നാളികേര വെള്ളത്തില്‍ നിന്നും നാറ്റാ ഡി കൊക്കോ

ബൈജു നെടുങ്കേരി

കേരളം നാളികേരത്തിത്തിന്റെ നാടായിരുന്നു. കവി വര്‍ണനകളിലും ഐതിഹ്യങ്ങളിലൂടെയും ചരിത്രത്തിലൂടെയുമെല്ലാം മലയാള നാടിന്റെ സംസ്‌കൃതിയിലേക്ക് ഇഴുകി ചേര്‍ന്ന വൃക്ഷം. കാലാന്തരത്തില്‍ നാളികേര കൃഷിയിലെ പെരുമ നമുക്ക് നഷ്ടപ്പെട്ടു തുടങ്ങി. നാളികേരത്തിന്റെ വിലയിടിവും വിപണിമൂല്യമുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ അഭാവവും കൃഷിയിലെ ഉയര്‍ന്ന കൂലി ചെലവും നാളികേര കൃഷിയെ പിന്നോട്ടടിച്ചു. നാളികേരത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലൂടെ നമുക്ക് നാളികേര കൃഷിയെ പുനര്‍ജീവിപ്പിക്കാന്‍ സാധിക്കും. അന്തര്‍ദേശീയ വിപണി കീഴടക്കാന്‍ പറ്റിയ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ അന്തര്‍ദേശീയ നിലവാരത്തോടെ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ നാളികേര കൃഷിയുടെ ജാതകം തന്നെ മാറ്റിമറിക്കാന്‍ സാധിക്കും. ലോക ഭക്ഷ്യവിപണിയില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഭക്ഷ്യ ഉല്‍പ്പന്നമാണ് നാറ്റാ ഡി കൊക്കോ. നമ്മുടെ നാട്ടിലെ പാഴായിപോകുന്ന നാളികേര വെള്ളത്തില്‍ നിന്നും അന്തര്‍ദേശീയ നിലവാരമുള്ള ഉല്‍പ്പന്നത്തിന്റെ സാധ്യത പരിചയപ്പെടുത്തുന്നു.

സാധ്യതകള്‍

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന നാളികേര വെള്ളം നാളികേര ഉല്‍പ്പന്ന നിര്‍മാതാക്കളെ സംബന്ധിച്ച് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പുളിച്ച് തുടങ്ങുന്ന നാളികേര വെള്ളം ഫലപ്രദമായി സംസ്‌കരിക്കുന്നതിന് പലപ്പോഴും കഴിയാറില്ല. വിനഗറും കോക്കനട്ട് ഹണിയും സാധ്യതകളായി മുന്നിലുണ്ടെങ്കിലും വിപണിയിലെ സ്വീകാര്യത കുറവ് ഈ രംഗത്ത് വലിയ സാധ്യതകള്‍ ബാക്കി വയ്ക്കുന്നില്ല. ഇവിടെയാണ് നാറ്റാ ഡി കൊക്കോയുടെ പ്രസക്തി. പ്രകൃതിദത്ത ഭക്ഷണത്തിന് വിപണിയില്‍ പ്രിയം ഏറുകയാണ്. കയറ്റുമതിയേക്കാള്‍ നാട്ടില്‍തന്നെ വിപണി കണ്ടെത്താന്‍ കഴിയുന്ന ഉല്‍പ്പന്നമാണ് നാറ്റാ ഡി കൊക്കോ.

ജെല്ലി രൂപത്തിലുള്ള നാറ്റാ ഡി കൊക്കോ പൂര്‍ണമായും നാളികേര വെള്ളത്തില്‍ നിന്നുമാണ് നിര്‍മിക്കുന്നത്. പൂര്‍ണമായും നാരുകള്‍ അടങ്ങിയ ഭക്ഷണം നേരിട്ടും ഐസ്‌ക്രീം, യോഗര്‍ട്ട്, ഫ്രൂട്ട് സലാഡ് എന്നിവയിലെ ചേരുവയായും നാറ്റാ ഡി കൊക്കോ ഉപയോഗിക്കുന്നു. ഉല്‍പ്പാദകരില്ല എന്നതും ആവശ്യത്തിന് നാറ്റാ ഡി കൊക്കോ ലഭ്യമല്ല എന്നതുമാണ് ഈ രംഗത്ത് നിലവിലുള്ള പ്രശ്‌നം.എന്നാല്‍ ഉല്‍പ്പന്നത്തിന് ആവശ്യക്കാര്‍ ഏറെ ഉണ്ട് താനും.

നാറ്റാ ഡി കൊക്കോയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയെ ഏറെ സഹായിക്കുന്നു. ഇതുമൂലം ശരീരത്തിന്റെ അമിതഭാരം കുറയുന്നു. ഇന്ന് നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്ന കോണ്‍സ്റ്റിപേഷന്‍, അപ്പെന്റിസൈറ്റിസ്, ഡയബറ്റിസ്, കൊറോണറി ഹാര്‍ട്ട് ഡിസീസസ് തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ഏററവും ഫലപ്രദമായ ഒരു ഉല്‍പ്പന്നം കൂടിയാണിത്. കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീന്‍, വൈറ്റമിന്‍ ബി1, ബി2, സി തുടങ്ങി പുഷ്ടിപ്രദമായ ആഹാരമാണ് നാറ്റാ ഡി കൊക്കോ. മധുരം കൊണ്ട് കുട്ടികളെയും, പോഷക സമൃദ്ധി കൊണ്ട് മുതിര്‍ന്നവരേയും ആകര്‍ഷിക്കുന്നു. നാറ്റാ ഡി കൊക്കോയുടെ പിഎച്ച് വാല്യു 4.0 ആണ്. ബ്രിക്‌സ് ലെവല്‍ 14-16 ആണ്.

ഉല്‍പ്പാദന രീതി

കൊപ്രകളില്‍ നിന്നും ശേഖരിക്കുന്ന നാളികേര വെള്ളം അരിച്ചെടുത്തതിന് ശേഷം, മദര്‍ കള്‍ച്ചര്‍ ചേര്‍ത്ത് പ്ലാസ്റ്റിക് ട്രേകളില്‍ സെല്ലുലോസുകള്‍ രൂപപ്പെട്ട് തുടങ്ങും. വളര്‍ച്ചയെത്തിയ സെല്ലുലോസുകളെ പച്ചവെള്ളത്തില്‍ കഴുകി ശുദ്ധീകരിക്കുന്നു. പിന്നീട് പുളിപ്പ് പൂര്‍ണമായും നീക്കുന്നതിനായി ദിവസം മുഴുവന്‍ ശുദ്ധജലത്തില്‍ മുക്കി വയ്ക്കുന്നു. ഇങ്ങനെ ലഭിക്കുന്ന നാറ്റാ ഡി കൊക്കോയെ ജ്യൂസായും ജെല്ലിയായും വീണ്ടും മൂല്യവര്‍ദ്ധനവിന് വിധേയമാക്കാം. കൂടാതെ നാറ്റാ ഡി കൊക്കോ അതേ രൂപത്തില്‍ തന്നെയും വില്‍പ്പന നടത്താം. പോലി പ്രൊപ്പലിന്‍ കണ്ടെയ്‌നറുകളില്‍ ഫ്‌ളവറുകള്‍ ചേര്‍ത്ത് ആകര്‍ഷകമാക്കി പാക്ക് ചെയ്തതിനു ശേഷം വാട്ടര്‍ സ്റ്റെറിലൈസേഷനു വിധേയമാക്കിയാല്‍ സാധാരണ ഊഷ്മാവില്‍പ്പോലും ആറ് മാസത്തില്‍ അധികം സൂക്ഷിക്കാന്‍ കഴിയും. ഉല്‍പ്പന്നത്തോടൊപ്പം മദര്‍ കള്‍ച്ചറും നിര്‍മിച്ചുകൊണ്ടിരിക്കണം.

സാങ്കേതികവിദ്യാ പരിശീലനം

നാറ്റാ ഡി കൊക്കോ നിര്‍മാണത്തിന്റെ സാങ്കേതികവിദ്യയും പരിശീലനവും ആവശ്യത്തിനുള്ള മദര്‍ കള്‍ച്ചറും കേരളത്തിലെ ആദ്യ കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ-വ്യവസായ രംഗത്തെ സുസ്ഥിര സംരംഭകത്വ വികസന കേന്ദ്രമായ പിറവം അഗ്രോ പാര്‍ക്കില്‍ നിന്നും ലഭിക്കും. ഫോണ്‍ – 0485 224231

മാര്‍ക്കറ്റിംഗ്

നാറ്റായ്ക്ക് ലോക വിപണിയില്‍ വലിയ വ്യാപാര അന്വേഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ ഈ അന്വേഷണങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. കൂടാതെ ആഭ്യന്തര വിപണി കണ്ടെത്താന്‍ വളരെ സുഗമമാണ്. കാരണം മത്സരിക്കാന്‍ മറ്റ് കമ്പനികള്‍ നിലവിലില്ല. നാളികേര ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ നിന്നു മാത്രമേ നാളികേര വെള്ളം ലഭിക്കൂ എന്നതിനാല്‍ ചുരുക്കം സംസ്ഥാനങ്ങളിലെ ഉല്‍പ്പാദനത്തിന് സാധ്യതയുള്ളു. ഇതും വിപണി മത്സരം ഒഴിവാക്കുന്നതിന് സഹായിക്കും. കുറഞ്ഞ മുതല്‍മുടക്കും ഉല്‍പ്പന്നത്തിന്റെ സ്വീകാര്യതയും അനുകൂല ഘടകങ്ങളാണ്. നാറ്റാ ഡി കൊക്കോ തുടങ്ങിയ ജ്യൂസുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമായിക്കഴിഞ്ഞു. ഈ ജ്യൂസ് നിര്‍മാതാക്കളും ആവശ്യക്കാരാണ്. ജെല്ലി രൂപത്തിലും പുറത്തിറക്കാം.

മൂലധന നിക്ഷേപം

1. വാട്ടര്‍ സ്റ്റെറിലൈസേഷന്‍ യന്ത്രങ്ങള്‍, പാക്കിംഗ് യന്ത്രങ്ങള്‍ – 2,00,000.00
2. പ്ലാസ്റ്റിക് ട്രേകള്‍, പാത്രങ്ങള്‍, ഫില്‍ട്രേഷന്‍ ഉപകരണങ്ങള്‍ – 1,50,000.00
3. മദര്‍ കള്‍ച്ചര്‍ സംസ്‌കരിക്കുന്നതിനുള്ള ടാങ്കും അനുബന്ധ സംവിധാനങ്ങളും – 1,50,000.00
4. സാങ്കേതികവിദ്യാ പരിശീലനം – 1,00,000.00
5. മദര്‍ കള്‍ച്ചര്‍ – 50 ലിറ്റര്‍ – 1,25,000.00

ആകെ 7,25,000.00

പ്രവര്‍ത്തന ചെലവുകള്‍  (പ്രതിമാസം 3000 കിലോ നാറ്റ ഡി കൊക്കോ നിര്‍മിക്കുന്നതിനുള്ള ചെലവ് )

1. നാളികേര വെള്ളം – 6000ലിറ്റര്‍ ത 2.00 = 12,000.00
2. മദര്‍ കള്‍ച്ചര്‍ – 40,000.00
3. വേതനം – 1,00,000.00
4. പാക്കിംഗ്, സ്റ്റെറിലൈസേഷന്‍ ഇതര ചെലവുകള്‍ – 30,000.00

ആകെ = 1,82,000.00

വരവ് (പ്രതിമാസം 3000 കിലോ നാറ്റാ ഡി കൊക്കോ വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്നത്)

നാറ്റാ ഡി കൊക്കോ 3000 കിലോ ത 200.00 = 6,00,000.00

ലാഭം

വരവ് – 6,00,000.00
ചിലവ് – 1,82,000.00
ലാഭം 4,18,000.00

കണ്ണൂര്‍ സ്വദേശി അബ്ദുള്ള ഈ രംഗത്ത് വിജയം നേടിയ വ്യക്തിയാണ്. പ്രതിമാസം മൂന്ന് ടണ്‍ നാറ്റാ ഡി കൊക്കോ ഉല്‍പ്പാദിപ്പിക്കുന്ന അദ്ദേഹം തന്റെ ഉല്‍പ്പാദനം പ്രതിമാസം പത്ത് ടണ്‍ അധികം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ദേശീയ അന്തര്‍ദേശീയ വിപണിയിലാണ് അദ്ദേഹത്തിന്റെ മുഖ്യ വിപണനം. ജ്യൂസും ജെല്ലിയും സ്വന്തം ബ്രാന്‍ഡിലും വിപണിയിലെത്തിക്കുന്നു.

ലൈസന്‍സ്, സബ്‌സിഡി

ഉദ്യോഗ് ആധാര്‍, തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ്, വില്‍പ്പന നികുതി വകുപ്പിന്റെ രജിസ്‌ട്രേഷന്‍ എന്നിവ സംരംഭകര്‍ നേടിയിരിക്കണം. വ്യവസായ വകുപ്പ് നാളികേര വികസന ബോര്‍ഡ് എന്നിവരുടെ സബ്‌സിഡികളും ലഭിക്കും.

Spread the love
Previous ഒട്ടി പിടിക്കുന്ന പരസ്യങ്ങള്‍!
Next അതിരപ്പള്ളി പദ്ധതി അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ്

You might also like

Special Story

വീട്ടിലിരുന്നൊരു ട്രാവല്‍ ഏജന്‍സി തുടങ്ങാം

ആവശ്യക്കാര്‍ക്ക് യാത്രയ്ക്കുള്ള സൗകര്യമൊരുക്കിക്കൊടുക്കുന്ന എന്നതാണ് ട്രാവല്‍ ഏജന്‍സികളുടെ ഉപയോഗം. ഒരു ഓഫീസിലിരുന്ന് നിയന്ത്രിക്കാവുന്ന ബിസിനസാണിത്. യാത്രകള്‍ക്കും മറ്റും സമയം കണ്ടെത്തുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗം പേരും എന്നത് ഈ സംരംഭത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നു. കേരളത്തില്‍ നിരവധി ട്രാവല്‍ ഏജന്‍സികള്‍ ഉണ്ടെങ്കിലും ഈ മേഖലയിലെ

Spread the love
Special Story

കുടംപുളി പൊടി നിര്‍മ്മാണം ആദായകരം

ഏകദേശം 20 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങളായാണ് കുടംപുളി വളരുക. ഇതില്‍ത്തന്നെ ആണ്‍ വൃക്ഷങ്ങളും പെണ്‍ വൃക്ഷങ്ങളും ഉണ്ട്. മഴക്കാലമാണ് കുടംപുളിയുടെ പ്രധാന വിളവെടുപ്പുകാലം. കുടംപുളി ഉണങ്ങി സൂക്ഷിച്ചാല്‍ വര്‍ഷങ്ങളോളം കേടുകൂടാതിരിക്കും. എന്നാല്‍ അവയെ ഉണങ്ങി പൊടിച്ച് ആകര്‍ഷകമായ രീതിയില്‍, വിവിധ

Spread the love
NEWS

ലാഭം കൊയ്യാം വാനിലയിലൂടെ

നാണ്യവിളകളുടെ കാര്യത്തില്‍ കേരളം എന്നും മുന്‍പന്തിയിലാണ്. ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ കാലുകുത്തുന്നതിനു മുന്‍പും പിന്‍പും. സുഗന്ധമുള്ള നാണ്യവിളകള്‍ കേരളീയരുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്. ഭൂപ്രകൃതിയും കാലാവസ്ഥയും എല്ലാം സപ്പോര്‍ട്ട് ചെയ്യുന്ന കൃഷി സമ്പ്രദായത്തെ പരമാവധി ഉപയോഗപ്പെടുത്തി ഇവിടെ കൃഷി ചെയ്യാന്‍ പറ്റുന്ന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply