വരുന്നു പ്രാടായുടെ പ്ലാസ്റ്റിക് നിര്‍മ്മിത ആഡംബര ബാഗുകള്‍

വരുന്നു പ്രാടായുടെ പ്ലാസ്റ്റിക് നിര്‍മ്മിത ആഡംബര ബാഗുകള്‍

പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറുമ്പോഴും പരിസ്ഥിതിക്ക് എന്നും വലിയ വെല്ലുവിളിയാണത് ഉണ്ടാക്കുന്നത്. ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്നാണ് ഓസ്ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്.

കരയിലും കടലിലുമായി നാം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ജീര്‍ണ്ണിക്കാതെ കിടക്കും. ഇത് പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഈ പ്ലാസ്റ്റിക്കിനെ എന്തുചെയ്യാന്‍ കഴിയും? പ്ലാസ്റ്റിക്കിനെ പുതുക്കി നിര്‍മ്മിച്ചുകൊണ്ട് ശ്രദ്ധേയമാകുകയാണ്ആഡംബര ഫാഷന്‍ നിര്‍മ്മാക്കളായ പ്രാടാ (Prada) കമ്പനി. മണ്ണില്‍ ജീര്‍ണ്ണിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക്കുകള്‍ കൊണ്ട് തങ്ങളുടെ ആഡംബര ബാഗുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രാടാ.

ഇറ്റാലിയന്‍ തുണി കമ്പനിയുമായി ചേര്‍ന്നാണ് പ്രാടാ ആഡംബര ബാഗുകള്‍ നിര്‍മ്മിക്കുക. പ്ലാസ്റ്റിക് പുതുക്കി നയ്‌ലോണ്‍ തുണി നിര്‍മ്മിച്ച് , അതുപയോഗിച്ചാണ് ബാഗുകള്‍ നിര്‍മ്മിക്കുക. 2021 ഓടെ ഇത് വിപണിയില്‍ ഇറക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

Spread the love
Previous സൗന്ദര്യചികിത്സയുടെ നൂതനവഴി : ബോ ഏയ്‌സ്‌തേറ്റിക്ക കോസ്‌മെറ്റിക് ഡെര്‍മറ്റോളജി ക്ലിനിക്
Next മുന്തിരിക്കുല വില ഏഴു ലക്ഷം രൂപ

You might also like

LIFE STYLE

ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ് ആര്യവേപ്പ്

വീട്ടുമുറ്റത്തെ ഔഷധാലയം, വളരെയേറെ ഔഷധ ഗുണമുള്ള ആര്യവേപ്പിനെ പഴമക്കാര്‍ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. ആര്യവേപ്പിന്റെ തൊലി, ഇളംകായ, ഇല, പാകമായ കായ, നീര് ഇവയെല്ലാം വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. കീടങ്ങളെ അകറ്റാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വേപ്പിന് കഴിയും. രക്തസമ്മര്‍ദ്ദം, പ്രമേഹം,

Spread the love
covid - 19

കോവിഡ് ബാധിച്ചവർക്കു പ്രമേഹം പിടിപെടാൻ സാധ്യതയെന്ന് പഠനം

കോവിഡ് ബാധിച്ചവർക്കു പ്രമേഹം പിടിപെടാൻ സാധ്യതയെന്ന് പഠനം. പ്രമേഹം, ഹൃദ്രോഗം, രക്താതിമർദം തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്കും പ്രായം കൂടിയ ആളുകൾക്കും കോവിഡ് ബാധിക്കുന്നത് കൂടുതൽ അപകടകരമാണെന്നു മുൻപുതന്നെ കണ്ടെത്തിയിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പഠനത്തിലാണ് കോറോണവൈറസിസ് ആരോഗ്യമുള്ളവരില്‍ പ്രമേഹത്തിനു കാരണമാകുന്നു എന്ന കണ്ടെത്തൽ.

Spread the love
LIFE STYLE

കോവിഡ് 19: അതിജാഗ്രതയോടെ കേരളം

സംസ്ഥാനത്തു ചികിത്സയിലുള്ള അഞ്ചു പേർക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply