കാടക്കോഴി വളര്‍ത്തലിന്റെ സാധ്യത കണ്ടെത്താം പുതിയകുന്നേല്‍ ഫാംസിലൂടെ…

കാടക്കോഴി വളര്‍ത്തലിന്റെ സാധ്യത കണ്ടെത്താം പുതിയകുന്നേല്‍ ഫാംസിലൂടെ…

യിരം കോഴിക്ക് അരക്കാട’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുംവിധം കാടക്കോഴി എന്നത് മുട്ടയ്ക്കും ഇറച്ചിക്കും ബെസ്റ്റാണ്. ഈ ബെസ്റ്റ് രീതി ഒന്നു വ്യാവസായിക അടിസ്ഥാനത്തില്‍ പരീക്ഷിച്ചു നോക്കിയാലോ. മാര്‍ക്കറ്റിങ്ങ് സ്റ്റഡിയായാല്‍ സംശയിക്കേണ്ട… ഒരിക്കലും നിരാശരാകേണ്ടി വരില്ലെന്നു മാത്രമല്ല, നല്ല വരുമാനവും കാടക്കോഴി വ്യവസായത്തിലൂടെ ഉറപ്പിക്കാം. ഇനി നല്ല കാടക്കോഴികള്‍ എവിടെ കിട്ടുമെന്നും അതിന്റെ വളര്‍ത്തലിന്റെയും വ്യവസായത്തിന്റെയും സാധ്യതകളും അവസരങ്ങളും എത്രത്തോളമുണ്ടെന്ന് തലപുകയ്ക്കുകയാണെങ്കില്‍, അതിനും ഒരു മാര്‍ഗമുണ്ട്. മൂവാറ്റുപുഴയിലെ പുതിയകുന്നേല്‍ ഫാം സന്ദര്‍ശിക്കാം…നല്ലയിനം കാടക്കോഴികള്‍, കൂടുകള്‍ അവയുടെ എ ടു ഇസഡ് കാര്യങ്ങളെല്ലാം അറിഞ്ഞ് കാടക്കോഴി ബിസിനസില്‍ വിജയിക്കാന്‍ നല്ലൊരു മാതൃകയാണ് നിഷ റഷീദ് നടത്തുന്ന പുതിയകുന്നേല്‍ ഫാം. കൂടാതെ കാട വളര്‍ത്തുന്നവര്‍ക്കു വേണ്ടി ഒരു വെബ്‌സൈറ്റും പുതിയകുന്നേല്‍ തുടങ്ങിയിട്ടുണ്ട്. www.hitechkadakood.info എന്നാണ് സൈറ്റിന്റെ പേര്. കൂടാതെ ഫെയ്‌സ്ബുക്കില്‍ കോഴി, കാട കര്‍ഷകര്‍ക്ക് സഹായകരമാകും വിധം ‘നമ്മുടെ മുറ്റത്തെ നാടന്‍ കോഴി’ എന്നൊരു കൂട്ടായ്മയും ഉണ്ട്. ഇതില്‍ ഏകദേശം 80000 അംഗങ്ങള്‍ ആയി കഴിഞ്ഞു.

ചെറുപ്പം മുതലേ മൃഗങ്ങളോടും അവയുടെ വളര്‍ത്തലിനോടും അമിതമായ ആഗ്രഹമുണ്ടായിരുന്ന റഷീദ് യാദൃശ്ചികമായാണ് കേരള കന്നുകാലി വികസന ബോര്‍ഡില്‍ (KLDB) ജോലിയില്‍ പ്രവേശിക്കുന്നത് പ്രവര്‍ത്തനമണ്ഡലവും ഇഷ്ടവും ഒന്നായതോടെ ബോര്‍ഡിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ ആത്മാര്‍ത്ഥമായി നിരന്തരം ഉപദേശവും സംശയ നിവാരണവും നല്‍കി. പിന്നെ അമാന്തിച്ചില്ല, സ്വന്തമായി കോഴി വളര്‍ത്തല്‍ തുടങ്ങിക്കളയാമെന്ന് തീര്‍ച്ചപ്പെടുത്തി. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ കൂടി കിട്ടിയതോടെ മണ്ണുത്തി വെറ്ററിനറി കോളേജില്‍ നിന്ന് വിവിധ ഇനങ്ങളായി 100 കോഴിക്കുഞ്ഞുങ്ങളെ റഷീദ് വീട്ടിലേക്ക് വാങ്ങി കൊണ്ടുവന്നു. ബ്രീഡിങ്ങ് കഴിഞ്ഞ് മാറ്റുന്നതിനായി നാമക്കലില്‍ നിന്ന് കൊണ്ടുവന്ന ഹൈടെക് കൂടുകളും ഒരുക്കിയിരുന്നു. കൊണ്ടുവന്നവയില്‍ 20 ഫാന്‍സി കോഴികളും ഉണ്ടായിരുന്നു. ഇവയെ വളര്‍ത്തി വിറ്റതില്‍ നിന്ന് ഇതിലൂടെ ഒരു നല്ല വരുമാന മാര്‍ഗം ഉണ്ടെന്ന് റഷീദിന്റെ ഭാര്യ നിഷ റഷീദ് മനസിലാക്കി. എന്നാല്‍ കോഴി വളര്‍ത്തലില്‍ തന്നെ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന ചിന്തയില്‍ നിന്നാണ് കാടക്കോഴി വളര്‍ത്തലിലേക്ക് നിഷ റഷീദ് എത്തുന്നത്. കാടക്കോഴി വളര്‍ത്തലില്‍ നിന്ന് പതിയെ ലാഭമുണ്ടായതോടെ ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ സാധാരണ കാട, ബ്രൗണ്‍കാട, സാധാരണക്കാടയിലെ വെള്ളക്കാടകളെ മാത്രം ക്രോസ്സ് ചെയ്ത് വെള്ളക്കാടകളും ഉല്‍പ്പദിപ്പിച്ച് പുതിയകുന്നേല്‍ ഫാംസിലൂടെ വിതരണം ചെയ്യുന്നു

ഹൈ ബ്രീഡ് കാടകള്‍ ലഭിക്കുന്നിടം

ഹൈ ബ്രീഡ് കാടക്കോഴികള്‍ ലഭിക്കുന്നൊരിടമാണ് പുതിയകുന്നേല്‍ ഫാംസ്. വെളുത്ത നിറത്തിലുള്ള കാടക്കോഴികളാണ് ഇവിടുത്തെ താരങ്ങള്‍. ഇതോടൊപ്പം സാധാരണ കണ്ടുവരുന്ന കാടക്കോഴികളുമുണ്ട്. കേടായ ഫ്രിഡ്ജ് തുച്ഛമായ തുകയ്ക്ക് വാങ്ങി അതില്‍ ഇന്‍ക്യുബേറ്റര്‍ ചെയ്ത് കൃത്യമായ താപനില സെറ്റ് ചെയ്താണ് ഹൈ ബ്രീഡ് കാടക്കോഴികളെ വിരിയിച്ച് എടുക്കുന്നത്. ഇവയുടെ വില്‍പ്പന നേരിട്ടും ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പുതിയകുന്നേല്‍ ഫാംസ് നടത്തുന്നത്. കാടക്കോഴി വളര്‍ത്തല്‍ വ്യാവസായികമായ രീതിയില്‍ ചെയ്യാന്‍ ‘ഇന്‍ക്യുബേറ്റര്‍ നിര്‍മാണവും ഉപയോഗവും’ എന്ന വിഷയത്തില്‍ റഷീദ് ക്ലാസുകളെടുക്കുന്നുണ്ട്. കൂടാതെ ‘ഹോം മെയിഡ് ഇന്‍കുബേറ്റര്‍’ നിര്‍മ്മാണ സാമഗ്രികള്‍ അത്യാവശ്യക്കാര്‍ക്കാര്‍ക്ക് സ്ഥാപനത്തില്‍ നിന്നും എത്തിച്ചു കൊടുക്കുന്നുണ്ട്. മുട്ടക്കാട, മുട്ടകോഴികള്‍ (BV 380, ഗ്രാമപ്രിയ, ഗ്രാമശ്രീ, ഗിരിരാജ) ടര്‍ക്കി, ഗിനി, വാത്ത, കരിങ്കോഴി, ഫാന്‍സി കോഴികള്‍, പ്രാവ്, ലവ് ബേര്‍ഡ്‌സ് എന്നിവയ്ക്ക് പുറമെ അക്വേറിയം, പക്ഷികൂടുകള്‍, കോഴികൂടുകള്‍, കാടകൂടുകള്‍ എന്നിവയും പുതിയകുന്നേല്‍ ഫാമിലുണ്ട്. കുടുബത്തില്‍ നിന്നും കിട്ടുന്ന പിന്തുണയാണ് ഈ സംരഭം ഇത്ര മികച്ചതാകാന്‍ കാരണം. ഫാമിന്റെയും കൂട് പണി /വില്‍പ്പന മുതലായവയുടെ ചുമതല ഭാര്യ നിഷയ്ക്കാണ്. സ്ഥാപനം സ്വയംതൊഴില്‍ കണ്ടത്തല്‍ പദ്ധതി പ്രകാരം ഭാരത സര്‍ക്കാരില്‍ രജിസറ്റര്‍ ചെയ്തിരിക്കുന്നത് ഭാര്യ നിഷ റഷീദാണ്.

കുറഞ്ഞ മുതല്‍മുടക്ക്

കുറഞ്ഞ മുതല്‍മുടക്കില്‍ കാട വളര്‍ത്തി ഉയര്‍ന്ന വരുമാനമുണ്ടാക്കാമെന്ന സത്യമാണ് റഷീദും കുടുംബവും പുതിയകുന്നേല്‍ ഫാംസിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്. കാട ഇറച്ചിക്കും, കാട മുട്ടക്കും ഏറെ ഔഷധ ഗുണമുണ്ടെന്നതിനാല്‍ ആവശ്യക്കാരെ തേടി അധികം അലയേണ്ടതില്ലെന്നും നിഷ റഷീദ് പറയുന്നു. റഷീദിന്റെ അഭിപ്രായത്തില്‍ ”ഇറച്ചിക്കാടയെ അഞ്ച് ആഴ്ച പ്രായത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കാം. മുട്ടക്കാടകള്‍ എട്ട് ആഴ്ച പ്രായത്തില്‍ മുട്ടയിടാന്‍ തുടങ്ങും. ഇറച്ചിക്കാടകളെ അപേക്ഷിച്ച് മുട്ടക്കാടകളെ വളര്‍ത്തുന്നതാണ് ലാഭകരം. ഒരുമിച്ച് കാടകളെ വളര്‍ത്തുമ്പോള്‍ പൂവനെ ഇറച്ചിക്കായി അഞ്ച് ആഴ്ച പ്രായത്തില്‍ വില്‍പ്പന നടത്താമെന്നതും കാടകളെ പ്രത്യേകം കൂടുകളില്‍ തട്ടുകളായി വളര്‍ത്താമെന്നതും ഇതിലെ വലിയൊരു നേട്ടമാണ്. മുട്ടയ്ക്കാണെങ്കില്‍ കാടകള്‍ എട്ടാമെത്ത ആഴ്ചയില്‍ മുട്ടയിടാന്‍ തുടങ്ങും. 90 ശതമാനത്തോളം മുട്ടകള്‍ വരെ പ്രതീക്ഷിക്കാം. മുട്ടയൊന്നിന് 1 രൂപയോളം ഉല്‍പ്പാദനച്ചെലവ് വരും.കാടയൊന്നിന് പ്രതിദിനം 30 ഗ്രാം തീറ്റ മാത്രമേ വേണ്ടിവരൂ. കാടമുട്ടയ്ക്ക് വിപണിയില്‍ 2 രൂപ മുതല്‍ രണ്ടര രൂപവരെ വില ലഭിക്കും. എന്നാല്‍ ഷോപ്പിലെ മുട്ട വില്‍പ്പന വില 2.50 രൂപയാണ്. ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍ക്കാന്‍ ശ്രമിച്ചാല്‍ വരുമാനം ഇനിയും ഉയരും. വീടിനടുത്ത് ഒരു ബോര്‍ഡ് വയ്ക്കല്‍,തട്ടുകട ,പെട്ടിക്കട, മാര്‍ക്കറ്റ്, മാളുകള്‍ മുതലായവാണ് വില്‍പന കേന്ദ്രങ്ങള്‍

500 കാടകളെ വളര്‍ത്തുന്ന യൂണിറ്റ് ഹൈടെക് ആയി തുടങ്ങാന്‍ ( കാട, ഷെഡ്, ഗേജ് സഹിതം ) 50000 രൂപയില്‍ താഴെ മാത്രമെ ചെലവ് വരികയുള്ളു. ടെറസ്സിലോ മറ്റേതെങ്കിലും റൂഫിന് താഴെയോ ചെയ്യുകയാണങ്കില്‍ ചിലവ് 35000 രൂപയെ വരു. ഒരു ദിവസത്തെ എല്ലാ ചിലവും കഴിഞ്ഞുള്ള വരുമാനം 400 രൂപ പ്രതീക്ഷിക്കാം. റഷീദിന്റെ ഈ കണക്കുകളും രീതികളും മാത്രം പിന്തുടര്‍ന്നാല്‍ മികച്ച വരുമാനം കാടക്കോഴി വളര്‍ത്തലിലൂടെ ഉണ്ടാക്കാം.

ഹൈടെക്ക് കാടക്കൂടുകള്‍

ഹൈ ബ്രീഡ് കാടക്കോഴികള്‍ പോലെ തന്നെ പുതിയകുന്നേല്‍ ഫാമിലെ മറ്റൊരു ആകര്‍ഷണമാണ് ഹൈടെക് കൂടുകള്‍. 6 അടി നീളവും, 3 അടി വീതിയും 9 ഇഞ്ച് ഉയരവുമുള്ള ഹൈടെക് കേജില്‍ 100 കാടകളെ വരെ വളര്‍ത്താം. ഇത്തരം കേജുകള്‍ 5 എണ്ണം തട്ടുകളായി ഘടിപ്പിക്കാം. 6അടി നീളം 4 അടി വീതിയുള്ള 6 അടി ആകെ ഉയരം ഉള്ള ഈ കൂട്ടില്‍ 500 കാടകളെ വളര്‍ത്താന്‍ സാദിക്കും. പുതിയതായി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവര്‍ക്ക് വേണ്ടി ‘എല്ലാ വീട്ടിലും കാട മുട്ട ‘എന്ന ആശയത്തില്‍ 25 കാട വളര്‍ത്തുന്നതിനുള്ള ഹൈടെക് കൂടും പിന്നീട് 50 കാട, 100 കാട മുതല്‍ ഫാം ആയി തുടങ്ങുന്നവര്‍ക്ക് അതിനനുസരിച്ചുള്ള Hi Tech കൂടുകളും ഉത്തരവാദിത്വടെ നിര്‍മ്മിച്ച് കേരളത്തിലും പുറത്തും എത്തിച്ച് നല്‍കുന്നുണ്ട്. കൂടാതെ കാട വളര്‍ത്തല്‍ മേഖലയില്‍ ഉള്ള തന്റെ എക്‌സ്പീരിയന്‍സ് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ യഥാസമയവും തയ്യാറാണ് റഷീദും കുടുംബവും.

വിവരങ്ങള്‍ക്ക് -പുതിയകുന്നേല്‍ ഫാംസ്, കലാമ്പൂര്‍, മൂവാറ്റുപുഴ, എറണാകുളം
944 72 13415
854 75 23415

Spread the love
Previous യെസ് ബാങ്കിന്റെ ഓഹരി താഴ്ന്നു
Next വിജ്ഞാനം വളര്‍ത്താന്‍ വഴിയൊരുക്കി നളന്ദ

You might also like

SPECIAL STORY

വരുമാനമുണ്ടാക്കാം വേപ്പിലക്കട്ടിയിലൂടെ

ഉച്ചയൂണിന് പാലക്കാടന്‍ അഗ്രഹാരത്തിലെ അവിഭാജ്യഘടകമാണ് വേപ്പിലക്കട്ടി. തൈരും വേപ്പിലക്കട്ടിയും ചേര്‍ത്ത് ഉണ്ണാത്തവര്‍ പാലക്കാടന്‍ അഗ്രഹാരങ്ങളിലില്ല എന്നുതന്നെ പറയാം. പേരില്‍ വേപ്പില എന്നുണ്ടെങ്കിലും വേപ്പില പ്രധാനമല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പാലക്കാട് വിട്ടാല്‍ വേപ്പിലക്കട്ടിയുടെ പ്രചാരം തുലോം കുറവാണ്. എന്നാല്‍ ദഹനത്തിന് അത്യുത്തമവും

Spread the love
NEWS

പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ; നാസ

ഡൽഹി: കേരളത്തിൽ ഉണ്ടായത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് നാസ. ഇന്ത്യയിൽ പെയ്ത മഴയുടെ കണക്കുകൾ അപഗ്രഥിച്ചാണ് നാസയുടെ നിഗമനം. ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെ പെയ്ത മഴയുടെ ഉപഗ്രഹ വീഡിയോ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടിരുന്നു.

Spread the love
SPECIAL STORY

നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാം

ചെറിയ സമ്പാദ്യങ്ങളെ ക്കുറിച്ച് പോലും നമ്മള്‍ പലപ്പോഴും ആകുലരാകാറുണ്ട്. സമ്പാദ്യങ്ങള്‍ എങ്ങനെ സൂക്ഷിക്കണമെന്ന് പലര്‍ക്കും ഇന്നും അറിയില്ല. അറിയാമെങ്കില്‍ തന്നെ പലരും ഇതോര്‍ത്ത് കണ്‍ഫ്യൂസ്ഡാണ് . എവിടെ നിക്ഷേപിക്കണമെന്നും എങ്ങനെ നിക്ഷേപിക്കണമെന്നും തുടങ്ങി , നൂറ് നൂറ് സംശയങ്ങളാകും അധികം പേരിലും.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply