കങ്കണയെ കടത്തിവെട്ടാന്‍ ഈ നാല് നടിമാര്‍ക്കാകുമോ ?!

കങ്കണയെ കടത്തിവെട്ടാന്‍ ഈ നാല് നടിമാര്‍ക്കാകുമോ ?!

കങ്കണ റണൗത്തിന് 2014ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു ക്വീന്‍. വികാസ് ബാഹല്‍ സംവിധാനം ചെയ്ത ക്വീന്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങിപ്പോയതിനെ തുടര്‍ന്ന് പ്ലാന്‍ ചെയ്ത ഹണിമൂണ്‍ യാത്ര ഒറ്റക്ക് പോകുന്ന ഒരു യുവതിയുടെ കഥയാണ് പറഞ്ഞത്. കങ്കണയുടെ ഹൈവോള്‍ട്ടേജ് പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു നടി പ്രമുഖ കഥാപാത്രമായി എത്തിയ ചിത്രം നൂറ് കോടി ക്ലബ്ബിലേക്കെത്തിയെന്ന അപൂര്‍വതയും ക്വീന്‍ സ്വന്തമാക്കി. ആ ചിത്രം ഏകദേശം ഒരേ സമയം നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത് റിലീസിന് തയ്യാറെടുക്കുകയാണ്.

 

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രങ്ങളില്‍ യഥാക്രമം തമന്ന, കാജല്‍ അഗര്‍വാള്‍, മഞ്ജിമ മോഹന്‍, പാരുള്‍ യാദവ് എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ സംസം എന്ന പേരിലും തമിഴില്‍ പാരിസ് പാരിസ് എന്ന പേരിലും കന്നഡയില്‍ ബട്ടര്‍ഫ്‌ളൈ, തെലുങ്കില്‍ ദാറ്റ് ഈസ് മഹാലക്ഷ്മി എന്ന പേരിലുമാണ് ക്വീന്‍ റീമേക്കുകളെത്തുന്നത്. ഈ നാല് ചിത്രങ്ങളുടെയും ടീസറുകള്‍ പുറത്തു വന്നതില്‍ നിന്ന് ഇവരാരും തന്നെ കങ്കണയുടെ പെര്‍ഫോമന്‍സിന്റെ ഏഴയലത്തുപോലും വന്നിട്ടില്ലെന്ന് മനസിലാകും. ഇനി അറിയേണ്ടത് ഇവരില്‍ ആരാകും നന്നാകുക എന്നത് മാത്രമാണ്. ഈ നാല് ചിത്രങ്ങളുടെ നിര്‍മാതാവും ഒരാളാണെന്ന പ്രത്യേകതയും ഉണ്ട്. മനു കുമാരന്‍ ആണ് ആ നിര്‍മാതാവ്. മലയാളം ഒഴികെ മറ്റു മൂന്നു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് രമേഷ് അരവിന്ദാണ്. സംസം സംവിധാനം ചെയ്യുന്നത് നീലകണ്ടയാണ്. 2019 ഫെബ്രുവരിയില്‍ നാല് ചിത്രങ്ങളും തിയേറ്ററുകളിലെത്തും.

 

 

 

 

 

 

Spread the love
Previous ബാങ്കുകള്‍  വായ്പ അനുവദിക്കും; താമരകൃഷി ധൈര്യമായി തുടങ്ങാം
Next നൂറ് കോടി കവിഞ്ഞ് കൊച്ചി മെട്രോയുടെ വരുമാനം

You might also like

Movie News

സൈക്ലിസ്റ്റായി രജിഷ : ഫൈനല്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടി രജിഷ വിജയന്‍ സൈക്ലിസ്റ്റിന്റെ വേഷത്തിലെത്തുന്ന ഫൈനല്‍സ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ പി. ആര്‍ അരുണാണു ചിത്രം സംവിധാനം ചെയ്യുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സും ഹെവന്‍ലി മൂവിസും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.   സൈക്ലിസ്റ്റ് ആലീസ്

Spread the love
Movie News

ഇവരാണ് ബറോസിലെ താരങ്ങള്‍ : മോഹന്‍ലാല്‍ പറയുന്നു

ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിലെ വിവരങ്ങള്‍ പുറത്തുവിട്ടു മോഹന്‍ലാല്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണു മോഹന്‍ലാല്‍ വിവരങ്ങള്‍ അറിയിച്ചത്. ആദ്യമായി ക്യാമറയ്ക്കു പിന്നിലേക്കു മാറുകയാണെന്നും, ചിത്രത്തിനു ബാറോസ് എന്നാണു പേരു നല്‍കിയിരിക്കുന്നതെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ ആമുഖമായി പറയുന്നു. ഇതു കുട്ടികള്‍ക്കായുള്ള ഫാന്റസി മൂവിയാണെന്നും

Spread the love
Home Slider

വൈറസ് സിനിമയ്ക്ക് സ്റ്റേ : ടൈറ്റിലും കഥയും മോഷ്ടിച്ചതെന്ന് ആരോപണം

നിപ വൈറസ് ബാധയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിനു സ്റ്റേ. എറണാകുളം സെന്‍ഷന്‍സ് കോടതിയാണ് സ്‌റ്റേ പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് സ്റ്റേ പുറപ്പെടുവിച്ചത്.   അതേപേരിലൊരു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply