സ്വിസ് നാണയങ്ങളില്‍ ഇനി ഈ ടെന്നീസ് താരത്തിന്റെ മുഖവും: ജീവിച്ചിരിക്കുമ്പോള്‍ ആ അംഗീകാരം സ്വന്തമാക്കി റോജര്‍ ഫെഡറര്‍

സ്വിസ് നാണയങ്ങളില്‍ ഇനി ഈ ടെന്നീസ് താരത്തിന്റെ മുഖവും: ജീവിച്ചിരിക്കുമ്പോള്‍ ആ അംഗീകാരം സ്വന്തമാക്കി റോജര്‍ ഫെഡറര്‍

സ്വിറ്റ്‌സര്‍ലാന്റിലെ നാണയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജീവിച്ചിരിക്കുന്ന ആദ്യത്തെ ആളായി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാള്‍ സ്വിസ് ഫ്രാങ്കിന്റെ മുഖമാകുന്നത്. രാജ്യത്തിന് പലവിധ സേവനങ്ങള്‍ നല്‍കി മരിച്ചവരുടെ മുഖങ്ങളാണ് സാധാരണ നാണയത്തില്‍ പതിപ്പിക്കാറുള്ളത്. എന്നാല്‍ അത്തരമൊരു അംഗീകാരമാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ റോജര്‍ ഫെഡററെ തേടിയെത്തിയിരിക്കുന്നത്.

രാജ്യത്തിന് വേണ്ട് 20 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാണ് ഫെഡറര്‍. 20 സ്വിസ് ഫ്രാങ്ക് (1442 രൂപ) വിലയുള്ള നാണയത്തിലാണ് ഫെഡററുടെ മുഖം മുദ്ര ചെയ്യുക. ജനുവരിയില്‍ ഫെഡറര്‍ ഫ്രാങ്ക് പുറത്തിറക്കുമെന്നാണ് വിവരം. വെള്ളിനിറത്തിലായിരിക്കും ഈ നാണയമുണ്ടാവുക. 55000 നാണയങ്ങളാണ് ഫെഡറര്‍ സീരീസില്‍ ഇറക്കുകയെന്നാണ് സ്വിസ് മിന്റ് വിശദമാക്കുന്നത്. ഡിസംബര്‍ 19 മുതല്‍ ഈ നാണയങ്ങള്‍ക്ക് വേണ്ടിയുള്ള പ്രീ ബുക്കിങും ആരംഭിക്കും. ഫെഡറര്‍ ആരാധകര്‍ക്ക് സ്വിസ് മിന്റ് വെബ് സൈറ്റിലൂടെ നാണയങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യാവുന്നതാണ്. അതുല്യമായ ഈ അംഗീകാരത്തിനും ആദരവിനും സ്വിറ്റ്‌സര്‍ലാന്റിനോടും സ്വിസ് മിന്റിനോടും നന്ദിയുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം.

Spread the love
Previous ഇത് പാമ്പിന്റെ പക ; ബൈക്കിന് പിന്നാലെ മൂര്‍ഖന്‍ പാഞ്ഞത് രണ്ടു കിലോമീറ്റര്‍
Next ഹൈദരാബാദ് പ്രതികളുടെ വധം; പോലീസുകാരെ തോളിലേറ്റി, മധുരം നല്‍കി നാട്ടുകാര്‍

You might also like

LIFE STYLE

പുതുമയോടെ സൂക്ഷിക്കാന്‍

അടുക്കളയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പുതുമയോടെ സൂക്ഷിക്കുക എന്നത് വീട്ടമ്മമാര്‍ക്ക് എന്നും ഒരു വലിയ വെല്ലുവിളിയാണ്. ഫ്രിഡ്ജില്‍ വെച്ചാല്‍ പോലും പച്ചക്കറികളും മറ്റും ചീത്തയായി പോകുന്നതോര്‍ത്ത് ഇവര്‍ ആകുലപ്പെടാറുമുണ്ട്. ഇതാ ഭക്ഷ്യ വസ്തുക്കള്‍ കേടു കൂടാതെ സൂക്ഷിക്കാന്‍ ചില പൊടികൈകള്‍ -നാരങ്ങകള്‍ പ്ലാസ്റ്റിക്ക്

Spread the love
LIFE STYLE

സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് റേറ്റ്; പവന് 32,000 രൂപ

റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ്ണവില. ആദ്യമായി ഗ്രാമിന് 4000 രൂപയിലെത്തി. പവന് വില 32,000 രൂപയാണ്. സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. എട്ട് ദിവസത്തിനുളളില്‍ 1600 രൂപയാണ് പവന് കൂടിയത്. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണ

Spread the love
LIFE STYLE

ജീവിതമാണ് ലഹരി; ബാസ്ക്കറ്റില്‍ പന്തെറിഞ്ഞും ഉത്തരങ്ങള്‍ നല്‍കിയും കുട്ടികള്‍

തൊഴില്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സ്വപ്നനഗരിയില്‍ നടക്കുന്ന ഇന്ത്യാ സ്കില്‍സ് കേരള 2020 നൈപുണ്യ മത്സരത്തില്‍ പുതുതലമുറയെ ആകര്‍ഷിച്ച് വിമുക്തി സ്റ്റാള്‍.  തൊഴിലും നൈെപുണ്യവും വകുപ്പിനു കീഴിലുള്ള വ്യാവസായിക പരിശീലനവകുപ്പും സംസ്ഥാന നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും(കെയ്സ്) സംയുക്തമായാണ്  ഇന്ത്യ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply