ദിലീപിന്റെ തിരിച്ചുവരവ് ചോദ്യം ചെയ്ത് രഞ്ജിനി

ദിലീപിന്റെ തിരിച്ചുവരവ് ചോദ്യം ചെയ്ത് രഞ്ജിനി

അമ്മയിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് സിനിമാ താരം രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്നും, ഈ നടപടിയെടുത്ത അമ്മയുടെ പേര് മാറ്റണമെന്നുമാണ് രഞ്ജിനി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. രഞ്ജിനിക്ക് പുറമെ സിനിമാ രംഗത്തുള്ള നിരവധിപേര്‍ അമ്മ എന്ന പേര് ദിലീപിനെ തിരിച്ചെടുത്ത കാരണത്താല്‍ മാറ്റണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ദിലീപിനെ തിരിച്ചെടുത്തതിലൂടെ പുരുഷാധിപത്യ പ്രവണത ആവര്‍ത്തിക്കുകയാണെന്നും രഞ്ജിനി കുറിച്ചു.

അമ്മയുടെ ഈ നീക്കത്തിനെതിരെ വനിതാ താരങ്ങളുടെ സംഘടനയായ ഡബ്ലിയുസിസി ശക്തമായി രംഗത്ത് വന്നിരുന്നു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന് നടി ഊര്‍മിള ഉണ്ണിയാണ് പറഞ്ഞത്. എന്നാല്‍ ദിലീപിനെ അമ്മയിലേക്ക് പരിഗണിക്കുന്നുണ്ടോ എന്ന് ചോദിച്ചത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് ഊര്‍മിള ഉണ്ണി വ്യക്തമാക്കി.

Spread the love
Previous ബാങ്ക് വായ്പകള്‍ക്ക് ഇനി അലയേണ്ട, RFSIL കൂടെയുണ്ട്
Next ബേബിസെറ്റ് നിര്‍മ്മാണത്തിലൂടെ പ്രതിമാസം 50,000 രൂപ വരുമാനം

You might also like

Movie News

ആക്ഷനും കോമഡിയും : കോടതി സമക്ഷം ബാലന്‍ വക്കീല്‍ ട്രെയിലര്‍ എത്തി

ആക്ഷനും കോമഡിയും കോര്‍ത്തിണക്കി കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കുള്ള അഭിഭാഷക കഥാപാത്രത്തെയാണ് ദീലീപ് അവതരിപ്പിക്കുന്നത്. കമ്മാരസംഭവത്തിനു ശേഷം ദീലീപ് നായകനാകുന്ന ചിത്രമാണിത്.   വയക്കോം മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന

Spread the love
Movie News

പൂമരം റിലീസ് 15ന്

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം 15 ന് ഇറങ്ങുമെന്ന് കാളിദാസ്. തന്റെ ഫയെസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്. നേരത്തെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. കാളിദാസന്‍ നായകനായെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍

Spread the love
Movie News

പെങ്ങളില വരുന്നു : ലാലിന്റെ വ്യത്യസ്ത കഥാപാത്രം

ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പെങ്ങളില എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. നടന്‍ ലാല്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എട്ട് വയസുള്ള രാധയായി അക്ഷര കിഷോറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അറുപത്തഞ്ചു വയസുള്ള അഴകന്‍ എന്ന കഥാപാത്രമാണു ലാലിന്റേത്. നരേന്‍,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply