മലേഷ്യന്‍ പഴം; ” പുലോസന്‍ ”

രാജേഷ് കാരാപ്പള്ളില്‍

ലേഷ്യയില്‍ നിന്ന് വിരുന്നെത്തി കേരളത്തില്‍ പ്രചാരത്തിലായ സസ്യമാണ് പുലോസന്‍. നിത്യഹരിതമായ ചെറിയ ഇലച്ചാര്‍ത്തോടെയാണ് പുലോസന്റെ വളര്‍ച്ച. താഴേയ്‌ക്കൊതുങ്ങിയ ശാഖകളാണ് ഇവയ്ക്ക്. സംയുക്തപത്രങ്ങളായ ഇലകളാണ് പുലോസന്റേത്. വേനല്‍ക്കാലമാണ് പുലോസന്‍ കൃഷിയ്ക്ക് അനുയോജ്യവും അവയുടെ പൂക്കാലവും. കായ്കള്‍ മെയ്-ജൂണ്‍ മാസത്തോടെയാണ് പഴുക്കുന്നത്. മുള്ളുകള്‍ നിറഞ്ഞ കായ്കള്‍ തുറന്ന് ഉള്ളിലെ മാംസള ഭാഗം കഴിക്കാം. ഇതിന്റെ പള്‍പ്പിന് നല്ല മധുരമാണ്. ബഡ് തൈകളാണ് പുലോസന്‍ കൃഷിക്ക് എടുക്കുന്നത്. ഇടത്തരം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കണം. വെള്ളക്കെട്ട് പാടില്ല. ജൈവവളങ്ങള്‍ ചേര്‍ത്ത് പുലോസനെ വളര്‍ത്താം. നന്നായി കായ്കള്‍ വരാനായി പൊട്ടാഷ് ചേര്‍ന്ന വളങ്ങള്‍ ചേര്‍ക്കണം. ഒരു അലങ്കാര സസ്യമായും പുലോസന്‍ തോട്ടത്തിന് അനുയോജ്യമാണ്.

Spread the love
Previous സാംസങ് എന്ന മൂന്ന് നക്ഷത്രം
Next ഇന്ത്യ ഭാവിയിലെ സിലിക്കണ്‍ വാലി

You might also like

SPECIAL STORY

ഏലക്കൃഷിയിലൂടെ നേടാം പ്രതിവര്‍ഷം ലക്ഷങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയാണ് ഏലം. ഏലത്തിന്റെ പ്രധാന ഉത്പാദകരിലൊന്ന് ഇന്ത്യയുമാണ്. ഔഷധമായും കറിക്കൂട്ടുകളിലും ഉപയോഗിച്ചു വരുന്നു. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് പൊടിച്ചെടുത്ത ഏലക്കായ്കള്‍ക്കൊപ്പം ഇഞ്ചിയോ ഗ്രാമ്പുവോ ശീമജീരകമോ ചേര്‍ത്ത് ഉപയോഗിക്കുന്നത് ആശ്വാസദായകമാണ്. മൂത്രം കൂടുതലായി പോകുന്നതിനും, വായുക്ഷോഭത്തിനും ഉത്തേജകമായും ഏലം ഉപയോഗിക്കുന്നുണ്ട്. മനംപിരട്ടലും ഛര്‍ദ്ദിയും

Spread the love
NEWS

ലാഭം നേടാന്‍ ഡ്രാഗണ്‍ ഫ്രൂട്ട്

നമ്മുടെ വിപണിയില്‍ അത്ര കേട്ടുകേള്‍വിയില്ലാത്ത ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം. കൊടുംചൂടില്‍ ശരീരത്തിനും മനസിനും ഉന്മേഷം നല്‍കുമെന്നതിനാല്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെയാണ്. ഡ്രാഗണ്‍ ഫ്രൂട്ട് ഇപ്പോള്‍ ഇന്ത്യയിലും കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. മധ്യ അമേരിക്കയില്‍ വ്യാപകമായി കണ്ടുവരുന്ന ഡ്രാഗണ്‍

Spread the love
Special Story

തോമസുചേട്ടന്‍; പ്ലാവുകളുടെ കൂട്ടുകാരന്‍

നാടന്‍ പ്ലാവുകളുടെ പെരുമ തേടി പതിറ്റാണ്ടായുള്ള യാത്രയിലാണ് പാലാ, രാമപുരത്തെ കട്ടക്കയം വീട്ടില്‍ തോമസ്. ചക്കാമ്പുഴയിലെ ഇദ്ദേഹത്തിന്റെ തൊടിയിലെ നല്ല പ്ലാവിനങ്ങള്‍ പലതും കാലാന്തരത്തില്‍ നശിച്ചെങ്കിലും അവയുടെ രുചികരമായ ചക്കകളുടെ ഗുണം നിറഞ്ഞ പ്ലാവുകള്‍ കണ്ടെത്തി ഒട്ടുതൈകള്‍ തയ്യാറാക്കി തോട്ടത്തില്‍ നട്ടുവളര്‍ത്തുകയാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply