റെക്കോഡ് കളക്ഷന്‍; 500 കോടി പിന്നിട്ട് രജനിചിത്രം 2.0

റെക്കോഡ് കളക്ഷന്‍; 500 കോടി പിന്നിട്ട് രജനിചിത്രം 2.0

റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ റെക്കോഡ് നേട്ടവുമായി രജനികാന്ത് ചിത്രം 2.0. ബോക്സ് ഓഫീസില്‍ 2.0യുടെ കളക്ഷന്‍ 500 കോടി പിന്നിട്ടു കഴിഞ്ഞു. രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത് ഹിന്ദി വിതരണാവകാശമുള്ള കരണ്‍ ജോഹറാണ്.

ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ 2.0 മെയ് മാസത്തില്‍ ചൈനയില്‍ 56,000 തിയറ്ററുകളില്‍  പ്രദര്‍ശനത്തിനെത്തും. ചിത്രം വിതരണത്തിനെത്തിച്ച ലിക്ക പ്രൊഡക്ഷനാണ് ഈ വിവരം അറിയിച്ചത്. ചൈനയില്‍ 47,000ലധികം 3ഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. ചൈനയിലെ പ്രധാന നിര്‍മ്മാണ- വിതരണ കമ്പനികളിലൊന്നായ എച്ച് വൈ മീഡിയയാണ് ചിത്രം ചൈനയിലെത്തുക്കുന്നത്.

റിലീസ് ചെയ്ത ആഴ്ച്ച കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമെന്ന ഖ്യാതിയും ഇതിനകം 2.0 നേടിയിട്ടുണ്ട്. ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്‌സിനെയാണ് ഇക്കാര്യത്തില്‍ മറികടന്നത്. ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് 2.0 റിലീസ് ചെയ്തത്.

Spread the love
Previous റബ്ബര്‍ വില അറിയാന്‍ റബ്ബര്‍ കിസാന്‍ ആപ്പ് റെഡി
Next സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

You might also like

MOVIES

ഹോളിവുഡ് താരം ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ്(82) ഹൃദയാഘാതം മൂലം അന്തരിച്ചു. ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആറ് ദശാബ്ദക്കാലം ഹോളിവുഡില്‍ നിറഞ്ഞുനിന്ന നടനാണ് ബര്‍ട്ട്. 77ല്‍ പുറത്തിറങ്ങിയ സ്മോക്കി ആന്റ് ബാന്‍ഡിറ്റിലൂടെ ഹോളിവുഡിന് അന്നത്തെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റ്

Spread the love
MOVIES

വരിക വരിക സഹജരേ : ലൂസിഫറിലെ ഗാനത്തിന്റെ ലിറിക് വിഡിയോ കാണാം

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചിത്രത്തിലെ ലിറിക് വിഡിയോ റിലീസ് ചെയ്തിരിക്കുന്നു. പ്രശസ്തമായ വരിക വരിക സഹജരേ എന്ന ഗാനമാണു ലൂസിഫറിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംശി നാരായണപിള്ള എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന ഈ ഗാനം

Spread the love
MOVIES

കോകോയില്‍ കിടിലന്‍ ആക്ഷനുമായി നയന്‍സ്

ആക്ഷന്‍ പ്രാധാന്യമുള്ള കൊലമാവ് കോകില എന്ന കോകോയില്‍ നയന്‍സ് ആസ്വാദകലക്ഷങ്ങളുടെ മനം കവരാനെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നയന്‍സ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയുടെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ്. ലൈക്ക പ്രൊഡക്ഷന്‍സ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply