റോസാച്ചെടിയില്‍ നിറയെ പൂക്കളുണ്ടാകാന്‍ ഇതാ ഒരു മികച്ച മാര്‍ഗ്ഗം

റോസാച്ചെടിയില്‍ നിറയെ പൂക്കളുണ്ടാകാന്‍ ഇതാ ഒരു മികച്ച മാര്‍ഗ്ഗം

നിറയെ പൂവിട്ട് നില്‍ക്കുന്ന റോസാച്ചെടി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ആ ഇഷ്ടം കൊണ്ടാണ് നമ്മള്‍ കടകളില്‍ നിന്നും റോസാച്ചെടികള്‍ വാങ്ങിക്കുന്നത്.  എന്നാല്‍ എത്ര നട്ടുനനച്ചാലും വളരെ കുറച്ച് പൂക്കള്‍ മാത്രമേ ഉണ്ടാകു.  നിങ്ങളുടെ റോസാച്ചെടി തഴച്ച് വളരാനും നിറയെ പൂക്കളുണ്ടാകാനും ഒരു വളപ്രയോഗമുണ്ട്. നേന്ത്രപ്പഴ തൊലി വളം.

നല്ലപോലെ പഴുത്ത മൂന്ന് നേന്ത്രപ്പഴത്തിന്റെ തൊലി എടുക്കുക. ഇത് ചെറുതായി മുറിച്ച ശേഷം അര ലിറ്റര്‍ വെള്ളത്തിലേക്ക് ഇട്ട് വെള്ളം നന്നായി തിളപ്പിക്കുക. വെള്ളവും പഴത്തൊലിയും നിങ്ങളുടെ ആവശ്യം പോലെ ചേര്‍ക്കാം ്. വെളളം നന്നായി തിളച്ചു കഴിയുമ്പോള്‍ തീ കുറച്ച ശേഷം ഒരു സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു സ്പൂണ്‍ തേയിലയും കൂടി ചേര്‍ക്കുക. ഇവയെല്ലാം കൂടെ നന്നായി യോജിപ്പിക്കുക. തീ അണച്ച്് അല്പമൊന്ന് തണുത്ത ശേഷം രണ്ട് സ്പൂണ്‍ തൈര് ഈ ലായനിയില്‍ ചേര്‍ക്കാം. ഇത് 24 മണിക്കൂര്‍ മൂടി വെച്ചശേഷം അരിച്ചെടുക്കുക. ഈ ലായനി രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് എല്ലാ 15 ദിവസം കൂടുമ്പോഴും റോസയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. റോസാച്ചെടി തഴച്ചു വളര്‍ന്ന് നിറയെ പൂവിട്ട് നില്‍ക്കും.

Spread the love
Previous സ്വര്‍ണശേഖരത്തില്‍ ഒന്നാമതായി അമേരിക്ക,  ഇന്ത്യക്ക് പത്താം സ്ഥാനം
Next വമ്പന്‍ ഓഫറുകളുമായി വിവോ

You might also like

LIFE STYLE

തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ടുപോകാതെ സംരക്ഷിക്കാം

തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ട് പോകുന്നത് മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. കൈകാലുകളിലെയും മുഖത്തെയും ചര്‍മ്മത്തെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ആദ്യം ചര്‍മ്മത്തിലുണ്ടാകുന്ന വരണ്ട അവസ്ഥ പിന്നീട് തൊലി പൊട്ടി മുറിവുകളാകുന്ന രീതിയിലേക്ക് മാറും. എന്നാല്‍ ചര്‍മ്മം വരണ്ടുപോകാതെ സുന്ദരമായി ഇരിക്കാന്‍ ചില

Spread the love
SPECIAL STORY

ആപ്പിള്‍ സൈഡര്‍ വിനഗര്‍; ആരോഗ്യത്തിനും സൗന്ദര്യത്തിനും

ആപ്പിള്‍ ജ്യൂസില്‍ നിന്നും ഉണ്ടാക്കുന്ന വിനാഗിരിയാണ് എസിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആപ്പിള്‍ സിഡെര്‍ വിനഗര്‍. കേരള വിപണിയില്‍ ഇന്ന് സുലഭമായി ലഭിക്കുന്ന ഈ ഉല്‍പ്പന്നത്തിന് ആരോഗ്യകരമായ പല ഗുണങ്ങളുമുണ്ട്, ഇവയെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. ഗുണങ്ങള്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെട്ടു വരുന്ന ഒന്നാണിത്.

Spread the love
LIFE STYLE

പുതുമയോടെ സൂക്ഷിക്കാന്‍

അടുക്കളയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പുതുമയോടെ സൂക്ഷിക്കുക എന്നത് വീട്ടമ്മമാര്‍ക്ക് എന്നും ഒരു വലിയ വെല്ലുവിളിയാണ്. ഫ്രിഡ്ജില്‍ വെച്ചാല്‍ പോലും പച്ചക്കറികളും മറ്റും ചീത്തയായി പോകുന്നതോര്‍ത്ത് ഇവര്‍ ആകുലപ്പെടാറുമുണ്ട്. ഇതാ ഭക്ഷ്യ വസ്തുക്കള്‍ കേടു കൂടാതെ സൂക്ഷിക്കാന്‍ ചില പൊടികൈകള്‍ -നാരങ്ങകള്‍ പ്ലാസ്റ്റിക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply