രാജസ്ഥാനിലിപ്പോഴും ബാധയൊഴിപ്പിച്ചുകൊണ്ടേയിരിക്കുന്നു…

രാജസ്ഥാനിലിപ്പോഴും ബാധയൊഴിപ്പിച്ചുകൊണ്ടേയിരിക്കുന്നു…

മരൂഭുവിലും കാര്‍ഷിക സമൃദ്ധിയാല്‍ സമ്പന്നമായ ജനതയുടെ ജീവിതം പൂക്കുന്ന ഒരിടമാണ് രാജസ്ഥാന്‍. കൃഷിയധിഷ്ടിതമായ ദിനചര്യകളുടെയും വിശ്വാസവും അവിശ്വാസവും കൂടിക്കലര്‍ന്ന ചുറ്റുപാടുകളുടെയും ഒരു കലര്‍പ്പാണിത്. പെയ്തൊഴിയാത്ത വിശ്വാസം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്കും ബിജെപിക്കും മാറി മാറി കുത്തുന്ന ഒരിടം. ആ കുത്തുകളുടെ രാഷ്ട്രീയം പറയുമ്പോള്‍ തള്ളിപ്പോകുന്ന കുറെ ജീവിതങ്ങള്‍ ഇവിടെയുണ്ട്. വികസിത രാജ്യമാകാന്‍ ഇന്ത്യ വെമ്പല്‍ കൊള്ളുമ്പോഴും പരിവര്‍ത്തനങ്ങളേതുമില്ലാതെ പാഴായിപ്പോകുന്ന പുതു തലമുറകളിവിടുണ്ട്.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് രാജസ്ഥാനിലെ ചോളപ്പാടങ്ങള്‍ പോലെ അവരെന്നോമുതല്‍ സമ്പന്നരാണ്. രാജസ്ഥാനിലെ ലാപ്സിയ പോലുള്ള ഗ്രാമങ്ങളില്‍ അവര്‍ ഉറപ്പായും സൗര്യജീവിതം നയിക്കുന്നുമുണ്ട്. കാരണം അവകാശങ്ങള്‍ ഹനിക്കപ്പെടുന്നത് അവരറിയുന്നില്ല. സ്വന്തം സ്വത്വത്തെക്കുറിച്ച് മാറ്റി ചിന്തിക്കേണ്ട തരത്തില്‍ ഒരു ഉദ്ബോധനവും അവരിലൂടെ ഇന്നേവരെ കടന്നു പോയിട്ടില്ല. അവകാശവും സ്വാതന്ത്ര്യവും ഗ്രാമങ്ങളിലെ ഇട്ടാവട്ടങ്ങളില്‍ മാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ലോകം ഏറെ മുന്നോട്ട് പോയിട്ടും അനക്കമില്ലാതെ രാജസ്ഥാനിലെ ഗ്രാമങ്ങളിലതു വസിക്കുന്നുണ്ട്. പുറമെയുള്ള കാഴ്ചകളില്‍ പോലും അത് സദൃശ്യമാണ്. എങ്കിലും രാപ്പകലുകള്‍ വര്‍ണശഭളമാണിവിടം. ഇവിടത്തെ സ്ത്രീകള്‍, ബൈക്ക് ഓടിക്കുന്നു. ആണുങ്ങള്‍ക്കൊപ്പം ഉത്സവങ്ങളില്‍ നൃത്തം ചെയ്യുന്നു. അടക്കവും ഒതുക്കവുമില്ലാതെ വസ്ത്രം ധരിച്ചു നടക്കുന്നു. വീട്ടിലും പാടത്തും ജോലി ചെയ്ത് കുടുംബത്തിനൊപ്പം നില്‍ക്കുന്ന അവര്‍ സ്വയം പര്യാപ്തരാണ്. ഇതില്‍പരമെന്ത്. ശൈശവ വിവാഹങ്ങള്‍ നടന്നാലെന്ത്. അവര്‍ക്ക് വിദ്യഭ്യാസം ലഭിച്ചില്ലെങ്കിലെന്ത്. പരാതികള്‍ ഇല്ലല്ലോ. കാണണം ഗ്രാമത്തിനപ്പുത്തേക്ക് വളര്‍ന്ന ലോകമോ വിശ്വാസമോ അവര്‍ക്കില്ല.

 

 

 

 

 

 

 

 

 

 

 

 

അതിനാല്‍ രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ ശൈശവ വിവാഹവും മാറ്റക്കല്ല്യാണങ്ങളും നിരന്തരം നടക്കുന്നു. 13-14 പ്രായത്തിനിടക്ക് വിവാഹമോചനങ്ങളും നടക്കുന്നു. ഇവിടെ ചോദ്യം ചെയ്യലുകളൊന്നുമേയില്ല. ഭാര്യ മരിച്ച് ഭര്‍ത്താക്കന്‍മാര്‍ വിവാഹം കഴിക്കുന്നു. ഭര്‍ത്താവ് മരിച്ച ഭാര്യമാര്‍ ആജീവനാന്തം വിധവകളായി തുടരുന്നു. ഇനിയൊരു വിവാഹത്തിന് താല്‍പര്യമില്ലേയെന്ന് ഒരിക്കല്‍ അവരിലൊരാളോട് ചോദിക്കയുണ്ടായി. താല്‍പര്യമുണ്ടെന്നുതന്നെയായിരുന്നു മറുപടി. എന്നാല്‍ ഗ്രാമത്തിലിത് സാധ്യമല്ല. അതിനാല്‍ ഗ്രാമത്തിന് മുന്‍പില്‍ അവര്‍ക്ക് ആഗ്രഹവും അവകാശവും ഇല്ല. അവര്‍ക്ക് വേണ്ടതെല്ലാം വീട്ടുകാര്‍ ഭംഗിയായി നടത്തിക്കൊടുക്കുന്നുണ്ടല്ലോ. ആണുങ്ങളുടെ മുന്‍പില്‍ ഉറക്കെ സംസാരിക്കാന്‍ പാടില്ലാത്ത ഒരു വിഭാഗമാണിവിടെയിപ്പോഴും സ്ത്രീകള്‍. പുരുഷന്മാരെ കാണുമ്പോള്‍ ദുപ്പട്ടകൊണ്ട് മുഖം മറച്ച് വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഓരോ സ്ത്രീയും പൊതുവിടങ്ങളിലും കുറ്റിച്ചെടികളിലെ മറവുപറ്റിയും മലമൂത്ര വിസര്‍ജ്ജ്യം ചെയ്യുന്നതിന്റെ പ്രഹസനത്തെപ്പോലും അവര്‍ ചിന്തിക്കുന്നില്ല. പുതിയ തലമുറയിലുള്ളവര്‍ക്കുപോലും മാറ്റമില്ല. ഗ്രാമത്തില്‍ അവസാനിക്കുന്നതാണവരുടെ ലോകം.

രാജസ്ഥാനിലെ ഭില്‍വാഡയില്‍ വിശ്വസിക്കാനാകാത്ത തരത്തിലുള്ള അനാചാരങ്ങള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുണ്ട്. മറ്റെല്ലാ അനാചാരങ്ങളുടെയും തുടര്‍ച്ചയാണത്. ഭില്‍വാഡയിലുള്ള ബാങ്ക്യാ മാതാ ക്ഷേത്രത്തിലേക്ക് ചുറ്റുമുള്ള ഗ്രാമത്തില്‍ നിന്നും ഓരോ ആഴ്ചയും നൂറുകണക്കിന് സ്ത്രീകളാണ് എത്തുന്നത്. പ്രാര്‍ത്ഥനയുടേയും ബാധ ഒഴിപ്പിക്കലിന്റെയും പേരില്‍ അപകടകരവും, അവഹേളിക്കപ്പെടുന്നതുമായ ഒരു ആചാരങ്ങളാണിവിടെ നടപ്പാക്കുന്നത്. ബാധയൊഴിപ്പിക്കുന്നതിന് പല നാട്ടില്‍ പല രീതിയാണ്.
സ്ത്രീകളെ ചെരുപ്പ് കൊണ്ടടിച്ചും ചെരുപ്പിലെ വെള്ളം കുടിപ്പിച്ചുമാണ് ബാധയൊഴിപ്പിക്കല്‍ ആചാരം ഇവിടെ നടപ്പിലാക്കുന്നത്. അനാചാരത്തിന്റെയും പുരുഷാധിപത്യത്തിന്റേയും പൈശാചിക രൂപം ഇവിടെ പൂര്‍ണത നേടുന്നത് സ്ത്രീകളുടെ അവകാശ ലംഘനത്തിലൂടെയാണ്.

തലച്ചുമടായി ചെരുപ്പുകള്‍ കൊണ്ടുവരുന്ന സ്ത്രീകളും തലയിലും കഴുത്തിലുമെല്ലാം ചെരുപ്പ് തൂക്കിയിടുന്ന സ്ത്രീകളുമല്ലാം ബാങ്ക്യാ മാതാ ക്ഷേത്രത്തിലെ സ്ഥിരം കാഴ്ചയാണ്. കിലോമീറ്ററുകളാണ് സ്ത്രീകള്‍ ചെരുപ്പ് കഴുത്തില്‍ തൂക്കിയിട്ടും, ചെരുപ്പ് കടിച്ചുപിടിച്ചും നടക്കുന്നത്. ബാധയേറ്റന്ന് പറയുന്ന സ്ത്രീകളെ ക്ഷേത്രത്തിലേക്കുള്ള 200 പടികളിലൂടെ വലിച്ചിഴച്ചാണ്  കൊണ്ടുവരിക്. ചെരുപ്പ് വച്ച് കൂടെയുള്ളവര്‍ ഈ സ്ത്രീകളെ നിര്‍ത്താതെ ഉപദ്രവിക്കുകയും ചെരുപ്പ് കൊണ്ട് കോരി വെള്ളം കുടിപ്പിക്കുന്നതും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.

നമ്മുടെ രാജ്യത്ത് നമ്മളറിയാത്ത അനേകം കോണുകളില്‍ ജനങ്ങള്‍ ഇങ്ങനെ വസിക്കുന്നു. നവോത്ഥാനങ്ങള്‍ അനിവാര്യമായിത്തീരുന്ന ഇടങ്ങള്‍ അവസാനിക്കുന്നേയില്ല. ഓരോ പാര്‍ട്ടിക്കും മാറ്റി മാറ്റി കുത്തുമ്പോള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കെക്കെയുള്ളില്‍ പുതിയ പ്രതീക്ഷകള്‍ ഉണ്ടായിട്ടുണ്ടാകാം. നിലപാടുകളും ഉല്‍ക്കാഴ്ചയുമുള്ളൊരു ശക്തമായൊരു പാര്‍ടി ഭരണത്തിലെത്തുമെന്ന് പ്രത്യാശിച്ചിട്ടുണ്ടാകും.

Spread the love
Previous വിഷുവിനെ വരവേൽക്കാനൊരുങ്ങി ഹാന്റക്‌സ്
Next പോളിങ് ഉദ്യോഗസ്ഥര്‍ക്കു വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ പേന

You might also like

Car

മഹീന്ദ്ര-ഫോര്‍ഡ് കൈകോര്‍ക്കല്‍; ഇക്കോസ്‌പോര്‍ട്ട് ഇനി മഹീന്ദ്രയുടെ ഷോറൂമുകളിലും

  ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡും കൈകോര്‍ക്കുന്നു. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഇനി മുതല്‍ മഹീന്ദ്രയുടെ ഏതാനും തിരഞ്ഞെടുത്ത ഷോറൂമുകളിലൂടെ ലഭ്യമാകും. ഇലക്ട്രിക് വാഹനങ്ങളുള്‍പ്പെടെ വിപണിയിലെത്തിക്കുന്നതിനാണ് ഫോര്‍ഡ്-മഹീന്ദ്ര സഹകരണം. ഇന്ത്യയില്‍ ശക്തമായ ശൃംഖല അവകാശപ്പെടാന്‍ സാധിക്കാത്ത നിര്‍മാതാക്കളാണ് ഫോര്‍ഡ്. അതുകൊണ്ടു

Spread the love
LIFE STYLE

ഈ പഴങ്ങളിലൂടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാം

പ്രോട്ടീന്‍ ധാരാളമുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിക്കാന്‍ സഹായിക്കും. ശരീരത്തിലെത്തുന്ന ഭക്ഷണങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമായി മാറുന്ന പ്രക്രിയയാണ് ഒരാളുടെ ശരീരഭാരം കൂടുന്നതിനെയും കുറയുന്നതിനെയും സ്വാധീനിക്കുന്നത്. ജനിതകഗുണം, പ്രായം, ലിംഗം, ശാരീരിക ഘടന എന്നിവ മെറ്റബോളിസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Spread the love
Travel

ഓഫ്‌റോഡിംഗിലെ രാജാവാകാന്‍ ഗൂര്‍ഖ എക്‌സ്ട്രീം

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം യുവ ഉപയോക്താക്കളുള്ള വാഹനവിഭാഗമാണ് ഓഫ്‌റോഡ് വാഹനങ്ങള്‍. ടഫ് & സ്റ്റര്‍ഡി എന്ന ചിന്താഗതിയുള്ളവരാണ് സാധാരണഗതിയില്‍ ഈ വിഭാഗം തെരഞ്ഞെടുക്കുന്നത്. കാര്യമായ മത്സരാര്‍ത്ഥികള്‍ ഇല്ലാതിരുന്ന വിഭാഗമായിരുന്നതിനാല്‍ മഹീന്ദ്രയുടെ ഥാര്‍ തന്നെയായിരുന്നു വിഭാഗത്തില്‍ കേമന്‍. എന്നാല്‍ ഇതാ പുതിയൊരങ്കത്തിന് കളമൊരുങ്ങുകയാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply