പി.എസ്.എല്‍.വി- സി 42 വിന്റെ ചിറകിലേറി ബ്രിട്ടീഷ് ഉപഗ്രങ്ങള്‍ ബഹിരാകാശത്തേക്ക്

പി.എസ്.എല്‍.വി- സി 42 വിന്റെ ചിറകിലേറി ബ്രിട്ടീഷ് ഉപഗ്രങ്ങള്‍ ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് സ്വയം പര്യാപ്തത നേടിയ ഇന്ത്യയുടെ സ്പേസ് ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ-യ്ക്ക് അഭിമാന മുഹൂര്‍ത്തം. ഇന്ത്യയുടെ പി.എസ്.എല്‍.വി-യുടെ സി 42 ബ്രിട്ടീഷ് ഉപഗ്രഹങ്ങളേയും വഹിച്ച് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. പി.എസ്.എല്‍.വി-യുടെ സി 42 റോക്കറ്റിലേറി രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കുതിക്കുക.

വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ആരംഭിച്ചിരുന്നു. എണ്ണൂറ് കിലോഗ്രാമിലേറെ ഭാരമുള്ള ഈ രണ്ട് ഉപഗ്രഹങ്ങളും സര്‍വേ, ഭൂപട നിര്‍മ്മാണം എന്നിവയ്ക്കായിട്ടുള്ളതാണ്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 10.07-ന് പി.എസ്.എല്‍.വി-യുടെ സി 42 റോക്കറ്റിലേറി രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കുതിക്കും. യു.കെ-യിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ നോവ എസ്.എ.ആര്‍, എസ്14 എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യന്‍ റോക്കറ്റിലേറി ഭ്രമണപഥത്തിലെത്തുക.

Spread the love
Previous വാട്‌സ് ആപ്പിലും ഡാര്‍ക്ക് മോഡ്
Next ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ വോട്ടോ

You might also like

TECH

വിലകുറച്ച് നോക്കിയ 6

മൊബൈല്‍ നിര്‍മാണരംഗത്തെ അതികായന്മാരായ നോക്കിയ ആന്‍ഡ്രോയ്ഡ് വിപണിയില്‍ മുന്നേറാന്‍ ഉത്പന്നങ്ങള്‍ക്ക് വില കുറച്ചു. നോക്കിയ 6നാണ് ഇപ്പോള്‍ വില കുറച്ചിരിക്കുന്നത്. 3 ജിബി, 4 ജിബി വാരിയന്റുകള്‍ക്ക് 14999, 16999 വിലയാണ് ഇപ്പോള്‍. ഈ മോഡലില്‍ 1500 രൂപയാണ് ഓഫര്‍ വഴി

Spread the love
TECH

‘ഏലിയനുകള്‍ ഭൂമിയിലേക്കോ? ഒരാഴ്ചയ്ക്കുള്ളില്‍ ലഭിച്ചത് നൂറിലധികം തരംഗങ്ങള്‍

സിനിമയിലും കഥകളിലും പറഞ്ഞുപഴകിയ അന്യഗ്രഹജീവികള്‍ യാഥാര്‍ത്ഥ്യമാകുമോ ? അന്യഗ്രഹങ്ങളില്‍ ജീവനുകളുണ്ടെന്ന മനുഷ്യന്റെ സംശയങ്ങള്‍ക്ക് ഒരുപക്ഷേ ഉടന്‍ മറുപടി ലഭിച്ചേക്കാം. ഉറവിടമില്ലാത്ത റേഡിയോ തരംഗങ്ങള്‍ അടിക്കടി ഭൂമിയിലേക്ക് എത്തുന്നുണ്ടെന്ന് കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിംഗ് എക്‌സ്പിരിമെന്റ് ടീമിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. മുന്‍പും ഇത്തരത്തില്‍

Spread the love
TECH

ടിഷ്യു ടാബലറ്റിനെ അറിയാമോ..

കൈയ്യും മുഖവുമൊക്കെ തുടയ്ക്കുകയാണ് ടിഷ്യു പേപ്പറിന്റെ ഉപയോഗം. ചതുരാകൃതിയിലുള്ള ടിഷ്യുപേപ്പറുകളാണ് സാധാരണയായി വിപണിയില്‍ കണ്ടുവരുന്നത്. എന്നാല്‍ ഗുളിക രൂപത്തിലുള്ള ടിഷ്യൂ പേപ്പര്‍ കണ്ടിട്ടുണ്ടോ… സാധാരണ ഗുളികയുടേതുപോലെതന്നെ പായ്ക്കറ്റുകളിലായാണ് ടിഷ്യു ടാബ്ലറ്റും ലഭിക്കുക. ടിഷ്യൂ ടാബ്ലറ്റ് എടുത്ത് അതില്‍ നാല് അഞ്ച് തുള്ളി വെള്ളമൊഴിച്ചാല്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply