കടലമ്മയുടെ സ്വന്തം രേഖ : ആഴക്കടലിലെ പെൺകരുത്ത്‌

കടലമ്മയുടെ സ്വന്തം രേഖ : ആഴക്കടലിലെ പെൺകരുത്ത്‌

ഷമീം റഫീഖ്‌ ( ബിസിനസ് കോച്ച് & കോര്‍പ്പറേറ്റ് ട്രെയിനര്‍ )

ആഴക്കടലിൽ പോയി കൊമ്പൻ സ്രാവിനെ പിടിക്കുന്ന നിരവധി നായകന്മാരുടെ കഥപറഞ്ഞ നാടാണ് നമ്മുടേത്. ചെമ്മീനിലെ പഴനിയും, അമരത്തിലെ അച്ചൂട്ടിയും ഒക്കെ ഈ കരുത്തു തെളിയിച്ചതാണ്. പക്ഷെ ഇന്നുവരെ ഒരു നായികയും കടലിൽ പോയ കഥ നമ്മൾ കേട്ടിട്ടില്ല. ഇന്ത്യയിൽ ആഴക്കടലിൽ പോയി മീൻ പിടിക്കാൻ ലൈസൻസുള്ള ഏക വനിത നമ്മുടെ കൊച്ചു കേരളത്തിലെ ചേറ്റുവ സ്വദേശിനി രേഖയാണെന്നറിയുമ്പോൾ ഈ ലോക വനിതാ ദിനത്തിന് മധുരമേറും! ജീവിത സാഹചര്യങ്ങൾ കൊണ്ട് ഭർത്താവ് കാർത്തികേയനൊപ്പം എല്ലാ ദിവസവും കടലിൽ പോവേണ്ടി വന്നതാണ് രേഖയ്ക്ക്.

 

വീട്ടുകാരെ വെറുപ്പിച്ചു പ്രണയ വിവാഹം കഴിച്ചു ചേറ്റുവയുടെ മരുമകളായെത്തിയ രേഖയ്ക്ക് കടൽ എന്നും പേടിയായിരുന്നു. ആദ്യകാലത്ത് വല്ലപ്പോഴുമൊക്കെ അടുക്കളയിൽ ‍നിന്നു രേഖ മീൻ‍വല നുള്ളാൻ‍ കടൽ‍ക്കരയിലെത്തി. ജീവിത പ്രാരാബ്ദം ഏറിവരികയായിരുന്നു. മക്കൾ നാലായി. നാലും പെണ്മക്കൾ. കിടക്കാനൊരു വീടില്ലാതെ ഗുരുവായൂർ അമ്പല നടയിൽ‍ പോലും അന്തിയുറങ്ങേണ്ടിവന്നു. ആത്മധൈര്യം ഒരു നാൾ‍ രേഖയെക്കൊണ്ടു ഭർത്താവിനോട് പറയിപ്പിച്ചു: ഞാനുമുണ്ട് നിങ്ങളുടെ കൂടെ.

 

പെണ്ണ് കടലിൽ‍ ഇറങ്ങിയാൽ‍ കടലമ്മ കോപിക്കും. മീന്‍ കിട്ടില്ല. ഭീഷണികളുടെ അടങ്ങാത്തിരമാലകൾ‍ പിന്നാലെ വന്നു. പെണ്ണ് കടലിലിറങ്ങിയാൽ‍ മരിച്ചുപോകുമെന്ന് മക്കളെ പേടിപ്പിച്ചു. ഭാര്യയെ കടലിൽ‍ ഇറക്കിയവനെന്ന പരിഹാസമായിരുന്നു കാർ‍ത്തികേയനു നേരെ. പക്ഷേ മുന്നിലുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങൾ രേഖയെ പിന്തിരിപ്പിച്ചില്ല. അവൾ‍ക്കു മുന്നിൽ പരിഹാസവും ഭീഷണിയും വിലപ്പോയില്ല. മകൾ‍ക്ക് കടലമ്മ വാരികോരി കൊടുത്തു. പതുക്കെ ജീവിതം കരയ്ക്കടുത്തു. കടലിൽ‍ പോവുമ്പോൾ‍ മാത്രമല്ല, വലയെറിയുമ്പോൾ മാത്രമല്ല, ഹാർ‍ബറിൽ മീൻ‍ വിൽ‍ക്കുമ്പോഴും ഇരുവരും ഒന്നിച്ചുനിന്നു.

 

പുതിയൊരു ബോട്ട്. പണിമുടക്കാത്ത എന്‍ജിനുള്ള പുതിയൊരു ബോട്ട്. അതുമാത്രം മതി രേഖയ്ക്ക് സ്വപ്നങ്ങളെയും ഭാവിയെയും വലവീശിപ്പിടിയ്ക്കാൻ‍. ഇനിയെല്ലാം കരയിലെ ജീവിതയാഥാർ‍ത്ഥ്യങ്ങളാണ്. അവിടെ നാലുമക്കളുണ്ട്. പണി തീരാത്തൊരു വീടുണ്ട്. എണ്ണിയാൽ‍ തീരാത്ത കടങ്ങളുണ്ട്. ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന ഈ നാല്പത്തഞ്ചുകാരിയുടെ സ്വപ്‌നങ്ങൾ കടലമ്മ പൂവണിയിക്കട്ടെ. എന്ത് തൊഴിലും ചെയ്യാനാവും എന്ന് തെളിയിച്ച ഇവർ എല്ലാ വനിതകൾക്കും മാതൃകയാവട്ടെ ഈ ലോക വനിതാ ദിനത്തിൽ! ലോക വനിതാ ദിനാശംസകൾ.

Spread the love
Previous ഫിലമെന്റ് രഹിത കേരളം : ഫിലമെന്റ് ബള്‍ബുകള്‍ മാറ്റിവാങ്ങാം
Next ദോശ സിംപിളാക്കാം; ലോണ്‍മാര്‍ക്ക് ദോശ ഓട്ടോമാറ്റിക് മെഷീനിലൂടെ

You might also like

Business News

പിഎന്‍ബി തട്ടിപ്പ്: ഐസിഐസിഐ, ആക്‌സിസ് മേധാവികള്‍ക്ക് നോട്ടീസ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വെട്ടിച്ച നീരവ് മോദിയും മെഹുല്‍ ചോക്‌സിയും അടങ്ങുന്ന സംഘം മറ്റു ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കാന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് എംഡി ചന്ദ കോച്ചാറിനെയും ആക്‌സിസ് ബാങ്ക്

Spread the love
NEWS

ട്രാൻസ് ജെൻഡറുകൾക്ക് കോളേജുകളിൽ സംവരണം

സംസ്ഥാനത്തെ എല്ലാ അംഗീകൃത ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ട്രാൻസ് ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്താൻ സർക്കാരിന്റെ പുതിയ തീരുമാനം. സർവകലാശാലകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ കോളേജിലെയും എല്ലാ കോഴ്‌സിലേക്കും രണ്ട് സെറ്റ് വീതം ട്രാൻസ് ജെൻഡറുകൾക്കായി മാറ്റി വയ്ക്കാനാണ് നിർദേശം. ഈ

Spread the love
NEWS

ബാര്‍ബി @ 60 : പ്രായമാകാതെ പ്രിയപ്പെട്ട ബാര്‍ബി ഡോള്‍

അറുപതു വര്‍ഷത്തോളം ലോകം മുഴുവന്‍ ആരാധിച്ച, കൊഞ്ചിച്ച പാവക്കുട്ടി. സ്ഥിരം കളിപ്പാവകളുടെ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതി ബാര്‍ബി ഡോള്‍ രംഗത്തവതരിച്ചതു കൃത്യം അറുപതു വര്‍ഷം മുമ്പാണ്. കൃത്യമായിപ്പറഞ്ഞാല്‍ 1959 മാര്‍ച്ച് ഒമ്പതിന് അമെരിക്കന്‍ ടോയ് ഫെയറിലാണു ബാര്‍ബി ഡോളിനെ ആദ്യമായി അവതരിപ്പിച്ചത്. അന്നുതൊട്ടിന്നു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply