പിന്നില്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ ബുള്ളറ്റ് 350

പിന്നില്‍ ഡിസ്‌ക് ബ്രേക്കുമായി പുതിയ ബുള്ളറ്റ് 350

പിന്നില്‍ ഡിസ്‌ക് ബ്രേക്കുണ്ടെന്ന സവിശേഷതയുമായി പുതിയ ബുള്ളറ്റ് 350 മോഡല്‍. പിറകിലെ ഡിസ്‌ക് ബ്രേക്കുണ്ടെന്നതൊഴികെ മറ്റ് മാറ്റങ്ങളൊന്നുമില്ലാതെയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോഡലിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. സിയറ്റ് ടയറുകളുള്ള 19 ഇഞ്ച് സ്പോക്ക് വീലുകള്‍ ബുള്ളറ്റിലുണ്ട്.  280 mm, 240 mm  ഡിസ്‌ക്കുകളാണ് ഇനി മുതല്‍ ബുള്ളറ്റിന് മുന്നിലും പിന്നിലും ബ്രേക്കിംഗ്. സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ടുവകഭേദങ്ങളിലാണ് പുത്തന്‍ ബുള്ളറ്റ് എത്തുന്നത്.

എയര്‍ കൂളിംഗ് സംവിധാനമുള്ള 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 യുടെ പ്രത്യേകത. ഈ എഞ്ചിന്‍ പരമാവധി 19.8 യവു കരുത്തും 28 ചാ ടോര്‍ക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ്  ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. 1.28 ലക്ഷം രൂപയാണ് ബുള്ളറ്റ് 350യുടെ വില. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും പുതിയ മോഡല്‍ ലഭ്യമാണ്. ബുക്കിംഗ് തുക 5,000 രൂപയാണ്.

Spread the love
Previous അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇനി പാചകവാതക സിലിണ്ടറുകളും
Next ലോകവിപണിയിലെ ആയുഷ് സ്പര്‍ശം

You might also like

AUTO

ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ മഹീന്ദ്ര ട്രിയോ

20.7 ബില്യണ്‍ ഡോളര്‍ വരുന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ ‘ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി തങ്ങളുടെ വൈദ്യുത ത്രിചക്ര വാഹന ശ്രേണിയായ ട്രിയോയും ട്രിയോ യാരിയും കേരളത്തില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. എഫ്എഎംഇ, സംസ്ഥാന സബ്സിഡികള്‍ക്കുശേഷം മഹീന്ദ്ര ട്രിയോ ഇ ഒട്ടോയും ട്രിയോ യാരി

Spread the love
Bike

എന്‍ട്രിലെവല്‍ സ്‌ക്രാംബ്ലറിലെ ആദ്യ താരം-എച്ച്പിഎസ് 300 ഇന്ത്യയില്‍

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് മാറ്റങ്ങളുടെ പാതയിലാണ്. കരുത്തിനു പ്രാധാന്യമില്ലാതിരുന്ന കാലത്തുനിന്നും ഈ വിഭാഗം ഏറെ മുന്നിലേക്ക് പോയിരിക്കുന്നു. മാത്രമല്ല, പുതിയ ഉപവിഭാഗങ്ങളും ഇവിടെ ഉടലെടുത്തു. ഇന്ത്യയ്ക്ക് അത്ര പരിചിതമല്ലാത്ത സ്‌ക്രാംബ്ലര്‍ എന്ന വിഭാഗത്തില്‍ എന്‍ട്രിലെവലിലേക്ക് എത്തിയിരിക്കുകയാണ് എഫ്ബി മോണ്ടിയല്‍ എച്ച്പിഎസ് 300.

Spread the love
Bike

രണ്ടര ലക്ഷം വിലക്കുറവുമായി യമഹ

വിലക്കുറവിന്റെ വിസ്മയവുമായി ജപ്പാനീസ് നിര്‍മാതാക്കളായ യമഹയും. പോയവര്‍ഷം അവസാനം പുറത്തിറങ്ങിയ യമഹ വൈഇസെഡ്എഫ്-എഫ് വണ്ണിന് 2.57 ലക്ഷം രൂപയാണ് നിര്‍മ്മാതാക്കള്‍ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 20.73 ലക്ഷത്തിന് വിപണിയിലെത്തിയ മോഡലിന് ഇപ്പോള്‍ 18.16 ലക്ഷം രൂപയാണ് വില. പൂര്‍ണ ഇറക്കുമതി മോട്ടോര്‍ സൈക്കിളുകളുടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply