മത്സ്യത്തിന് 21 കോടി : റെക്കോഡ് സൃഷ്ടിച്ച് ബിസിനസുകാരന്‍

മത്സ്യത്തിന് 21 കോടി : റെക്കോഡ് സൃഷ്ടിച്ച് ബിസിനസുകാരന്‍

ലേലത്തില്‍ റെക്കോഡ് വിലയ്ക്ക് മത്സ്യം വാങ്ങി ജാപ്പനീസ് ബിസിനസുകാരന്‍. ജപ്പാനിലെ സുഷി റെസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ കിയോഷി കിമുറയാണു ഇരുപത്തൊന്നു കോടി രൂപയ്ക്ക് ബ്ലൂഫിന്‍ ട്യൂണ മത്സ്യം വാങ്ങിയത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ടോക്കിയോ ന്യൂ ഫിഷ് മാര്‍ക്കറ്റില്‍ നടന്ന ആദ്യലേലത്തിലാണു റെക്കോഡ് വില്‍പ്പന നടന്നത്.

പ്രതീക്ഷിച്ചതിനേക്കാള്‍ അഞ്ചിരട്ടി വില മത്സ്യത്തിനു നല്‍കേണ്ടി വന്നുവെന്നു കിയോഷി പറയുന്നു. എങ്കിലും വളരെ ഫ്രഷും രുചികരവുമായിരിക്കും ഇത്തരം മത്സ്യം എന്നുറപ്പുള്ളതു കൊണ്ടാണ് കൂടിയ വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചത്. ഇതിനു മുമ്പും റെക്കോഡ് വിലയ്ക്ക് കിയോഷി മത്സ്യം ലേലത്തില്‍ പിടിച്ചിട്ടുണ്ട്. 278 കിലോഗ്രാമായിരുന്നു മത്സ്യത്തിന്റെ ഭാരം.

Previous എറിക്‌സണ്‍ കുടിശിക: ആര്‍കോമിന് സുപ്രീം കോടതി നോട്ടീസ്
Next സിനിമ പരാജയം : ബാക്കി പ്രതിഫലം വേണ്ടെന്നു സായി പല്ലവി

You might also like

Business News

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് പവന് 22,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2760 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

Business News

കുറഞ്ഞ പലിശനിരക്കിലൊരു ബിസിനസ് ലോണ്‍

ബിസിനസ് ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ ഒരു ബിസിനസ് ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അടുത്തുള്ള സ്‌റ്റേറ്റ് ബാങ്കുമായി ബന്ധപ്പെടുന്നതാണ് ഉത്തമം.         കുറഞ്ഞ പലിശനിരക്കും പ്രൊസസിംഗ് ഫീസും എസ്ബിഐ ബിസിനസ് വായ്പയെ മികവുറ്റതാക്കുന്നു. 21 മുതല്‍ 65 വയസ് വരെ

Business News

സമ്പന്നനാകാന്‍ എളുപ്പവഴികള്‍

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ താങ്ങാന്‍ പറ്റാവുന്നതിലും അപ്പുറത്തേക്ക് പോകുമ്പോള്‍ തങ്ങളുടെ സ്ഥിരവരുമാനത്തില്‍ നിന്നും എങ്ങിനെ അധികവരുമാനം കണ്ടെത്താമെന്ന് നോക്കുന്നവരാണ് എല്ലാവരും. അതിനായി ചില എളുപ്പവഴികളുണ്ട്. 1. ഷെയര്‍ മാര്‍ക്കറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ദീര്‍ഘകാലാടി സ്ഥാനത്തില്‍ ലാഭം തരുന്ന ഓഹരികള്‍ തെരഞ്ഞെടുത്തു നിക്ഷേപിക്കുക എന്നതാണ് ഷെയര്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply