റെഡി റ്റു കുക്ക് പച്ചക്കറി പായ്ക്കറ്റുകളിൽ നിന്നും അരലക്ഷം വരുമാനം

വീട്ടിൽ വെറുതെയിരിക്കുന്ന വീട്ടമ്മയാണോ നിങ്ങൾ ? നിങ്ങളുടെ അടുത്ത വീടുകളിലും ഉണ്ടാകില്ലേ ജോലിക്ക് പോകാൻ സാധിക്കാത്ത വീട്ടമ്മമാർ. എന്നൽ ഭർത്താവും കുട്ടികളും ഓഫീസിലും സ്‌കൂളിലും പോയി കഴിഞ്ഞു വീട്ടിലെ പണികളെല്ലാം കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയത്തെ പാഴാക്കി കളയാതെ ഒരു ബിസിനസ്സ് തുടങ്ങിയാലോ? അതും സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട അടുക്കള കാര്യം തന്നെ ബിസിനസ്സ് ആക്കിയാലോ. “റെഡി റ്റു കുക്ക് പച്ചക്കറി പായ്ക്കറ്റുകൾ” ഇന്ന് വീട്ടമ്മമാർക്ക്‌ ചെയ്യാവുന്ന ഏറ്റവും നല്ല ബിസിനസ്സുകളിൽ ഒന്നാണ്.

പച്ചക്കറി കർഷകരിൽ നിന്നോ ചന്തയിൽ നിന്നോ വിതരണക്കാരിൽ നിന്നോ ബൾക്കായി വാങ്ങി അത് വൃത്തിയായി കഴുകി അവിയലിനും സാമ്പാറിനും തോരനും എല്ലാം പാകത്തിന് അരിഞ്ഞു പായ്ക്കറ്റുകളിലാക്കി ലേബലും ചെയ്തു വിപണിയിൽ എത്തിക്കുന്നതാണ് റെഡി റ്റു കുക്ക് പച്ചക്കറി പായ്ക്കറ്റ് ബിസിനസ്സ്.

നിർമ്മാണ രീതി

സംഭരിച്ചു വെച്ചിരിക്കുന്ന പച്ചക്കറികൾ വെജ് വാഷ് പോലുള്ള ലായനികൾ ഉപയോഗിച്ചോ പുളി,ഉപ്പ്, മഞ്ഞൾപൊടി തുടങ്ങിയവ ഉപയോഗിച്ചോ വൃത്തിയായി കഴുകിയതിനു ശേഷം ആകർഷകമായി അരിഞ്ഞു തെർമോകോൾ ട്രേകളിൽ നിറച്ചു റാപ്പിംഗ് മെഷീൻ ഉപയോഗിച്ച് റാപ് ചെയ്യുക. തുടർന്ന് ലേബലും ഒട്ടിച്ച പായ്ക്കറ്റുകൾ ഫ്രഷായി വിപണിയിൽ എത്തിക്കുക. സാമ്പാർ, അവിയൽ തുടങ്ങിയവയ്ക്കു ഒരുമിച്ചും തോരനുകൾക്കു പ്രത്യേകമായും പാക്ക് ചെയ്യാവുന്നതാണ്.

മുതൽ മുടക്ക്

റെഡി റ്റു കുക്ക് പച്ചക്കറി പായ്ക്കറ്റ് ബിസിനസ്സ് ചെയ്യുന്നവർക്ക് പച്ചക്കറികൾ കഴുകുന്നതിനും മറ്റുമായി പാത്രങ്ങളും അവശ്യ സാധനങ്ങളും അത്യാവശ്യമാണ്. കൂടാതെ കത്തി, വെയിങ് മെഷീൻ, റാപിങ് മെഷീൻ , തെർമോകോൾ ട്രെ എന്നിവയും അത്യാവശ്യമാണ്. ഇതിനെല്ലാം കൂടി 25,000 /- രൂപ ചിലവ് വരും.

വരുമാനം

എല്ലാ ചിലവുകളും കഴിഞ്ഞു 25,000 /- രൂപയോളം ലാഭം ഉണ്ടാക്കാൻ കഴിയുന്ന ബിസിനസ്സാണിത്. പ്രതിമാസം രണ്ടര ലക്ഷം രൂപ വിറ്റുവരവുള്ള ഒരു യൂണിറ്റിന് അരലക്ഷം രൂപയോളം ലാഭം ഉണ്ടാക്കാൻ സാധിക്കും.

Previous കേരളത്തിന്റെ ഉദയനക്ഷത്രം
Next കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്

You might also like

NEWS

സാമ്പത്തികശക്തികളില്‍ ഇന്ത്യ ആറാം തമ്പുരാന്‍

മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാക്കി ഇന്ത്യ ഫ്രാന്‍സിനെ പിന്തള്ളി. 2.6 ട്രില്യണാണ് ഇപ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം.   ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ലോകത്തെ ആറാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറി. യുഎസ്, ചൈന, ജപ്പാന്‍,

Business News

ആമസോണും ഇനി മലയാളം സംസാരിക്കും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിതമാക്കി അമേരിക്കന്‍ ഓണ്‍ലൈന്‍ വില്‍പനശൃംഘലയായ ആമസോണ്‍ പുറത്തിറക്കിയ അലക്‌സ ഡിവൈസ് ഇനി മുതല്‍ മലയാളവും സംസാരിക്കും. ഇംഗ്ലീഷ് നിര്‍ദേശങ്ങള്‍ മാത്രം സ്വീകരിച്ചിരുന്ന അലക്‌സയോട് ഇനി മലയാളം അടക്കമുള്ള പ്രാദേശികഭാഷകളില്‍ വിനിമയം ചെയ്യാന്‍ സാധിക്കും. ക്ലിയോ സ്‌കില്ലിന്റെ സഹായത്തോടെ ആമസോണിന്റെ

Business News

ചരക്കു- സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനം

തിരുവനന്തപുരം: ജിഎസ്ടി നിയമത്തെ ലളിതമാക്കി സംസ്ഥാനം. ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്‌ബൌണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് കേരള ചരക്കു- സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതുപോലെ റിവേഴ്സ് ചാര്‍ജ് പ്രകാരം നികുതി

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply