വാഹനത്തില്‍ വെള്ളം കയറിയാല്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വാഹനത്തില്‍ വെള്ളം കയറിയാല്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നഷ്ടങ്ങളുടെ ഒരു പ്രളയം കൂടി കടന്നു പോകുന്നു. ജീവനും സമ്പാദ്യവുമെല്ലാം കവര്‍ന്ന പ്രളയം നഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയാക്കിയത്. പ്രളയവും പേമാരിയും കാര്യമാക്കാതെ കാറുമെടുത്ത് പുറത്തുപോയവര്‍ക്കെല്ലാം പാതിവഴിയില്‍ അവരുടെ വാഹനത്തെ ഉപേക്ഷിക്കേണ്ടി വന്നു. വാഹനത്തില്‍ വെള്ളം കയറിയും ഒഴുക്കില്‍പ്പെട്ടും നഷ്ടമായത് എണ്ണമറ്റ കാറുകളാണ്. വാഹനങ്ങളില്‍ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരു പരിധിവരെ സംരക്ഷിക്കാം.

1. വെള്ളക്കെട്ട് കടക്കരുത്
മുന്‍പിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് നിങ്ങളും ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിലെയും ഫില്‍റ്ററും സ്നോര്‍ക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നേക്കാം.

2. ഓഫായിക്കിടക്കുന്ന വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യരുത്

വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനം പെട്ടെന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്യരുത്. സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന് വെള്ളക്കെട്ടില്‍നിന്നു വാഹനം നീക്കുക. അതുപോലെ ബാറ്ററി ടെര്‍മിനലുകള്‍ എത്രയും പെട്ടെന്ന് മാറ്റി വര്‍ക്ഷോപ്പിലെത്തിക്കുക. ഇന്‍ഷുറന്‍സ് കമ്പനിക്കാരെയും വിവരം അറിയിക്കുക.

ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തില്‍വച്ചുവേണം കെട്ടിവലിക്കാന്‍. ഇത് സാധ്യമല്ലെങ്കില്‍ മുന്‍ വീലുകള്‍ അല്ലെങ്കില്‍ ഡ്രൈവിങ് വീലുകള്‍ ഗ്രൗണ്ടില്‍നിന്നുയര്‍ത്തി വലിക്കണം.

3. എഞ്ചിന്‍ ഓയില്‍ മാറ്റുക
വെള്ളം കയറിയ വാഹനത്തിന്റെ എന്‍ജിന്‍ ഓയില്‍ മാറ്റണം. രണ്ടു മൂന്നു പ്രാവശ്യം എന്‍ജിന്‍ ഓയില്‍ മാറ്റി എന്‍ജിന്‍ വൃത്തിയാക്കണം.

4. എയര്‍ ഇന്‍ടേക്കുകള്‍
എയര്‍ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. ഒപ്പം എന്‍ജിനിലേയ്ക്ക് വെള്ളം കയറാന്‍ സാധ്യതയുള്ള എല്ലാം എയര്‍ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം.

5. ടയര്‍ കറക്കുക
എഞ്ചിന്‍ ഓയില്‍ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുന്‍ വീലുകള്‍ ഉയര്‍ത്തുക. തുടര്‍ന്ന് ടയര്‍ കൈകൊണ്ട് കറക്കി ഓയില്‍ എന്‍ജിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. പതിനഞ്ചു മിനിട്ടുവരെയെങ്കിലും ഇങ്ങനെ ചെയ്യുക. വീണ്ടും ഓയില്‍ മുഴുവന്‍ മാറ്റി വീണ്ടും നിറച്ച് ടയര്‍ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.

6. ഫ്യൂസുകള്‍
ഇലക്ട്രിക്ക് ഘടകങ്ങള്‍ പരിശോധിക്കുക. ഫ്യൂസുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുക. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുക. തുടര്‍ന്ന് 2 മിനിട്ടെങ്കിലും എഞ്ചിന്‍ ഓണ്‍ ആക്കിയിടുക.

Spread the love
Previous ഒന്നിച്ചു നേരിടാം:മുഖ്യമന്ത്രി വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു
Next വെല്ലുവിളിച്ച് ആപ്പിള്‍; ഐ ഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് വന്‍ തുക സമ്മാനം

You might also like

AUTO

അംബാനിയുടെ വാഹന ശേഖരം; കണ്ണു തള്ളി മുംബൈ ഇന്ത്യന്‍സ്

ബെന്‍സ്, ബെന്റ്‌ലി, ബിഎംഡബ്ല്യു, ലാന്‍ഡ്‌റോവര്‍, റോള്‍സ് റോയ്‌സ്, പോര്‍ഷെ… വാഹന ലോകത്തിലെ സൂപ്പര്‍സ്റ്റാറുകളാണ് ഈ കാറുകള്‍.  ഒരു കുടക്കീഴില്‍ ഈ സൂപ്പര്‍സ്റ്റാറുകളെല്ലാം കാണാന്‍ സാധിക്കണമെങ്കില്‍ അത് അംബാനിയുടെ വീട്ടിലായിരിക്കണം. എങ്കില്‍ അതിനായി അംബാനിയുടെ വീട്ടിലെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ടീമംഗങ്ങള്‍. അതിസമ്പന്നര്‍ക്കു

Spread the love
AUTO

8 ലക്ഷം രൂപയില്‍ പ്രീമിയം സബ് കോംപാക്ട് എസ്‌യുവി; അങ്കം കുറിച്ച് എക്‌സ്‌യുവി 300

വാഹനലോകം ഏറെ ചര്‍ച്ച ചെയ്തതാണ് മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ് യുവി. വിപണിയിലുള്ള എല്ലാ മോഡലുകളെയും വെല്ലുവിളിച്ച് സബ് കോംപാക്ട് മോഡലായ എക്‌സ് യുവി300 ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ 8-12 ലക്ഷം രൂപ വിലയുള്ള കോംപാക്ട് മോഡലുകള്‍ക്ക് കനത്ത

Spread the love
Car

കൊഡിയാക്കിന്റെ പുത്തന്‍ മോഡലുമായി സ്‌കോഡ

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയാണ് കൊഡിയാക്കിന്റെ് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് വകഭേദത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 35.99 ലക്ഷം രൂപ വിലവരുന്ന പുതിയ കൊഡിയാക്ക് മോഡല്‍ അഞ്ചു നിറഭേദങ്ങളിലാണ് എത്തുന്നത്. ലാവ ബ്ലൂ, ക്വാര്‍ട്ട്സ് ഗ്രെയ്, മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply