ക്വീനിന് രണ്ടാം ഭാഗവുമായി ഡിജോ ജോസ് ആന്റണി

ക്വീനിന് രണ്ടാം ഭാഗവുമായി ഡിജോ ജോസ് ആന്റണി

പുതുമുഖങ്ങളുമായി വന്ന് ബോക്‌സ്ഓഫീസില്‍ തരംഗമായി മാറിയ ചിത്രമാണ് ക്വീന്‍. 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് തുടര്‍ച്ചയുമായി സംവിധായകന്‍ ഡിജോ ജോസ് ആന്റണി. ക്വീന്‍ സിനിമക്ക് കൃത്യം രണ്ട് വര്‍ഷമായപ്പോഴാണ് ഡിജോ ജോസ് ആന്റണി ഫേസ്ബുക്കിലൂടെ ക്വീനിന് രണ്ടാം ഭാഗം വരുന്നു എന്ന കാര്യം അറിയിച്ചിരിക്കുന്നത്. ‘എവിടെ നിര്‍ത്തിയോ, അവിടെ തുടങ്ങുന്നു പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല’; എന്ന് പ്രഖ്യാപിച്ചാണ് ഡിജോ പുതിയ ഭാഗം വരുന്ന കാര്യമറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടുമെന്നും ഡിജോ പറഞ്ഞു.

2018ല്‍ പുറത്തിറങ്ങിയ ക്വീനില്‍ ധ്രുവന്‍, എല്‍ദോ മാത്യു, മൂസി, സാം സിബിന്‍, സാനിയ്യ അയ്യപ്പന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ മലയാളസിനിമയിലെ പ്രധാനതാരമായ സാനിയ്യ അയ്യപ്പന്‍ പിന്നീട് ലൂസിഫര്‍ അടക്കമുള്ള വലിയ സിനിമകളുടെ ഭാഗമായി. ഷെരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് എന്നിവരാണ് ക്വീന്‍ ആദ്യഭാഗത്തിന്റെ തിരക്കഥ രചിച്ചത്. മികച്ച വാണിജ്യ വിജയം നേടിയ ചിത്രം രണ്ടാം ഭാഗത്തിലും പഴയ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ‘പള്ളിച്ചട്ടമ്പി’യാണ് ഡിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ‘പള്ളിച്ചട്ടമ്പി’യുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും സംവിധായകന്‍ ഡിജോ പറഞ്ഞു.

Spread the love
Previous കൈ പറയും നിങ്ങള്‍ കാന്‍സര്‍ രോഗിയാണോ എന്ന്
Next സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിക്ക് ശേഷം പുതിയ സിനിമയുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്

You might also like

MOVIES

പാര്‍വ്വതി രതീഷ് വിവാഹിതയായി

നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് വിവാഹിതയായി. ദുബായില്‍ എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹചടങ്ങില്‍ സിനിമാമേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. സുഗീത് സംവിധാനെ ചെയ്ത മധുര നാരങ്ങ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ്

Spread the love
MOVIES

രജിഷ വിജയന്‍ നായികയാകുന്ന ജൂണിന്റെ ടീസര്‍ പുറത്തിറങ്ങി

രജിഷ വിജയന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജൂണ്‍. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ചിത്രത്തിലെ ജൂണ്‍ എന്ന കഥാപാത്രത്തിന് വേണ്ടി മുടി വെട്ടി, പല്ലുകളില്‍ ക്ലിപ്പിട്ട്, തടി കുറച്ച രീതിയിലാണ് രജിഷയത്തെുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജൂണിന്റെ അച്ഛന്‍ വേഷം കൈകാര്യം

Spread the love
MOVIES

”വാട്ട് ഡിഡ് യു സേ..ബെഗേഴ്സ്” : ആവേശത്തിന്റെ ആള്‍രൂപത്തെ മറക്കുവതെങ്ങനെ

അഭ്രപാളിയില്‍ അഭിനയത്തിന്റെ ആവേശക്കാലം ഒരുക്കിയ നടന്‍. മൂന്നക്ഷരപ്പേരിന്റെ പ്രതിധ്വനിയില്‍ മനസില്‍ ആവേശത്തിന്റെ തിരകള്‍. വാട്ട് ഡിഡ് യു സേ….ബെഗേഴ്സ്….എന്ന ഡയലോഗിനൊടുവില്‍ കൈയടിക്കാന്‍ ഇന്നും കാത്തുനില്‍ക്കുന്ന ആരാധകര്‍. അഭ്രപാളിയിലെ പൗരുഷത്തിന്റെ അനിഷേധ്യമായ അവസാനവാക്ക്…ജയന്‍. സിനിമയെ പ്രണയിച്ച തലമുറകളുടെ മനസിലേക്ക് ഒരു ഹെലികോപ്റ്ററിന്റെ ശബ്ദം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply