റെയില്‍വേ സ്റ്റേഷനുകളില്‍ കുല്‍ഹഡ് ചായ

റെയില്‍വേ സ്റ്റേഷനുകളില്‍ കുല്‍ഹഡ് ചായ

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിമുതല്‍ ചായയും ലഘുഭക്ഷണങ്ങളും മണ്‍പാത്രങ്ങളില്‍ നല്‍കുമെന്ന് റെയില്‍വേ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മണ്‍പാത്രങ്ങളില്‍ വിളമ്പുന്ന കുല്‍ഹഡ് ചായ എന്ന പുതിയ പദ്ധതി. റെയില്‍വേ സ്റ്റേഷനുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ ചായയും ലഘുഭക്ഷണങ്ങളും മണ്‍പാത്രങ്ങളില്‍ നല്‍കുന്നതിനായി കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു.

റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ കുല്‍ഹഡുകളുടെ ഉപയോഗം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം.മണ്‍പാത്രവ്യവസായത്തിന് വലിയ സഹായമായേക്കാവുന്ന ഈ തീരുമാനത്തിന്റെ ആദ്യ പടിയായാണ് കുല്‍ഹഡുകളുടെ ഉപയോഗം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിതിന്‍ ഗഡ്കരിയുടെ കത്ത്. രാജ്യത്തെ നൂറ് റെയില്‍വേ സ്റ്റേഷനുകളിലെങ്കിലും കുല്‍ഹഡ് നിര്‍ബന്ധമാക്കണമെന്നാണ് ഗഡ്ക്കരി ആവശ്യപ്പെട്ടിരിക്കുന്നത്.

 

വിമാനത്താവളങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും ഇത് പരീക്ഷിക്കാമെന്നും ഷോപിംങ് മാളുകളിലും ചായ വിതരണം ചെയ്യാന്‍ ഇത്തരം മണ്‍പാത്രങ്ങള്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദേശം.ഗഡ്ക്കരിയുടെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വ്യവസായ മന്ത്രി തീരുമാനിച്ചാല്‍ മണ്‍പാത്ര വ്യവസായത്തിന് വലിയ ഉണര്‍വായിരിക്കും ഉണ്ടാകുക. കുല്‍ഹഡുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഖാദി ഗ്രാമീണ വ്യവസായ കമ്മീഷന്‍ പതിനായിരം 10000 യന്ത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിരുന്നു. ഇക്കൊല്ലം ഇത് 25000 ആയി ഉയര്‍ത്താനാണ് ശ്രമം.

Spread the love
Previous മമ്മൂട്ടിയുടെ ഗാനഗന്ധര്‍വന്‍ സെപ്തംബര്‍ 27ന് തീയേറ്ററുകളില്‍
Next ഈ മാസം 25 മുതല്‍ 27 വരെ ബാങ്ക് പണി മുടക്ക്

You might also like

MOVIES

ഗൗതമന്റെ രഥത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഏറെ വ്യത്യസ്തതകളുമായി ഗൗതമന്റെ രഥം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നാനോ കാറിനെ തെളിച്ച് കൊണ്ടു നില്‍ക്കുന്ന നീരജ് മാധവാണ് പോസ്റ്ററിലുള്ളത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍,

Spread the love
MOVIES

ആള്‍ക്കൂട്ടത്തില്‍ തനിയേ : ഓര്‍മയുണ്ടോ ഈ നടനെ

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നിന്നവരുടെ കഥ മാത്രമേ പാണന്മാര്‍ പാടി നടക്കാറുള്ളൂ. അഭ്രപാളിയുടെ ഓരങ്ങളില്‍ ഒതുങ്ങിപ്പോകുന്നവര്‍ അനേകം പേരുണ്ട്. അഭിനയിച്ച സിനിമകളുടെ എണ്ണം അനവധി ഉണ്ടാകുമ്പോഴും, അധികമാരും തിരിച്ചറിയാതെ പോകുന്നവര്‍. സിനിമയുടെ ആള്‍ക്കൂട്ടങ്ങളിലോ ആഘോഷക്കൂട്ടങ്ങളിലോ പേരു രേഖപ്പെടുത്താന്‍ കഴിയാതെ കലാജീവിതം കഴിഞ്ഞുപോകുന്നവര്‍.

Spread the love
MOVIES

വരുണ്‍ ധവാന്റെ ജുഡ്‌വ 2

സല്‍മാന്‍ ഖാന്‍ ഇരട്ട വേഷത്തിലഭിനയിച്ച് 1997ല്‍ ഇറങ്ങിയ ജുഡ്‌വ എന്ന ചിത്രത്തിന് രണ്ടാം ഭാഗമെത്തുന്നു. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത ജുഡ്‌വ അക്കൊല്ലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ഇരട്ട സഹോദരങ്ങളുടെ കഥ പറഞ്ഞ 1997ലെ ജുഡ്‌വയില്‍ സല്‍മാന് നായികമാര്‍ കരിഷ്മ കപൂറും രംഭയുമായിരുന്നു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply