റാംബോയുടെ അവസാന ഭാഗവുമായി സ്റ്റാലന്‍

റാംബോയുടെ അവസാന ഭാഗവുമായി സ്റ്റാലന്‍

സില്‍വസ്റ്റര്‍ സ്റ്റാലനെ റാംബോ ആയി പ്രേക്ഷകരുടെ പ്രിയ നടനാക്കിയ ചിത്രമാണ് 1982ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ബ്ലഡ്. പിന്നീട് റാംബോ സീരീസിലെ മൂന്ന് ചിത്രങ്ങള്‍ കൂടി വെള്ളിത്തിരയിലെത്തി. സ്റ്റാലന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ഇറങ്ങിയ റാംബോ സീരിസിലെ നാല് ചിത്രങ്ങളും വിജയകരമായിരുന്നു. സ്റ്റാലനെ ലോകം സ്‌നേഹത്തോടെ റാംബോ എന്നുവരെ വിളിച്ചുതുടങ്ങി.

2008ല്‍ ഇറങ്ങിയ റാംബോ ആണ് ഈ സീരിസില്‍ അവസാനമായി തിയേറ്ററുകളിലെത്തിയത്. ഇനി റാംബോയുടെ അവസാന വരവിന് കളമൊരുങ്ങുകയാണ്. സില്‍വസ്റ്റര്‍ സ്റ്റാലന്‍ തന്നെ തിരക്കഥ എഴുതുന്ന ലാസ്റ്റ് ബ്ലഡ് സെപ്റ്റംബര്‍ 20ന് ലോകമൊട്ടാകെ തിയേറ്ററുകളിലെത്തും. റാംബോയുടെ ആദ്യ ഭാഗത്തില്‍ അഭിനയിക്കുമ്പോള്‍ സ്റ്റാലന് 36 ആയിരുന്നു പ്രായമെങ്കില്‍ അവസാനഭാഗത്ത് അഭിനയിക്കുമ്പോള്‍ പ്രായം 72 ആണ്. അഡ്രിയന്‍ ഗ്രണ്‍ബെര്‍ഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

Spread the love
Previous സാമ്പത്തിക മാന്ദ്യം ;പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടും
Next സുരക്ഷിതയാണെന്ന് മഞ്ജു വാര്യര്‍ : ഏവര്‍ക്കും നന്ദി : കനത്ത മഞ്ഞുവീഴ്ച്ചയില്‍ നിന്നും രക്ഷപ്പെടുന്ന വീഡിയോ കാണാം

You might also like

MOVIES

ക്രിസ്തുമസ് റിലീസിനൊരുങ്ങി ചാക്കോച്ചന്‍ ചിത്രം തട്ടുംപുറത്ത് അച്യുതന്‍

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ലാല്‍ജോസ് ചിത്രം തട്ടുംപുറത്ത് അച്യുതന്‍ ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററുകളിലെത്തും. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പക്കു ശേഷം തിയറ്ററുകളിലെത്തുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. എം സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ചിത്രം

Spread the love
NEWS

കിഫ്ബി: 748.16 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 34ാമത് ബോർഡ് യോഗത്തിൽ 748.16 കോടി രൂപയുടെ ഒൻപത് പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിനുപുറമേ, 863.34 കോടി രൂപയുടെ ഉപപദ്ധതികൾക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി നൽകിയ അംഗീകാരം

Spread the love
Business News

രൂപ വീണ്ടും തകരുന്നു

ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞൂ. ചരിത്രത്തിൽ ഇത്രയും വലിയൊരു ഇടിവ് ആദ്യമായിട്ടാണ്. 70.82 ലാണ് ഇപ്പോൾ രൂപ ഡോളറിനെതിരെ വ്യാപാരം നടത്തുന്നത്. 23 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്. ഡോളറിന്റെ ആവശ്യകത വർധിച്ചത് രൂപയ്ക്കു തിരിച്ചടിയാവുകയായിരുന്നു. 2018

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply