650 സിസിയുടെ കരുത്തുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകള്‍

650 സിസിയുടെ കരുത്തുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകള്‍

 

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരാധകര്‍ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ‘ട്വിന്‍സ്’ എത്തി. 650 സിസി വിഭാഗത്തിലെ രണ്ട് മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചത്. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനന്റല്‍ ജിടി 650 എന്നീ മോഡലുകളാണ് ഇവ. 2.50 ലക്ഷം രൂപ വില ആരംഭിക്കുന്ന ഇന്റര്‍സെപ്റ്റര്‍ സ്‌ക്രാംബ്ലര്‍ വിഭാഗത്തിലുള്ള മോഡലാണ്. കോണ്ടിനന്റല്‍ ജിടി 650 2.65 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ട്വിന്‍ സിലിണ്ടര്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മടങ്ങിവരവാണ് ഈ രണ്ട് മോഡലുകളും.
1960ല്‍ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്റര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഇന്റര്‍സെപ്റ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
കഫേ റേസര്‍ രൂപത്തില്‍ ക്ലിപ്പോണ്‍ ഹാന്‍ഡ്ല്‍ ബാറുകളും പിന്നിലേക്ക് നീങ്ങിയ വിധത്തിലുള്ള ഫൂട്ട്‌പെഗുകളും കോണ്ടിനന്റല്‍ ജിടിയെ സ്‌പോര്‍ടി വാഹനമാക്കി മാറ്റുന്നുണ്ട്.
ഈ വിലയില്‍ 650 സിസി കരുത്തുള്ള വാഹനങ്ങള്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
രണ്ടിലും ലിക്വിഡ് കൂളിങ്ങോടെയുള്ള 648 സി.സി. ഇരട്ട സിലിന്‍ഡറാണ് കരുത്തു പകരുന്നത്. 47 ബി.എച്ച്.പി. കരുത്തും 52 എന്‍.എം. ടോര്‍ക്കും നല്‍കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. ഗിയറുകള്‍ അതിവേഗം മാറ്റാന്‍ സ്ലിപ്പര്‍ ക്ലച്ചും ഉണ്ട്.

Spread the love
Previous കേരളാ ബ്രാന്‍ഡ് പദവി ലക്ഷ്യമിട്ട് പെയ്‌സ്‌ലി
Next എയര്‍ ഇന്ത്യ റെഡ് ഐ ഫ്‌ളൈറ്റ് നൈറ്റ് ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റ് വില 1000 രൂപ മുതല്‍

You might also like

AUTO

കിയ മോട്ടൊഴ്‌സിന് നല്ലകാലം : വില്‍പ്പന കൂടുന്നു

കഴിഞ്ഞ ഓഗസ്റ്റിലാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നത്. ഇക്കാലമത്രയും കൊണ്ടു കിയ സെല്‍റ്റോസിന്റെ 40,000 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. നവംബറില്‍ മാത്രം 14,005 യൂണിറ്റുകള്‍ വിറ്റുപോയിരുന്നു.     ഒക്ടോബറില്‍ 12, 854, സെപ്റ്റംബറില്‍ 7,754, ഓഗസ്റ്റില്‍

Spread the love
Bike

യൂറോപ്പില്‍ നിന്നും ‘ബൂസ’ പുറത്ത്

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളുടെ ആരാധനാ കഥാപാത്രങ്ങളില്‍ പതിറ്റാണ്ടുകളായി ഒന്നാമതുള്ള വാഹനമാണ് സുസുക്കിയുടെ ഹസബൂസ. 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബൂസ പതുക്കെ അരങ്ങൊഴിയുകയാണ്. സ്‌പോര്‍ട് ബൈക്ക് യുഗങ്ങളുടെ തുടക്കക്കാരന്‍ എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഹയബൂസ ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ജോണ്‍ ഏബ്രഹാമിന്റെ ധൂം

Spread the love
AUTO

കടലില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം; മറൈന്‍ അംബുലന്‍സുകളുടെ നിര്‍മ്മാണം ആരംഭിച്ചു

കടലില്‍ അപകടത്തില്‍പ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ മറൈന്‍ അംബുലന്‍സ്. സംസ്ഥാന ഫിഷറീസ് വകുപ്പിന് വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് 3 മറൈന്‍ അംബുലന്‍സുകള്‍ നിര്‍മ്മിക്കുന്നത്. മറൈന്‍ അംബുലന്‍സിന് 22.5 മീറ്റര്‍ നീളവും 6.0 മീറ്റര്‍ ഭീം സൈസും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply