ബാങ്ക് വായ്പകള്‍ക്ക് ഇനി അലയേണ്ട, RFSIL കൂടെയുണ്ട്

ബാങ്ക് വായ്പകള്‍ക്ക് ഇനി അലയേണ്ട, RFSIL കൂടെയുണ്ട്

ല്ലാം സംരംഭകരുടെയും അടിസ്ഥാന പ്രശ്‌നം മൂലധനമാണ്. പുതിയത് തുടങ്ങുവാനും ഉള്ളത് വിപൂലീകരിക്കുവാന്‍ പണം അനിവാര്യമാണ്. പണം ഇല്ലാത്തത് കൊണ്ട് സംരംഭ മോഹങ്ങള്‍ക്ക് തിരശ്ശീലയിട്ടവരും നമ്മുടെ അറിവിലുണ്ട്. പണമില്ലാത്തത് കൊണ്ട് ഒരാള്‍പോലും സംരംഭക മോഹം ഉപേക്ഷിക്കരുതെന്ന ദൃഢനിശ്ചയത്തില്‍ പിറന്ന സ്ഥാപനമാണ് റിലയബിള്‍ ഫിസ്‌കല്‍ സര്‍വീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്. ആലുവ അസ്ഥാനമായി ഓഫീസുള്ള ജീജോ എന്ന എളന്തിക്കര പുത്തന്‍വേലിക്കരക്കാരന്റെ സ്വപ്‌ന സാഫല്യം കൂടിയാണ് ഈ സംരംഭം. പുതിയ കാലഘട്ടത്തിന്റെ ഈ സംരംഭകനെ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍.

 

റിലയബിള്‍ ഫിസ്‌കല്‍ സര്‍വീസസ് (ഇന്ത്യാ) പ്രൈവറ്റ് ലിമിറ്റഡ്; ആലുവ സ്വദേശി ജീജോ തോമസ് എന്ന ചെറുപ്പക്കാരന്റെ തലയിലുദിച്ച ആശയം ഇന്ന് സംരംഭകരുടെയും നവസംരംഭകരുടെയും ഭാവിസ്വപ്‌നങ്ങള്‍ക്ക് പറക്കാനുള്ള ചിറകുകള്‍ നല്‍കുകയാണ്. ഏതൊരു ബിസിനസിനും വളരാന്‍ മൂലധനം ആവശ്യമാണ്; അതിനവര്‍ ബാങ്കുകളെയാണ് പൊതുവായി ആശ്രയിക്കുന്നത്. എന്നാല്‍ നേരിട്ട് ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുന്ന ഭൂരിഭാഗം സംരംഭകര്‍ക്കും നിരാശയായിരിക്കും ഫലം. പലപ്പോഴും അവര്‍ നല്‍കുന്ന രേഖകളും ബാങ്കിന് അവരുടെ പ്രോജക്ടില്‍ വിശ്വാസമില്ലാത്തതും തുടങ്ങി നിരവധി നൂലാമാലകള്‍ കാരണമായേക്കാം. ഈ ഘട്ടത്തിലാണ് ജീജോ തോമസിന്റെ റിലയബിള്‍ ഫിസ്‌കല്‍ സര്‍വീസസ് (ഇന്ത്യാ) പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ആശ്രമാകുന്നത്. ബാങ്ക് വായ്പയ്ക്കു വേണ്ടി ബാങ്കിനും സംരംഭകനും ഇടയില്‍ നിന്ന് സംരംഭകന് അര്‍ഹിച്ച വായ്പ വാങ്ങിക്കൊടുക്കുന്ന ‘ട്രസ്റ്റഡ് കണ്‍സള്‍ട്ടന്‍സി’യാണ് ജീജോയുടെ സ്ഥാപനം. പ്രതിസന്ധികള്‍ തരണം ചെയ്ത് വളരുകയും പരാജയത്തിന്റെ കയ്പ് അറിഞ്ഞ് വിജയത്തിന്റെ ചവിട്ടുപടികള്‍ കയറുകയും ചെയ്ത ജീജോ തോമസ് ഇന്ന് സംരംഭര്‍ക്കും നവസംരംഭകര്‍ക്കും വിശ്വസ്തതയോടെ സമീപിക്കാവുന്ന ഒരു സ്ഥാപനത്തിന്റെ അധിപനാണ്.

 

 

ട്രസ്റ്റഡ് കണ്‍സള്‍ട്ടന്‍സി

ഒരു ബാങ്കറെയും സംരംഭകനെയും തമ്മിയില്‍ യോജിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ജീജോയുടെ ആര്‍എഫ്എസ്‌ഐഎല്‍ വളര്‍ന്നിരിക്കുന്നു. ഒരു ബാങ്കറുടെ കൈയില്‍ നിന്ന് സംരംഭകന് വേണ്ട അല്ലെങ്കില്‍ അവര്‍ക്ക് അനുയോജ്യമായ വായ്പ എടുത്ത് നല്‍കാന്‍ സഹായിക്കുന്ന കൈകളാണ് ജീജോയുടേത്. തങ്ങളെ സമീപിക്കുന്ന സംരംഭകന്റെ എല്ലാവിധ യോഗ്യതകളും അവരുടെ എല്ലാ വിവരങ്ങളും പഠിച്ച് അതിനെക്കുറിഞ്ഞ് കൃത്യമായി വിവങ്ങള്‍ അറിഞ്ഞാണ് ബാങ്കറെ ഉപഭോക്താവുമായി ബന്ധിപ്പിക്കുന്നത്. തിരിച്ച് ബാങ്കിന്റെ ഗുണഗണങ്ങള്‍ സംരംഭകനേയും ബോധിപ്പിക്കുന്നു. സാധാരണ ഒരാള്‍ ബാങ്ക് വായ്പയ്ക്ക് പോകുന്ന അതേ റൂട്ടിലൂടെയാണ് ആര്‍എഫ്എസ്‌ഐഎല്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ഒരു സംരംഭകന് ഏതൊക്കെ സ്‌കീമില്‍, ഏത് രീതിയില്‍ വായ്പ എടുക്കണം, ഏതാണ് പലിശ കുറഞ്ഞ വായ്പ എന്നൊന്നും അറിയില്ല. ഇതെല്ലാം അറിയുന്ന ഒരു കണ്‍സള്‍ട്ടന്റാണ് ആര്‍എഫ്എസ്‌ഐഎല്‍ എന്നതിനാല്‍; സംരംഭകന് ബാങ്കില്‍ കയറിയിറങ്ങാതെതന്നെ കാലതാമസമില്ലാതെ ബാങ്കില്‍ നിന്ന് വായ്പ പാസാക്കിയെടുക്കാന്‍ സാധിക്കുന്നു. മാത്രമല്ല ഏതൊക്കെ ബാങ്കാണ് വായ്പ കൂടുതലായി നല്‍കുന്നതെന്നും, ഏത് ബാങ്ക് മാനേജര്‍ ലോണ്‍ കൊടുക്കാന്‍ തയ്യാറാണെന്നും, ആര്‍ക്കൊക്കെ അനുകൂല ചിന്താഗതിയുണ്ടെന്നുമെല്ലാം ഇവര്‍ക്ക് അറിയാം. ഉപഭോക്താവിനുവേണ്ടി സംസാരിച്ച് വായ്പയുടെ പലിശ നിരക്ക് സംരംഭകന് താങ്ങാവുന്ന നിരക്കിലേക്കെത്തിക്കാനും പറ്റുന്ന വിശ്വസ്ത സ്ഥാപനം കൂടിയാണ് ആര്‍എഫ്എസ്‌ഐഎല്‍.

 

ലക്ഷ്യം സംരംഭകരുടെ വളര്‍ച്ച

തങ്ങളെ സമീപിക്കുന്ന ഒരു സംരംഭകന് ആവശ്യം വേണ്ട തുക ബാങ്കില്‍ നിന്ന് പാസാക്കി നല്‍കി അവര്‍ക്ക് സംരംഭകലോകത്ത് വളരാനുള്ള അവസരമൊരുക്കലാണ് ആര്‍എഫ്എസ്‌ഐഎല്‍ ലക്ഷ്യമിടുന്നതെന്ന് ജീജോ തോമസ് വ്യക്തമാക്കുന്നു. ഉപഭോക്താവിന് ആവശ്യമായ തുക, അവരുടെ ഉല്‍പ്പന്നം, പ്രോജക്ട്, അവരുടെ സെക്യൂരിറ്റി, സിബില്‍ റിപ്പോര്‍ട്ട് തുടങ്ങിയവ നോക്കി സുതാര്യമായ രീതിയിലാണ് ആര്‍എഫ്എസ്‌ഐഎല്‍ ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുന്നത്. ഇതിലൂടെ വായ്പ കാലതാമസമില്ലാതെ പാസാക്കിയെടുക്കാന്‍ സാധിക്കുമെന്നതാണ് സംരംഭകരുടെ പ്രധാന നേട്ടം. ഒരിക്കലും ആവശ്യക്കാര്‍ക്ക് വേണ്ട വായ്പ എങ്ങനെയെങ്കിലും വാങ്ങി കൊടുക്കുയല്ല ഞങ്ങള്‍ ചെയ്യുന്നത് മറിച്ച് യോഗ്യതയുള്ളവരെ കണ്ടെത്തി അവര്‍ക്ക് വായ്പ എടുത്ത് നല്‍കുകയാണ് ചെയ്യുന്നതെന്ന് ജീജോ വ്യക്തമാക്കുന്നു. ചെറിയ വായ്പകള്‍ക്ക് ഏത് രീതിയില്‍ എപ്രകാരം അപേക്ഷിക്കണമെന്നുള്ള ഉപദേശങ്ങളും ഇവിടെ നല്‍കുന്നു.

 

 

പ്രതിസന്ധികള്‍ നിറഞ്ഞ വളര്‍ച്ച

ആര്‍എഫ്എസ്‌ഐഎല്‍ ലേക്ക് എങ്ങനെയാണ് എത്തിയതെന്ന് ജീജോയോട് ചോദിക്കുകയാണങ്കില്‍ അത് ഏറെ പ്രതിസന്ധി നിറഞ്ഞതും പരാജയം നിറഞ്ഞ വഴികളിലൂടെയാണെന്ന ഉത്തരമായിരിക്കും ലഭിക്കുക. തന്റെ വിജയത്തിനും സ്വന്തം സംരംഭത്തിനും കാരണമായത് തന്റെ മാതൃകാപുരുഷനും പിതാവുമായ തോമസ് ആണെന്ന് ജീജോ പറയുന്നു. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമാക്കുവാനായി ബിസിനസിലേക്ക് ജിജോ ചുവടുവെക്കുകയായിരുന്നു. എറണാകുളത്തുള്ള ബില്‍ഡേഴ്‌സിനും കോണ്‍ട്രാക്ടേഴ്‌സിനും ബില്‍ഡിംഗ് മെറ്റീരിയല്‍ നല്‍കുന്ന ബിസിനസ് ആറ് മാസത്തിനുള്ളില്‍ വിജയിപ്പിക്കാനും അന്നത്തെ ആ കൊച്ചുസംരംഭകനായി. അതിനിടെ ബിരുദത്തിന്റെ റിസല്‍ട്ട് വന്നതും സ്വപ്‌ന സാഫല്യമായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠനമെല്ലാം ബിസിനസിന് ചെറിയ തടസമായി. പഠനവും ബിസിനസും ഒന്നിച്ചുകൊണ്ടുപോകാമെന്ന തന്റെ വിശ്വാസം മുറുകെപ്പിടിച്ച് അയാള്‍ ആലുവയിലുള്ള പ്രമുഖ ഓഡിറ്ററുടെ കീഴില്‍ സിഎ കോഴ്‌സിന് ചേര്‍ന്നു. ഇതിനിടെ മെറ്റീരിയല്‍ സപ്ലൈയും തുടര്‍ന്നു. അതിനിടെ സ്വന്തമായി ബസ് വാങ്ങി സര്‍വീസ് തുടങ്ങിയത് ജീവിതത്തിലെ വലിയ തോല്‍വിയായിരുന്നെന്ന് ജീജോ വ്യക്തമാക്കുന്നു. കടങ്ങള്‍ കൂടി തറവാട് സ്വത്ത് വരെ വില്‍ക്കേണ്ട ഘട്ടമായിരുന്നു അത്. എന്നാല്‍ അവിടംകൊണ്ട് പിന്‍മാറാന്‍ ജീജോ തയ്യാറായിരുന്നില്ല. സിഎ പഠനം തുടര്‍ന്നതിനൊപ്പം പ്രോജക്ട് റിപ്പോര്‍ട്ടിനായി ഓഡിറ്റര്‍ തന്ന വര്‍ക്കുകള്‍ തന്റെ വളര്‍ച്ചയ്ക്ക് ജീജോ വിനിയോഗിച്ചു. ആലുവയിലെ ഓഡിറ്ററുടെ കീഴിലുള്ള നാളുകളും അദ്ദേഹത്തില്‍ നിന്നു കിട്ടിയ അറിവുകളും ഉപദേശങ്ങളും ജീജോയുടെ മനസില്‍ വീണ്ടും സംരംഭകസ്വപ്‌നങ്ങള്‍ ഉണര്‍ത്തി.

 

സാമ്പത്തിക ഉപദേഷ്ടാവായുള്ള തുടക്കം

സംരംഭകര്‍ക്കും സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും ഉള്ള സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന ആര്‍എഫ്എസ്‌ഐഎല്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന് 2007ലാണ് ജീജോ തുടക്കമിടുന്നത്. ആദ്യ കാലത്ത് എസ്ബിഐ വഴിയായിരുന്നു വായ്പകള്‍ ചെയ്തിരുന്നത്. പിന്നീട് വളര്‍ച്ചയുടെ പടികള്‍ രാജ്യത്തെ മറ്റ് മുന്‍നിരബാങ്കുകളിലേക്കും എത്തി. പതിയെ റിലയബിള്‍ ഫിനാന്‍ഷ്യല്‍ സൊലൂഷന്‍സ് അന്‍പതോളം വിശ്വസ്ത ജീവനക്കാരുള്ള റിലയബിള്‍ ഫിസ്‌കല്‍ സര്‍വീസ് ഇന്ത്യ എന്ന പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമായി വളര്‍ന്നു. ഇന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകളും നിരവധി ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമടക്കം അമ്പതോളം സ്ഥാപനങ്ങളുമായി ബിസിനസ് ചെയ്യുന്നുണ്ട് ജീജോയുടെ ആര്‍എഫ്എസ്‌ഐഎല്‍.

 

ബാങ്കിംഗ് പ്രൊഫഷണലുകളുടെ കൂട്ടായ്മ

റിലയബിള്‍ ഫിസ്‌കല്‍ സര്‍വീസസിനെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന് സ്ഥാപനത്തിലേറെയും തൊഴിലെടുക്കുന്നത് ബാങ്കിംഗ് പ്രൊഫഷണലുകളാണെന്നതാണ്. ബാങ്കുകളുടെ വായ്പാ മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമായ ധാരണയുള്ള ജീവനക്കാരായതിനാല്‍ത്തന്നെ റിലയബിള്‍ ഫിസ്‌കല്‍ സര്‍വീസസുമായുള്ള ഇടപാടുകള്‍ ഉപഭോക്താക്കളെ സംബന്ധിച്ച വളരെ എളുപ്പമാണ്. രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ ഉന്നത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു കൂട്ടം ആളുകളാണ് സ്ഥാപനത്തിന്റെ കരുത്തും വളര്‍ച്ചയ്ക്കും കാരണവുമെല്ലാം. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിലയബിള്‍ ഫിസ്‌ക്കല്‍ സര്‍വീസസിന് എറണാകുളം, തൃശൂര്‍ എന്നിവടങ്ങളിലായി ബ്രാഞ്ചുകളുമുണ്ട്. ആദ്യ കാലത്ത് ചെറിയ സംരംഭകരായിരുന്നു സ്ഥാപനത്തിന്റെ ക്ലൈന്റ് ലിസ്റ്റിലുണ്ടായിരുന്നത്. ആ ലിസ്റ്റ് ഇന്ന് പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്കുമെത്തിയിരിക്കുകയാണ്. ചെറിയ വായ്പകളുടെ ഇടനിലക്കാരെന്ന നിലയില്‍ നിന്ന് ഇന്ന് 5300 കോടിയോളം രൂപയുടെ ബിസിനസിലേക്കെത്താനും ഇക്കാലയളവില്‍ ആര്‍എഫ്എസ്‌ഐഎല്ലിനായി.

കുടുംബത്തിന്റെ പൂര്‍ണ പിന്തുണ

ജീജോയുടെ ബിസിനസ് വളര്‍ച്ചയ്ക്ക് പിന്നില്‍ താങ്ങും തണലുമായി കുടുംബത്തിന്റെ പിന്തുണ കൂടിയുണ്ട്. ഭാര്യ ഷെറിന്‍ മക്കളായ കാതറിന്‍, തോമസ് ജോസ് എന്നിവരും ആത്മാര്‍ത്ഥത നിറഞ്ഞ ജീവനക്കാരുമാണ് ജീജോയുടെ കരുത്ത്. കമ്പനിയുടെ ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ കൂടിയാണ് ഷെറിന്‍. വായ്പ കിട്ടാത്തതിന്റെ പേരില്‍ ഒരു സംരംഭകനും അവന്റെ സംരംഭമോഹം ഇല്ലാതാകരുത്; അതാണ് തന്റെയും സ്ഥാപനത്തിന്റെയും വിഷനെന്നും ജീജോ കൂട്ടിച്ചേര്‍ക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് -rfsil.com, PH- 8921770803

Spread the love
Previous ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ 6S ഉടനെത്തും
Next ദിലീപിന്റെ തിരിച്ചുവരവ് ചോദ്യം ചെയ്ത് രഞ്ജിനി

You might also like

covid - 19

ന്യൂ നോര്‍മല്‍ മാറ്റങ്ങളുടെ കാലം

സനില്‍ ആനന്ദ്, എംഡി പാക്ക് മാന്‍ ലോക്ക് ഡൗണ്‍ കാലത്ത് എല്ലാവരെയും പോലെ ഞങ്ങളും പ്രശ്നങ്ങളെ നേരിട്ടു. തൊഴിലാളികളുടെ അഭാവമായിരുന്നു ഏറ്റവും വലിയ പ്രശ്നം. ലോക്ക് ഡൗണിലും ഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ നല്ല രീതിയില്‍ വര്‍ക് ചെയ്യുന്നതിനാല്‍ ഞങ്ങളെ മാന്ദ്യം ബാധിച്ചിരുന്നില്ല.

Spread the love
Special Story

അലങ്കാര മത്സ്യ വിപണി എന്നും ആദായകരം

വീടിന്റെ അകത്തളങ്ങളും മറ്റും അലങ്കരിക്കാനായി അക്വേറിയങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല. ചെറുതും വലുതുമായ ധാരാളം മീനുകളെ അക്വേറിയത്തില്‍ വളര്‍ത്താം. ജോടിക്ക് 10 രൂപ മുതല്‍ ആയിരവും അതില്‍ അധികവും വരെ വില വരുന്ന അലങ്കാര മത്സ്യങ്ങള്‍ ഇന്നു വിപണിയിലുണ്ട്. ഗപ്പി, ഫൈറ്റര്‍,

Spread the love
SPECIAL STORY

കാട വളര്‍ത്തല്‍ മുട്ടയ്ക്കും ഇറച്ചിക്കും

കുറഞ്ഞ മുതല്‍ മുടക്കുള്ള കാട വളര്‍ത്തലിന് സാധ്യതകളേറെയുണ്ട്. കാടയിറച്ചിക്കും, മുട്ടയ്ക്കും ഔഷധ ഗുണമേറെയാണ്. ഇറച്ചിക്കാടയെ അഞ്ച് ആഴ്ച പ്രായത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കാം. മുട്ടക്കാടകള്‍ എട്ട് ആഴ്ച പ്രായത്തില്‍ മുട്ടയിടാന്‍ തുടങ്ങും. ഇറച്ചിക്കാടകളെ അപേക്ഷി ച്ച് മുട്ടക്കാടകളെ വളര്‍ ത്തുന്നതാണ് ലാഭകരം! ഒരുമിച്ച്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply