might also like

Home Slider

കേരള പോലീസിന്റെ റോബോട്ടെത്തി

പോലീസ് സേവനങ്ങൾക്കു ഇന്ത്യയിൽ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു.   പൊലീസ് ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ റോബോട്ട്‌ സ്വീകരിക്കും സംസ്ഥാന

Spread the love
Business News

മാന്‍വേട്ട: സല്‍മാന്‍ ഖാന് രണ്ടുവര്‍ഷം തടവ്

ഹം സാത് സാത് ഹേ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കൃഷ്ണമൃഗത്തിനെ വേട്ടയാടിയ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന് രണ്ടുവര്‍ഷം തടവ്. രാജസ്ഥാനിലെ ജോധ്പുര്‍ കോടതിയാണ് സല്‍മാനെ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. സല്‍മാന് ഇന്നുതന്നെ ജാമ്യം കിട്ടുo. സല്‍മാന്‍

Spread the love
Business News

ബെസ്റ്റ് ആയുര്‍വേദ ഹോസ്പിറ്റല്‍ പുരസ്‌കാരം സോമതീരത്തിന്

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി (ficci) യും ചേര്‍ന്ന് ക്രമീകരിച്ച മെഡിക്കല്‍ വാല്യു നാഷണല്‍ അവാര്‍ഡിലെ ബെസ്റ്റ് ആയര്‍വേദിക് ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് &

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply