റോളക്‌സ് ലോകബ്രാന്‍ഡായ കഥ

കൈത്തണ്ടയിലെ രാജകീയ മുദ്രയ്ക്ക് ഒറ്റ പര്യായമേയുള്ളു… അത് ഗുണനിലവാരത്തിലും വൈദഗ്ധ്യത്തിലും ലോകപ്രശസ്തമായ റോളക്‌സ് വാച്ചുകളാണ്. വാച്ച് നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും മുന്‍നിര സ്വിസ് വാച്ച് ബ്രാന്‍ഡായ റോളക്‌സ് വാച്ചുകള്‍ ഔന്നത്യത്തിന്റെയും പ്രകടനമികവിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. 1905 ല്‍ സ്ഥാപിക്കപ്പെട്ടതിനാല്‍ റിസ്റ്റ് വാച്ചുകളുടെ തന്നെ അഗ്രഗാമി എന്നറിയപ്പെടുന്നത് റോളക്‌സാണ് 1926ല്‍ ആദ്യത്തെ വാട്ടര്‍പ്രൂഫ് വാച്ചുകളും 1931ല്‍ ആദ്യത്തെ പെര്‍പെച്വല്‍ റോട്ടോര്‍ സെല്‍ഫ് -വൈന്‍ഡിംഗ് മെക്കാനിസവും റോളക്‌സ് ലോകത്തിനു പരിചയപ്പെടുത്തി. ഈ നീണ്ട ചരിത്രത്തിനിടയില്‍ 400ലേറെ പേറ്റന്റുകള്‍ സ്വന്തമാക്കിയ റോളക്‌സ് ലോകത്താകമാനം തങ്ങളുടെ രാജകീയ ബ്രാന്‍ഡിനെ പുതുമകളുടെയും കണ്ടെത്തലുകളുടെയും സാക്ഷാത്കാരമായാണ് അവതരിപ്പിച്ചത്.

 

വാച്ചുകളുടെ ചരിത്രത്തില്‍ നിര്‍ണായക മുന്നേറ്റത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും റോളക്‌സ് പാതയൊരുക്കിയിട്ടുണ്ട്. വാച്ചുകളുടെ ചരിത്രം നോക്കുയാണെങ്കില്‍ ലോകത്തിലെ ആദ്യത്തെ വാട്ടര്‍ പ്രൂഫ് റിസ്റ്റ് വാച്ച് (1926), ഓട്ടോമാറ്റിക്കായി തീയതി മാറുന്ന ആദ്യത്തെ വാച്ച് (1945), 100 മീറ്റര്‍ ആഴത്തിലും വെള്ളം കയറാത്ത ആദ്യത്തെ വാച്ച് (1953), ഒരേ സമയം രണ്ടു മേഖലകളിലെ സമയം കാട്ടുന്ന വാച്ച് (1954), ആഴ്ചയും തീയതിയും ഓട്ടോമാറ്റിക്കായി മാറ്റുന്ന ആദ്യവാച്ച് (1956) തുടങ്ങിയ കണ്ടുപിടുത്തങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും റോളക്‌സ് വഹിച്ച പങ്ക് പ്രശംസനീയമാണ്. ഒരര്‍ത്ഥത്തില്‍ റോളക്‌സിന്റെ നിര്‍മാണശാലകള്‍ സമയത്തെ എണ്ണാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം ഉണ്ടാക്കുന്നതിനേക്കാളുപരി കണ്ടുപിടിത്തങ്ങളുടെയും മാറ്റങ്ങളുടെയും ശ്രേണികള്‍ അവതരിപ്പിക്കുകയായിരുന്നു. ലോകവിപണിയിലാകമാനം അമൂല്യ ബ്രാന്‍ഡായി നിലകൊള്ളുന്ന കമ്പനിക്ക് കീഴില്‍ 2800ലധികം തൊഴിലാളികളാണുള്ളത്. വരുമാനമോ..5.1 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറും. ഉപഭോഗ വസ്തുക്കളുടെ നിര്‍മാതാക്കളുടെ പട്ടികയില്‍ ലോക കമ്പോളത്തില്‍ നിന്ന് 5 സ്വിസ് കമ്പനികള്‍ സ്ഥാനം പിടിച്ചപ്പോള്‍ അതില്‍ ഒന്ന് റോളക്‌സായിരുന്നു.

റോളക്‌സ്

1905ല്‍ ഇംഗ്ലണ്ടില്‍ ഹാന്‍സ് വില്‍ഡോര്‍ഫും ആല്‍ഫ്രഡ് ഡേവിസും ചേര്‍ന്നാണ് റോളക്‌സ് കമ്പനിക്ക് തുടക്കമിടുന്നത്. ഗുണമേന്മയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടായിരുന്നു റോളക്‌സ് വിപണി പിടിച്ചടക്കുന്നത്. ലോകത്തില്‍ ആദ്യമായി ഒരു കമ്പനിക്ക് ഗുണമേന്മയെ മാനദണ്ഡമാക്കി വാച്ച് റേറ്റിംഗ് സെന്ററിന്റെ സ്വിസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് 1910 ല്‍ റോളക്‌സിനായിരുന്നു. 1919ഓടെ വാച്ചുകളുടെ തറവാടായ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലേക്ക് റോളക്‌സിനെ ഹാന്‍സ് വില്‍ഡോര്‍ഫും ആല്‍ഫ്രഡ് ഡേവിസും ചേര്‍ന്ന് പറിച്ചു നടുകയായിരുന്നു. തുടര്‍ന്നുള്ള ഓരോ കാലഘട്ടത്തിനനുസരിച്ച പുതിയ നൂതനാശയങ്ങള്‍ സംയോജിപ്പിച്ച് റോളക്‌സിന്റെ വിവിധ വാച്ചുകള്‍ ലോകവിപണി കൈയടക്കുകയായിരുന്നു. സമയം ധനമാണെന്ന പണ്ട് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ പറഞ്ഞതു കടമെടുത്താല്‍ സമയം നോക്കുന്നതിന് പുറമെ റോളകസ് വാച്ചുകള്‍ ധനത്തിനു തുല്യമാണെന്ന് പറയാം. സമ്പൂര്‍ണവും സംയോജിതമായ (ഇന്റഗ്രേറ്റഡ്) വാച്ച് നിര്‍മാതാവായതിനാല്‍ വാച്ചു നിര്‍മാണത്തിനുപയോഗിക്കുന്ന എല്ലാ ഘടകങ്ങളും രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച് നിര്‍മിച്ചെടുക്കുന്നതും റോളക്‌സ് തന്നെയാണ്. ഡയമണ്ട്‌സ്, സ്വര്‍ണം എന്നിവ ഉള്‍പ്പെടുന്ന മിശ്രിതലോഹങ്ങളുടെ കാസ്റ്റിംഗ്, മെഷീനിംഗ്, ക്രാഫ്റ്റിംഗ്, അസംബ്ലി തുടങ്ങിയവയും മൂവ്‌മെന്റ്, കെയ്‌സ്, ഡയല്‍, ബ്രേസ്‌ലെറ്റ് എന്നിവയുടെ നിര്‍മാണവും ഫിനിഷിംഗും ഉള്‍പ്പെടുന്ന സമഗ്ര നിര്‍മാണ സംവിധാനമാണ് റോളക്‌സിന്റേത്.

 

കലാകായിക വിനോദങ്ങളുടെ മുഖ്യ സംഘാടകര്‍

കലകള്‍, കായിക വിനോദങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയെ സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെയും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലൂടെയും പ്രോത്സാഹിപ്പിക്കുന്നതില്‍ റോളക്‌സ് മറ്റ് മുന്‍നിര ബ്രാന്‍ഡുകളേക്കാള്‍ ഒരുപടി മുന്നിലാണ്. 1976 മുതല്‍ സംരംഭകത്വത്തിനും മനുഷ്യ വിജ്ഞാനത്തിന്റെ മുന്നേറ്റത്തിനും പ്രോത്സാഹനം നല്‍കുന്ന ശ്രദ്ധേയമായ ആഗോള അംഗീകാരമായ റോളക്‌സ് ഫോര്‍ അവാര്‍ഡ്‌സ് ഫോര്‍ എന്റര്‍പ്രൈസ് എന്ന വാര്‍ഷിക സംരംഭക അവാര്‍ഡ് ഒരു മുടക്കമില്ലാതെ റോളക്‌സ് നല്‍കി വരുന്നു. 60 ലേറെ രാജ്യങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന 42 രാജ്യങ്ങളില്‍ നിന്നുള്ള 120 പ്രതിഭകളെയും റോളക്‌സ് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി വിംബിള്‍ഡന്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പുകള്‍ സമയം പാലിക്കുന്നതു റോളക്‌സിന്റെ കൂറ്റന്‍ വാച്ചുകളില്‍ നോക്കിയാണ്.

ബ്രാന്‍ഡിന് പിന്നിലെ രഹസ്യം

സ്ഥാപകനായ ഹാന്‍സ് വില്‍ഡോര്‍ഫില്‍ നിന്ന് പകര്‍ന്നു കിട്ടിയ മൂല്യങ്ങളാണ് തങ്ങളുടെ വിജയത്തിന്റെയും പദവിയുടെയും പിന്നിലെ അടിസ്ഥാനമായി റോളക്‌സ് ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് സംരംഭകത്വത്തിനും ദൂരക്കാഴ്ചയ്ക്കും നിരന്തരമായ അന്വേഷണത്വരയ്ക്കും കൃത്യതയ്ക്കു വേണ്ടിയുള്ള വികാരവായ്പിനും റോളക്‌സ് പ്രാധാന്യവും പ്രോത്സാഹനവും നല്‍കുന്നത്. സ്ഥാപിക്കപ്പെട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കമ്പനിയുടെ ശക്തമായ കോര്‍പ്പറേറ്റ് സംസ്‌കാരത്തെ ഹാന്‍സ് വില്‍ഡോര്‍ഫ് ഇപ്പോഴും പ്രചോദിപ്പിക്കുന്നു. ആദ്യത്തെ റോളക്‌സ് വാച്ചിനോട് കൂറു പുലര്‍ത്തുന്ന അതേ കമനീയതയും സൂക്ഷ്മമായ സ്വഭാവ വിശേഷങ്ങളും ഇന്നത്തെ റോളക്‌സ് വാച്ചുകളിലും നിലനിര്‍ത്തുന്നുണ്ട്.

Spread the love
Previous ഉയരക്കുറവു പരിഹരിക്കാന്‍ ചില വഴികളിതാ...
Next വിഴിഞ്ഞം പദ്ധതി; കരണ്‍ അദാനിയും മുഖ്യമന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും

You might also like

SPECIAL STORY

നിക്ഷേപം ഇല്ലാതെ ഒരു സംരംഭ വിജയം

ടി എസ് ചന്ദ്രന്‍ നെല്ലിക്ക- കാന്താരി സ്‌ക്വാഷ് ഒരു പ്രത്യേക ഇനംതന്നെയാണ്. അജി സാബു എന്ന വീട്ടമ്മയുടെ കണ്ടുപിടിത്തം. അച്ചാറുകള്‍, സ്‌ക്വാഷുകള്‍, ജാമുകള്‍ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവര്‍ക്കുണ്ട്. തൃശൂര്‍ ജില്ലയിലെ മരത്തക്കരയിലെ സ്വന്തം ഭവനത്തിലാണ് സംരംഭം നടത്തുന്നത്. മന്ന ഫുഡ്‌സ്

Spread the love
Home Slider

ക്ലിക്ക് മൈ ഡേ; വെഡ്ഡിങ് ഫോട്ടോഗ്രഫിയിലെ വിശ്വസ്ത സംരംഭം

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്നാണു വിശ്വാസം. ആ സ്വര്‍ഗീയ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നവരാണു വെഡ്ഡിങ് ഫോട്ടൊഗ്രഫര്‍മാര്‍. ആവര്‍ത്തിച്ചുകൊണ്ടിരുന്ന പതിവ് കാഴ്ചകളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും വിവാഹഫോട്ടൊകളും വിഡിയോകളുമൊരുക്കുന്ന വെഡ്ഡിങ് ഫോട്ടൊഗ്രഫിയുടെ കാലം കഴിഞ്ഞു. ഇന്നു സിനിമയെപ്പോലും വെല്ലുന്ന തരത്തില്‍ വിവാഹമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തപ്പെടുന്നു. സാങ്കേതികതയുടെ

Spread the love
Special Story

നോട്ട്ബുക്ക് നിര്‍മാണ സംരംഭത്തിന് സാധ്യതകളേറെ

നോട്ട്ബുക്ക് നിര്‍മാണം എന്നും സാധ്യതയുള്ള ബിസിനസുകളിലൊന്നാണ്. പ്രത്യേകിച്ച് പഠനാവശ്യങ്ങള്‍ക്ക് നോട്ട്ബുക്ക് നിര്‍ബന്ധമാണെന്നതിനാല്‍. കുടുംബ സംരംഭമായും ചെറുകിട സംരംഭമായും തുടങ്ങാവുന്ന ബിസിനസുകളിലൊന്നാണ് നോട്ടുബുക്ക് നിര്‍മാണം. നോട്ടുബുക്കിന്റെ പുറംചട്ട, വരയിട്ടതും അല്ലാത്തതുമായ പേപ്പറുകള്‍ എന്നിവ ഉപയോഗിച്ചാണ് നോട്ടുബുക്ക് നിര്‍മാണം നടത്തുന്നത്. നിര്‍മാണത്തിനാവശ്യമായ പേപ്പറുകള്‍ വരുന്നത്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply