ദുരൂഹതകളുമായി 9 : പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

ദുരൂഹതകളുമായി 9 : പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

ദുരൂഹതകളുടെ ഭയപ്പെടുത്തുന്ന ദൃശ്യഭാഷ്യവുമായി പൃഥ്വിരാജ് ചിത്രം നയനിന്റെ ട്രെയിലര്‍ എത്തി. ജെന്നൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍, സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണു 9. ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ പൃഥ്വിരാജ് തന്നെയാണു ട്രെയിലര്‍ റിലീസ് ചെയ്തത്. പൃഥ്വിരാജിന്റെ നിര്‍മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണു ചിത്രം നിര്‍മിക്കുന്നത്.

 

സംവിധായകന്‍ കമലിന്റെ മകനായ ജെന്നൂസ് 100 ഡെയ്‌സ് ഓഫ് ലവിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണു 9. ആല്‍ബര്‍ട്ട് എന്ന ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ മകനും തമ്മിലുള്ള ബന്ധമാണു ചിത്രത്തിന്റെ പ്രമേയം. പ്രകാശ് രാജ്, മംമ്താ മോഹന്‍ദാസ്, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സോണി പിക്‌ചേഴ്‌സ് ആദ്യമായി വിതരണം ചെയ്യുന്ന മലയാളം ചിത്രമായ 9 ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും.

Previous ട്രെയിലറും തകര്‍ത്തു : വിക്രമിന്റെ മകന്‍ പ്രതീക്ഷയേറ്റുന്നു
Next ലഹരിക്കെതിരെ കൊച്ചി മൺസൂൺ മാരത്തൺ

You might also like

NEWS

ദേ വരുന്നു ഡ്രൈവറും ഇന്ധനവും വേണ്ടാത്ത ബസ്

ഡ്രൈവറോ ഇന്ധനമോ ഇല്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണം നിരവധി നടന്നു കഴിഞ്ഞു. നിരത്തില്‍ ഇപ്പോള്‍ ഇന്ധനമില്ലാതെ ഓടുന്ന കാറുകളുണ്ട്. എന്നാല്‍ ഇന്ധനമോ, ഡ്രൈവറോ വേണ്ടാത്തൊരു ബസ് കൂടി നിരത്തിലിറങ്ങിയാലോ?  ഇത്തരമൊരു ബസ് വികസിപ്പിച്ചെടുത്തിരിക്കുന്നത് ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റയിലെ 300 ഓളം

MOVIES

പേരന്‍പ് ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും

ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ പേരന്‍പ് ഫെബ്രുവരി ഒന്നിനു റിലീസ് ചെയ്യും. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണു ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാം ആണു ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞയാഴ്ച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍ സ്വീകാര്യതയാണു

Uncategorized

യു എസ് ഓപ്പണില്‍ വീനസ് പുറത്ത്, സൊളാന്‍ സ്റ്റീഫന്‍സ് ഫൈനലില്‍

ന്യൂയോര്‍ക്ക് : സ്വന്തം നാട്ടുകാരിയായ സൊളാന്‍ സ്റ്റീഫന്‍സിനോട് 6-1,0-6,7-5 ന് തോറ്റ് വീനസ് വില്യംസ് യു എസ് ഓപ്പണില്‍ നിന്ന് പുറത്തായി. പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കി സെമി ഫൈനല്‍ മത്സരത്തിന് ഇറങ്ങിയ വീനസിന് സൊളാനില്‍ നിന്നും ശക്തമായ വെല്ലുവിളിയാണുണ്ടായത്.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply