വരുന്നു ഷോറൂം മാനേജറായി റോബോട്ടും

വരുന്നു ഷോറൂം മാനേജറായി റോബോട്ടും

ന്ത്യയില്‍ ആദ്യമായി ഒരു ഷോറൂം മാനേജറായി റോബോട്ടെത്തുന്നു. പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമായ കോഴിക്കോട്ടെ റോയല്‍ ഡ്രൈവിലാണ് ഷോറൂം മാനേജറായി ഒരു റോബോട്ടെത്തുന്നത്. അടുത്ത മാസം മുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങള്‍ നല്‍കാനും ഷോറൂമിന്റെ പൂമുഖത്ത് ഈ റോബോട്ടുണ്ടാവും. റോബോട്ടിക് ഇന്ററാക്ടീവ് സര്‍വീസ് അസിസ്റ്റന്റ് (റിസ) എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ള്യൂ അപ് ടെക്‌നോളജീസാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

മുനുഷ്യ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ റോബോട്ടിന് പേര് നല്‍കിയിരിക്കുന്നതോ ‘റോയ’ എന്നാണ്. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ആറു മാസം കൊണ്ടാണ് റോയയെ വികസിപ്പിച്ചെടുത്തതെന്ന് റോയല്‍ ഡ്രൈവിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കെ മുജീബ് റഹ്മാന്‍ പറഞ്ഞു. ഏകദേശം അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം. നൂറ്റിയമ്പത് കിലോ ഗ്രാം തൂക്കവും. ടയറുപയോഗിച്ചാണ് റോയ ഷോറൂമിലെ കാറുകള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കുക. വിവരങ്ങള്‍ നല്‍കാനായി റോയയുടെ നെഞ്ചിന് മുകളിലായി ഒരു സ്‌ക്രീനും ഘടിപ്പിച്ചിട്ടുണ്ട്. റോയക്ക് നൂറ്റിയമ്പതിലധികം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ബാറ്ററിയുടെ ചാര്‍ജ്ജ് തീരാനായാല്‍ റോയ തന്നെ ചാര്‍ജ്ജും ചെയ്യും. ഷോറൂമിലെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും റോയയുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ട് തന്നെ ഷോറൂമിലെ ലൈറ്റ്, കമ്പ്യൂട്ടര്‍, എസി, ടെലിവിഷന്‍ എന്നിവ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും റോയക്ക് സാധിക്കും. കൂടാതെ ഷോറൂമിലെ മറ്റ് ജീവനക്കാര്‍ വല്ല കള്ളവും കാണിച്ചാല്‍ പിടികൂടാനും റോയക്ക് കഴിയും, കെ മുജീബ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. റോയല്‍ ഡ്രൈവില്‍ സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കാന്‍ വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊണ്ടുവന്ന വാഹനത്തെക്കുറിച്ച് കള്ളം പറയാനൊന്നും പറ്റില്ല. വില്‍ക്കാന്‍ കൊണ്ടു വന്ന വാഹനത്തിന്റെ മൊത്തം ചരിത്രവും റോയ അപ്പോള്‍ തന്നെ തപ്പിയെടുക്കും.

ഇതിനു പുറമെ ഷോറൂമിലെത്തുന്ന ഒരോ ഉപഭോക്താവിന്റെയും മുഖം വച്ച് ഗൂഗിളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അവരുടെ മൊത്തം വിവരങ്ങള്‍ കണ്ടു പിടിക്കാനും റോയയ്ക്ക് സാധിക്കും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ 24 മണിക്കൂറും കാറുകളെക്കുറിച്ച് എന്ത് വിവരങ്ങള്‍ നല്‍കാനും റോയ ഷോറൂമില്‍ ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. രാത്രി സമയത്താണെങ്കില്‍ കമ്പനി അധികൃതരുമായി വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യവും റോയ ചെയ്തു കൊടുക്കും. റോയല്‍ ഡ്രൈവിന്റെ മറ്റ് ഷോറൂമുകളിലെ കാറുകളുടെ വിവരങ്ങള്‍ പറഞ്ഞുകൊടുക്കാനും റോയ റെഡി. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒക്‌ടോബര്‍ 14 മുതല്‍ 18 വരെ നടന്ന രാജ്യാന്തര ഐടി മേളയായ ജൈടെക്‌സില്‍ റോയയെ പ്രദര്‍ശിപ്പിച്ചിരുന്നു. നിര്‍മിത ബുദ്ധിയുടെയും അതുപയോഗിച്ചുള്ള റോബോട്ടിക് സാങ്കേതിക വിദ്യയുടെയും സംയോജനമാണ് റോയ. ഒരു കാര്‍ ഷോറൂമില്‍ ആദ്യമായിട്ടാണ് ഒരു റോബോട്ട് മാനേജറായി വരുന്നതെന്നും കെ മുജീബ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. ഉപഭോക്താവിന് കൃത്യമായ വിവരങ്ങള്‍ റോയ നല്‍കും. ആര്‍ക്കും സമയ നഷ്ടവുമുണ്ടാവില്ല, മുജീബ് റഹ്മാന്‍ പറഞ്ഞു.

റോബോട്ട് ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തിലെ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ കമ്പനികളിലൊന്നായ പാങ്കോലില്‍ റോബോട്ട് കോര്‍പ്പറേഷനാണ് റോബോട്ടിന്റെ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തല പൂര്‍ണമായും കോഴിക്കോട് വച്ച് നിര്‍മ്മിക്കുകയും മറ്റ് ശരീരഭാഗങ്ങള്‍ പാങ്കോലില്‍ റോബോര്‍ട്ട് കോര്‍പ്പറേഷന്റെ ചൈനയിലെ ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുകയുമായിരുന്നു. ഇതിന് ആവശ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും മറ്റ് സോഫ്റ്റ്‌വെയര്‍ ഭാഗങ്ങളുമാണ് ഫ്‌ള്യൂ അപ് ടെക്‌നോളജിസ് നിര്‍മിച്ചിത്. ത്രിഡി പ്രിന്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, വെര്‍ച്വല്‍ അസിസ്റ്റന്റ്, ചാറ്റ് ബോട്ടുകള്‍ തുടങ്ങി നിരവധി സാങ്കേതിക വിദ്യകളുടെ സംയോജനമാണ് റോയ എന്ന ഈ റോബോട്ട്.

 

Spread the love
Previous വിജ്ഞാനം വളര്‍ത്താന്‍ വഴിയൊരുക്കി നളന്ദ
Next സോപ്പ് വിപണിയില്‍ തരംഗം സൃഷ്ടിച്ച ബ്രാന്‍ഡ്

You might also like

NEWS

കേരള ബാങ്ക് ഉടന്‍ ആരംഭിക്കും : നടപടികള്‍ അവസാനഘട്ടത്തില്‍

കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനഘട്ടത്തില്‍. മികച്ച രീതിയില്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.സഹകരണരംഗത്തെ കുതിച്ചു ചാടത്തിനു കേരള ബാങ്ക് വഴിവെക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവഴി സര്‍വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടും.   ജില്ലാ

Spread the love
SPECIAL STORY

കന്നുകാലി പരിപാലനത്തിലൂടെ സമ്പാദ്യം നേടാം, ഒപ്പം ഗുണങ്ങളും ഏറെ

വീട്ടിലിരുന്ന് ലാഭം കൊയ്യാനുള്ള പ്രധാനവഴികളിലൊന്നാണ് കന്നുകാലി പരിപാലനം. യുവതലമുറയ്ക്ക് സസ്യഹാരത്തേക്കാള്‍ക്കൂടുതല്‍ മാംസാഹാരത്തിനോടാണ് പ്രിയമേറിക്കൊണ്ടിരിക്കുന്നത്. പാലും, പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഇവയുടെ വിസര്‍ജ്യങ്ങള്‍ വളമായി ഉപയോഗിക്കുകയും ചെയ്യാം. പഴങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുന്നതിനുപകരം ഇറച്ചിയും,മീനും ഉല്‍പ്പാദിപ്പിക്കുന്നതിലേക്ക് കര്‍ഷകര്‍ മാറുന്നതും ഇന്ന് സര്‍വ്വസാധാരണമാണ്. ലൈവ്‌സ്റ്റോക്ക്

Spread the love
NEWS

ഒന്നിലധികം അക്കൗണ്ടുകള്‍ പണിതരും

മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകള്‍ പണിതരും. ഇത് ബാധിക്കുന്നത് കമ്പനി മാറുമ്പോള്‍ സാലറി അക്കൗണ്ട് തുറക്കുന്നവര്‍ക്കാണ്. ഇങ്ങനെ മാറുമ്പോള്‍ പഴയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യണം. അല്ലെങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ മൂന്നു മുതല്‍ ആറു മസത്തിനുള്ളില്‍ എസ്ബി അക്കൗണ്ടുകളായി മാറും. എസ്ബി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply