കഞ്ഞിവെള്ളം: തടി കുറയ്ക്കാനും മുഖ സൗന്ദര്യത്തിനും ഉത്തമം

കഞ്ഞിവെള്ളം: തടി കുറയ്ക്കാനും മുഖ സൗന്ദര്യത്തിനും ഉത്തമം

തടി കുറക്കാന്‍ ഓരോരുത്തരും എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. പല വിധത്തിലുളള ഡയറ്റുകളാണ് ഓരോരുത്തരും പിന്തുടരുന്നത്. എന്നാല്‍ നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കഞ്ഞി വെള്ളം. ധാരാളം ആരോഗ്യഗുണങ്ങളുളള കഞ്ഞിവെള്ളത്തില്‍ പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ കഞ്ഞിവെള്ളം നന്നായി സഹായിക്കും. കൊഴുപ്പ് നിയന്ത്രിക്കാന്‍ കഴിവുളളതാണ് കഞ്ഞിവെള്ളം.

 

ഉച്ചഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും ഉച്ചഭക്ഷണത്തിന് ശേഷവും കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്. ഉച്ചഭക്ഷണത്തിന് മുന്‍പ് കഞ്ഞിവെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറിയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇങ്ങനെ ഉച്ചഭക്ഷണത്തിന് മുന്‍പ് കഞ്ഞിവെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും സഹായിക്കും. അതുവഴി ഭക്ഷണം കഴിക്കുന്നതിന്റെ അളവും കുറയ്ക്കാം. തുടര്‍ന്ന് ശരീരഭാരവും.

 

ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കഞ്ഞിവെള്ളം. മുഖത്തിനും തലമുടിക്കും കഞ്ഞിവെള്ളം ഏറെ ഗുണം ചെയ്യും. മുഖക്കുരു അകറ്റാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. കൂടാതെ കഞ്ഞിവെള്ളം നല്ലൊരു ഹെയര്‍ വാഷറാണ്. കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത് തലമുടി വളരാനും മുടികൊഴിച്ചില്‍ തടയാനും കരുകത്തുളള മുടി ഉണ്ടാകാനും സഹായിക്കും. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും.

 

Spread the love
Previous പിങ്ക് പന്തിന്റെ പകല്‍രാത്രി മത്സരത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം
Next സര്‍ഫാസി ആക്ട് : റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌

You might also like

LIFE STYLE

ഉറക്കം ശരിയായില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്

ശരിയായ രീതിലുള്ള ഉറക്കം ആരോഗ്യത്തിന് അത്യവിശ്യമാണ്. കൂടുതല്‍ ഉറങ്ങിയാലും കുറഞ്ഞ സമയം ഉറങ്ങിയാലും കുഴപ്പമാണ്.  ഉറക്കം എട്ട് മണിക്കൂറില്‍ കൂടാനും ആറ് മണിക്കൂറില്‍ കുറയാനും പാടില്ല. യൂറോപ്യന്‍ ഹാര്‍ട്ട്  ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. ഹൃദ്രോഗങ്ങള്‍ക്കും അകാല മരണത്തിനും സാധ്യതയുണ്ടെന്നാണ്

Spread the love
LIFE STYLE

ടെറസ് കൃഷി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടെറസില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കേണ്ടത് ആവശ്യമാണ്. ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടീല്‍ മിശ്രിതം 60-70 ശതമാനം മാത്രമേ നിറയ്ക്കാവൂ. പിന്നീട് ഇടയ്ക്കിടെ വളവും നടീല്‍ മിശ്രിതവും നല്‍കണം. ചട്ടിയിലോ ചാക്കിലോ ഗ്രോബാഗിലോ വളര്‍ത്തുന്ന ചെടികള്‍ വെയില്‍

Spread the love
LIFE STYLE

പിരിമുറുക്കമില്ലാതെ ജോലിചെയ്യാന്‍

ഫാ.യാബിസ് പീറ്റര്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളാണ്. സമയപരിധി കൃത്യമായി പാലിക്കാന്‍ കഴിയാത്ത, കാര്യങ്ങള്‍ തീരുംവരെ ജോലി ചെയ്യേണ്ടവര്‍ക്കിടയില്‍ അതുണ്ടാക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. പലപ്പേഴും ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply