ധനുഷ്-ടൊവീനോ ചിത്രം ‘മാരി 2’ വിന്റെ ട്രെയ്ലര് പുറത്ത്
സിനിമാ പ്രേമികള്‍ പ്രത്യേകിച്ച് ടൊവീനോ ആരാധകര്‍ ആഘോഷമാക്കുകയാണ് ‘മാരി 2’ വിന്റെ ട്രെയ്ലര്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം മാരി 2ന്റെ ട്രെയ്ലര് പുറത്തെത്തിയപ്പോള്‍ ടൈറ്റില്‍ റോളിലെത്തുന്ന ധനുഷിനൊപ്പം പ്രതിനായകനായെത്തുന്നത് ടൊവീനോയാണ്. നേരത്തേ തന്നെ ചിത്രത്തിലെ ടൊവീനോയുടെ ഗെറ്റപ്പ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില് ധനുഷിനും ടൊവീനോയ്ക്കുമൊപ്പം സായ് പല്ലവിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
2015ല്‍ പുറത്തിറങ്ങിയ ‘മാരി’യുടെ രണ്ടാംഭാഗമാണ് ‘മാരി 2’. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ഡിസംബര്‍ 21നാണ് ‘മാരി 2’ തീയേറ്ററുകളിലെത്തുന്നത്.
You might also like
കോച്ചാവാന്‍ പ്രത്യേക പരിശീലനം : ദളപതി 63യുടെ വിശേഷങ്ങള്‍
പുതിയ ചിത്രത്തിലെ കഥാപാത്രമാവാന്‍ ഇളയദളപതി വിജയ് പ്രത്യേക പരിശീലനം നേടുമെന്നു വാര്‍ത്തകള്‍. ദളപതി 63 എന്നാണു ചിത്രത്തിനു നല്‍കിയിരിക്കുന്ന താല്‍ക്കാലിക ടൈറ്റില്‍. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫുട്ബോള്‍ കോച്ചിന്റെ വേഷത്തിലാണു വിജയ് എത്തുന്നത്. ഏറെക്കാലമായി സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അമിത ഉപയോഗം; ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചു
പൊതുജനാരോഗ്യത്തിനും പരിസ്ഥിതി ജൈവവൈവിധ്യത്തിനും പൊതു ആവാസവ്യവസ്ഥയ്ക്കും ദോഷം ചെയ്യുന്ന ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചു. ഗ്ലൈഫോസേറ്റ് കളനാശിനിയുടേയും ഗ്ലൈഫോസേറ്റ് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെയും ഉപയോഗവും വില്പനയും വിതരണവുമാണ് സംസ്ഥാനത്ത് നിരോധിച്ചത്. ഗ്ലൈഫോസേറ്റിന്റെ അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചത്.
പ്ലാസ്റ്റികിനെ വിഘടിപ്പിക്കാന്‍ എന്‍സൈം
ലോകം നേരിടുന്ന ഒരു പ്രധാന ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. കാലം എത്ര കഴിഞ്ഞാലും മണ്ണില്‍ അലിയാതെ നശിക്കാതെ ഭൂമിക്ക് ദോഷമായി ഇവ അങ്ങനെ തന്നെ കിടക്കും. മണ്ണിലലിയാത്ത പ്ലാസ്റ്റിക് മണ്ണിനും വെള്ളത്തിനും ജീവജാലങ്ങള്‍ക്കും ഭീഷണിയാണ്. ഈ പ്രശ്നത്തിന് പരിഹാരമായ ഒരു എന്‍സൈം
0 Comments
No Comments Yet!
You can be first to comment this post!