മാര്‍ക്കറ്റ് സ്‌പേസ് കണ്ടെത്തി വളര്‍ന്ന റെസിടെക്

മാര്‍ക്കറ്റ് സ്‌പേസ് കണ്ടെത്തി വളര്‍ന്ന റെസിടെക്

ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും അകമ്പടിയോടെ വിപണിയിലെ മാര്‍ക്കറ്റ് സ്പേസ് കണ്ടെത്തിക്കൊണ്ടാണ് ആര്‍. ലേഖ റെസിടെക് ഇലക്ര്ടിക്കല്‍സ് പടുത്തുയര്‍ത്തുന്നത്. ആദ്യ ലോഡ് ഇറക്കാന്‍ മുഴുവന്‍ തുകയും ഇല്ലാതിരുന്ന കാലത്തു നിന്ന് ഇന്ന് കോടികള്‍ വിറ്റുവരവുള്ള സ്ഥാപനത്തിലേക്ക് റെസിടെക്കിനെ എത്തിച്ചത് ഗുണമേന്മയും, പ്രവര്‍ത്തനക്ഷമതയുമുള്ള ഉല്‍പ്പന്നങ്ങളാണ്.

സ്ഥാപനം: റെസിടെക് ഇലക്ര്ടിക്കല്‍സ്
സാരഥി: ആര്‍. ലേഖ
തുടക്കം: 2007
ആസ്ഥാനം: ആലുവ

ചുവടുവെയ്പ്പ്

ഒരു മേഖലയിലും പ്രവൃത്തി പരിചയമില്ലാതെ വിജയിക്കുക എന്നത് പ്രായോഗികമല്ല. 1988ല്‍ കറണ്ട് ട്രാന്‍സ്ഫോര്‍മറുകളുണ്ടാക്കുന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച്; അവിടെ നിന്ന 5 വര്‍ഷങ്ങളാണ് ലേഖയിലെ സംരംഭ മോഹങ്ങള്‍ വളര്‍ത്തിയത്. പ്രവൃത്തി പരിചയമെന്ന പ്രായോഗിക ബുദ്ധി മനസിലാക്കിക്കൊണ്ടാണ് ട്രാന്‍സ്ഫോര്‍മറുകളുണ്ടാക്കുന്ന റെസിടെക് ഇലക്ര്ടിക്കല്‍സിന് ലേഖ തുടക്കമിട്ടത്. കണ്‍വെന്‍ഷണല്‍ ഓയില്‍ ഫില്‍ട്ടര്‍ ട്രാന്‍സ്ഫോര്‍മര്‍, ഡ്രൈ ടൈപ്പ് ട്രാന്‍സ്ഫോര്‍മര്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ട്രാന്‍സ്ഫോമറുകളാണ് പ്രധാനമായും റെസിടെക്ക് ചെയ്യുന്നത്. ഫ്ളാറ്റുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഹോട്ടലുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉപയോഗത്തിന് അനുയോജ്യമായവയാണ് റെസിടെക്കിന്റെ ട്രാന്‍സ്ഫോര്‍മറുകള്‍. അധികം സ്ഥലം പോകാതെ ഉപയോഗിക്കാവുന്ന ഡ്രൈ ടൈപ്പ് ട്രാന്‍സ്ഫോര്‍മറുകള്‍ വലിയ സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ ഒന്നാണ്. 33 കെവി ലോഡ് വരെയുള്ള കറന്റ് ട്രാന്‍സ്ഫോര്‍മറുകള്‍, വാക്വം എപ്പോക്സി കാസ്റ്റ് കോംപോണന്റ്സ്, മീറ്ററിംഗ് ടെസ്റ്റ്, എന്‍ജിആര്‍ പാനല്‍ തുടങ്ങി പന്ത്രണ്ടോളം ഉല്‍പ്പന്നങ്ങള്‍ റെസിടെക്ക് ഇലക്ര്ടിക്കല്‍സിന്റേതായുണ്ട്. ഇതിനെല്ലാം ഇന്ത്യയിലുടനീളം വിതരണക്കാരും ഉപഭോക്താക്കളുമുണ്ട്.

 

ടീംവര്‍ക്കിലൂടെ മുന്നോട്ട്

റെസിടെക് ഇലക്ര്ടിക്കല്‍സിന്റെ ബ്രാന്‍ഡ് ഇമേജ് വളര്‍ത്തിയ ഘടകം ഗുണമേന്മയാണ്. അതോടൊപ്പം ടീം വര്‍ക്കും, മികച്ച ടെക്നിക്കല്‍ സപ്പോര്‍ട്ടും, ആര്‍ ആന്‍ഡ് ഡി വിഭാഗവും, സമയം നഷ്ടമാക്കാതെയുള്ള വില്‍പ്പനാനന്തര സേവനവും ഒത്തുചേര്‍ന്നപ്പോള്‍ റെസിടെക്ക് ട്രാന്‍സ്ഫോര്‍മര്‍ മികവിന്റെ പര്യായമായി മാറി. ആലുവ എരുമത്തലയിലെ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയയിലാണ് റെസിടെക്കിന്റെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

സംതൃപ്തരായ ഉപഭോക്താക്കള്‍

ഏതൊരു സ്ഥാപനത്തെയും വളര്‍ത്തുന്നത് ഉന്നത ഗുണമേന്മയും സംതൃപ്തരായ ഉപഭോക്താക്കളുമാണ്. റെസിടെക്കിനെ സംബന്ധിച്ചും ഇത് വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി. കേരള സ്റ്റേറ്റ് ഇലക്ര്ടിസിറ്റി ബോര്‍ഡ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ബൊക്കോറോ സ്റ്റീല്‍ പ്‌ളാന്റ്, മഹാരാഷ്ര്ടാ ഇലക്രേ്ടാണിക്സ്, ബിഎസ്എന്‍എല്‍, ആസ്റ്റണ്‍ റിയല്‍റ്റേഴ്സ്, മണപ്പുറം, റീജണല്‍ കാന്‍സര്‍ സെന്റര്‍, വീഗാലാന്‍ഡ്, സ്‌കൈലൈന്‍, എസ്എഫ്എസ്, പ്രസ്റ്റീജ് മാള്‍, കോണ്‍ഫിഡന്റ്, നോയല്‍ വില്ലാസ്, സെക്രട്ടറിയേറ്റ്, ഹോസ്പിറ്റലുകള്‍, ക്രഷര്‍ യൂണിറ്റുകള്‍ തുടങ്ങി നിരവധി സംതൃപ്തരായ കൈ്‌ളന്റുകള്‍ റെസിടെക്ക് ഇലക്ര്ടിക്കല്‍സിന്റേതായുണ്ട്.

Previous വീടുനിര്‍മ്മാണത്തില്‍ ലക്ഷങ്ങള്‍ ലാഭം തരുന്ന ഹൈ പ്രഷര്‍ സോയില്‍ ഇന്റര്‍ലോക്ക് കട്ടകള്‍
Next കേരളത്തിന്റെ ഉദയനക്ഷത്രം

You might also like

NEWS

എയര്‍ ഇന്ത്യക്ക് ഇസ്രായേലിലേക്ക് പറക്കാന്‍ സൗദിയുടെ അനുമതി

70 വര്‍ഷത്തിനുശേഷം സൗദി അറേബ്യ തങ്ങളുടെ ആകാശപാതയിലൂടെ ഇസ്രായേലിലേക്ക് പറക്കാന്‍ അനുമതി നല്‍കുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതിന്യാഹുവാണ് ഇക്കാര്യം വാഷിങ്ടണില്‍ വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ഉറപ്പ് എയര്‍ ഇന്ത്യയ്ക്ക് സൗദി അധികൃതര്‍ ഉടന്‍ കൈമാറുമെന്നും അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നെതിന്യാഹു

SPECIAL STORY

പാന്‍ കാര്‍ഡ് മൈഗ്രേഷന്‍ എന്ത്? എന്തിന്? എങ്ങിനെ?

ആദായ നികുതി വകുപ്പ് നല്‍കുന്ന പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉള്‍ക്കൊള്ളുന്ന ലാമിനേറ്റഡ് കാര്‍ഡ് ആണ് പാന്‍ കാര്‍ഡ്. ഇംഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും ഉള്‍പ്പെടെയുള്ള 10 അക്കനമ്പറാണ്‍ പാന്‍ നമ്പര്‍. ആദായ നികുതി റിട്ടേണ്‍, ടിഡിഎസ്, ടിസിഎസ് ക്രെഡിറ്റുകള്‍ തുടങ്ങിയവയ്ക്ക് പാന്‍

Entrepreneurship

ദ ഫിഷ് ഫാക്ടറി

‘Dish the freshest in town’ എന്ന ടാല്‌ഗൈന്‍ സൂചിപ്പിക്കുംപോലെതന്നെ ഏറ്റവും ഫ്രഷ് ആയ കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് സുബിന്‍, കൃഷ്ണന്‍, ശങ്കര്‍ എന്നീ യുവ സംരംഭകര്‍ ദ ഫിഷ് ഫാക്ടറിയിലൂടെ. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യാനുസരണം സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലൂടെയോ വാട്‌സ്ആപ്പ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply