രജീഷ വിജയന്റെ ‘ഫൈനല്‍സ്’ ഓണത്തിന് തിയേറ്ററുകളിലെത്തും

രജീഷ വിജയന്റെ ‘ഫൈനല്‍സ്’ ഓണത്തിന് തിയേറ്ററുകളിലെത്തും

രജീഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഫൈനല്‍സ്’ എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ജൂണ്‍ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം രജീഷ വിജയന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ഫൈനല്‍സ്’. സ്‌പോര്‍ട്‌സ് പശ്ചാത്തലമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പിആര്‍ അരുണാണ്.

ചിത്രത്തില്‍ സൈക്ലിസ്റ്റായാണ് രജിഷ എത്തുന്നത്. ഒളിംപിക്‌സിനു തയാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റിന്റെ വേഷമാണ് രജീഷയുടേത്. ചിത്രത്തില്‍ പുതിയ മേക്കോവറാണ് രജിഷക്കുള്ളത്. നടന്‍ മണിയന്‍ പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് രജീഷയുടെ പിതാവായി അഭിനയിക്കുന്നത്. ടിനി ടോം, സോനാ നായര്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൈലാസ് മേനോന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ നടി പ്രിയ വാര്യര്‍ ഒരു ഗാനമാലപിക്കുന്നുണ്ട്.

Spread the love
Previous ഇലക്ട്രിക് ഓട്ടോ, ഇന്ത്യയിലെ വില്‍പ്പനയില്‍ വന്‍ മുന്നേറ്റം
Next ദിലീപിന്റെ സഹോദരന്‍ സംവിധായകനാകുന്നു

You might also like

MOVIES

മാക്ട സദാനന്ദ പുരസ്‌കാരം സംവിധായകന്‍ സക്കരിയക്ക്

മാക്ട’ നല്‍കുന്ന പ്രഥമ സദാനന്ദ പുരസ്‌കാരം സംവിധായകന്‍ സക്കരിയക്ക്. മലയാള സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക കൂട്ടായ്മയായ ‘മാക്ട’ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുരസ്‌കാരം ഒരുക്കിയത്. 10,001 രൂപയും മെമൊന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ഏറ്റവും മികച്ച നവാഗത സംവിധായകനാണ് പുരസ്‌കാരം

Spread the love
Others

പഠനമുറി അരങ്ങായി : കഥാപാത്രങ്ങളായി അധ്യാപകനും

അധ്യയനത്തിന്റെ സ്ഥിരം വഴികളില്‍ നിന്നും വേറിട്ടൊരു സഞ്ചാരം. പരമ്പരാഗത ക്ലാസ്‌റൂം സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്ത്. വിഖ്യാത നാടകകൃത്ത് ഗിരീഷ് കര്‍ണാടിന്റെ ഹയവദന എന്ന നാടകത്തിന്റെ ഏകപാത്ര അവതരണം ഇത്തരത്തില്‍ പഠനവും അവതരണവും അപഗ്രഥനവും ഒന്നിച്ചു കൊണ്ടുപോകുകയായിരുന്നു. കാലടി ശ്രീ ശങ്കര കോളേജിലെ ഇംഗ്ലിഷ്

Spread the love
MOVIES

പേരന്‍പ് ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും

ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ പേരന്‍പ് ഫെബ്രുവരി ഒന്നിനു റിലീസ് ചെയ്യും. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണു ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാം ആണു ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞയാഴ്ച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍ സ്വീകാര്യതയാണു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply