തലശ്ശേരി വിഭവങ്ങളിലെ  രാജകീയ പെരുമ

തലശ്ശേരി വിഭവങ്ങളിലെ രാജകീയ പെരുമ

ലുവക്കാരുടെ രസമുകുളങ്ങളില്‍ തലശ്ശേരി രുചി വൈവിധ്യങ്ങള്‍ ആദ്യം എത്തിച്ചതിന്റെ അംഗീകാരം റോയല്‍ സ്വീറ്റ്‌സിനാണ്. അവിടെ നിന്നാണ് തലശ്ശേരി രുചിപ്പെരുമ എറണാകുളത്തേക്കും മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയത്. റോയല്‍ സ്വീറ്റ്‌സില്‍ നിന്ന് റോയല്‍ എന്ന ബ്രാന്‍ഡിലേക്ക് വളര്‍ന്ന ഈ സ്ഥാപനത്തിലൂടെയാണ് മദ്ധ്യകേരളത്തിലെ പലരും തലശ്ശേരി സ്വാദ് അറിഞ്ഞുതുടങ്ങിയത്. കാല്‍ നൂറ്റാണ്ടിലധികമായി മലയാളികളുടെ രുചിമുകുളങ്ങളെ കീഴടക്കിക്കൊണ്ട് രാജകീയ പെരുമയോടെ റോയല്‍ വളരുകയാണ്.

ടി സി നൗഷാദ്

ഫാന്‍സി കടയില്‍ നിന്ന് തുടക്കം

ആലുവ റെയില്‍വേ സ്റ്റേഷനു സമീപം ഫാന്‍സി കട നടത്തിയിരുന്ന തലശ്ശേരിക്കാരനായ റഫീഖ് വളരെ അവിചാരിതമായിട്ടാണ് ബേക്കറി മേഖലയിലേക്ക് എത്തുന്നത്. ബാപ്പായെ സഹായിക്കാനായാണ് റഫീഖ് ആലുവയില്‍ എത്തിയത്. ആ സമയത്ത് കട ഒഴിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെട്ട് കട ഉടമസ്ഥന്‍ കേസ് നല്‍കിയിരിക്കുകയായിരുന്നു. ആറ് വര്‍ഷം കഴിഞ്ഞപ്പോഴേക്കും കേസിന്റെ അന്തിമവിധി ഇവര്‍ക്കെതിരാകുകയും അതിനെത്തുടര്‍ന്ന് കട ഒഴിഞ്ഞ് കൊടുക്കേണ്ടിയും വന്നു. അതിനിടയില്‍ തനിക്ക് ബിസിനസ് ചെയ്യാനായി ഉമ്മ സ്വര്‍ണ്ണം വിറ്റ് പണം നല്‍കി. അതുകൊണ്ട് ആലുവ റെയില്‍വെ സ്റ്റേഷന്റെ അടുത്ത് 200 സ്‌ക്വയര്‍ഫീറ്റുള്ള വാടക റൂം എടുത്ത് ഇട്ടിരുന്നതിനാല്‍ ബാപ്പയുടെ കച്ചവടം നിന്നപ്പോള്‍ അവിടെ ഫാന്‍സി പാലസ് ആരംഭിച്ചു. പക്ഷെ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല, കച്ചവടം നഷ്ടത്തിലാകുകയും ചെയ്തു. ഫാന്‍സി സ്റ്റോറിലെത്തിയവരില്‍ ഭൂരിഭാഗം പേരും അവിടെ ബേക്കറി സാധനങ്ങള്‍ അന്വേഷിച്ചായിരുന്നു എത്തിയത്. അതിനു കാരണം റഫീഖിന്റെ ഫാന്‍സി സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്ന കട മുന്‍പ് ബേക്കറിയായിരുന്നു എന്നതായിരുന്നു. അറിയാവുന്ന ജോലി ചെയ്യുകയെന്നതിലുപരി കസ്റ്റമേഴ്സിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ബിസിനസ് ചെയ്യേണ്ടതെന്ന സുഹൃത്തുക്കളുടെ ഉപദേശപ്രകാരം ബേക്കറിയിലേക്ക് തിരിഞ്ഞു. ആദ്യം ബ്രഡ്, ബിസ്‌ക്കറ്റ് തുടങ്ങിയ സാധനങ്ങള്‍ വെച്ച് ബേക്കറി തുടങ്ങി. ബേക്കറിയില്‍ നിന്ന് മോശമില്ലാതെ വരുമാനം ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ പഠനം കഴിഞ്ഞ് ജോലിക്കായി ബോംബെയിലേക്ക് പോയ അനിയന്‍ നൗഷാദിനെ തിരിച്ച് വിളിച്ചു. അങ്ങനെ ഫാന്‍സി പാലസ് 1991 മുതല്‍ റോയല്‍ സ്വീറ്റ്സ് എന്ന പേരിലേക്ക് ചേക്കേറിയപ്പോള്‍ രുചികളുടെ ലോകത്ത് തങ്ങള്‍ അവിഭാജ്യ ഘടകമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റഫീഖും സഹോദരന്‍ നൗഷാദും പറയുന്നു.

എറണാകുളത്തിന്റെ ഫുഡ് സെറ്റെര്‍

എറണാകുളം നഗരത്തിലും പരിസരപ്രദേശത്ത് ഉള്ളവര്‍ക്കും ഇടയില്‍ ഒരു ഫുഡീസ് ട്രെന്‍ഡ് ഉണ്ടാക്കിയതില്‍ റോയലിന് വലിയ സ്ഥാനമുണ്ട്. ഭക്ഷണ പ്രേമികളുടെ എണ്ണം കൂടി വന്നതിനെ തുടര്‍ന്ന് റോയലിന്റെ ശാഖകള്‍ ഓരോന്നായി തുടങ്ങാന്‍ റഫീഖ് നിര്‍ബന്ധിതനായി. തോളോട് തോള്‍ ചേര്‍ന്ന് നിന്നു ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സഹോദരന്‍ നൗഷാദും റഫീഖിന്റെ കൂടെ കൂടിയതോടെ 1991ല്‍ 200ചതുരശ്ര അടിയില്‍ ആലുവ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് ആരംഭിച്ച റോയല്‍ വളര്‍ച്ചയിലേക്ക് കുതിച്ചു. ഇന്ന് റോയല്‍ ബ്രാന്‍ഡിന് കീഴില്‍ 28 ഷോപ്പുകള്‍ സ്വന്തമായും 12 ഫ്രാഞ്ചൈസികളുമുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് ആലുവക്കടുത്ത് കുട്ടമശ്ശേരി എന്ന സ്ഥലത്ത് റോയല്‍ സ്വീറ്റ്‌സിന്റെ ഫാക്ടറിയും ആരംഭിച്ചു. ഇപ്പോള്‍ റോയലിന്റെ എല്ലാ സ്ഥാപനങ്ങളിലേക്കും സാധനങ്ങള്‍ എത്തിക്കുന്നത് ഇവിടെ നിന്നാണ്. ചെറിയ ഒരു സ്ഥാപനമായി ആരംഭിച്ച റോയല്‍ ഇന്ന് എറണാകുളത്തിന്റെ ഫുഡ് സെറ്റെര്‍ എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. കുട്ടമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ നൂറ്റിഅന്‍പതോളം ജീവനക്കാര്‍ പണിയെടുക്കുന്നു. സ്ഥാപനം തുടങ്ങിയ കാലം മുതലുള്ള ജീവനക്കാര്‍ റോയലിലുണ്ട്. ആത്മാര്‍ത്ഥത നിറഞ്ഞ ഈ ജീവനക്കാരാണ് റോയലിനെ മികവിലേക്കുയര്‍ത്തുന്ന മറ്റൊരു ഘടകം. ഇന്ന് റോയല്‍ സ്വീറ്റ്‌സിന്റെ ഒപ്പം തന്നെ റോയല്‍ ഫുഡ് കോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ എല്ലാ ശാഖകളിലും രണ്ട് ദിവസം കൂടുമ്പോള്‍ സന്ദര്‍ശനം നടത്താന്‍ ഈ സഹോദരങ്ങള്‍ എത്തുന്നു. അതിനാല്‍ ഗുണമേന്മ ഉറപ്പുവരുത്താന്‍ സാധിക്കുന്നുവെന്ന് റഫീഖ് വ്യക്തമാക്കുന്നു.

ഉണ്ടംപൊരി മുതല്‍ പിസ വരെ

റോയലിന്റെ ശാഖകളില്‍ എന്തുണ്ട് എന്ന് ചോദിക്കുന്നതിന് പകരം എന്ത് ഇല്ല എന്ന് തിരക്കുന്നതായിരിക്കും ശരി. തലശ്ശേരി ഭക്ഷ്യ വിഭവങ്ങള്‍ക്കൊപ്പം ഉണ്ടംപൊരി, സുഗിയന്‍, ബോണ്ട എന്നിവ മുതല്‍ ഇറ്റാലിയന്‍ പിസ വരെ ലഭ്യമാണെന്നതാണ് റോയലിന്റെ ഏറ്റവും വലിയ സവിശേഷത. നല്ലൊരു ഭക്ഷണം പുറത്തു നിന്നും കഴിച്ചാല്‍ അത് വാങ്ങിക്കൊണ്ട് വന്നു റോയലിന്റെ പാചകക്കാര്‍ക്ക് കൊടുക്കാന്‍ റഫീഖ് മറക്കാറില്ല. വേറൊന്നിനും വേണ്ടിയല്ല, ആ രുചിയും ഗുണനിലവാരവും നോക്കി അതിനേക്കാല്‍ മികച്ച വിഭവം റോയലില്‍ ലഭ്യമാക്കാനാണിത്. നാവിന്റെ രസമുകുളങ്ങളെ വശീകരിച്ച് ബ്രാന്‍ഡ് ഇമേജ് വളര്‍ത്താനും ഇവിടെ തയ്യാറാക്കുന്ന നാന്നൂറ് വിഭവങ്ങളിലൂടെ റോയലിന് സാധിക്കുന്നുണ്ട്. അതിനാല്‍ റോയല്‍ ഒരു ജനകീയ സ്ഥാപനമാണെന്നു റഫീഖ് അവകാശപ്പെടുന്നു. സാധാരണക്കാര്‍ക്കു വാങ്ങാവുന്ന വിലയില്‍ മികച്ച ഗുണനിലവാരത്തിലാണ് റോയല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നത്. വളയും മാലയും വിറ്റിരുന്ന തന്നെ ഈ നിലയില്‍ എത്തിച്ചത് ആലുവക്കാരുടെയും പെരുമ്പാവൂരുകാരുടെയും സ്‌നേഹമാണെന്നുകൂടി റഫീഖ് ഓര്‍മിക്കുന്നു.

പൊതുരംഗം

രുചികളുടെ ലോകത്ത് മാത്രം ഈ സഹോദരങ്ങള്‍ ഒതുങ്ങി നില്‍ക്കുന്നില്ല. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ റഫീഖ് വഹിക്കുന്നു. ഹോട്ടല്‍ ന്യൂസ് എന്ന മാഗസിന്റെ എഡിറ്റര്‍ കൂടിയാണ് അദ്ദേഹം. ഇരുപതോളം നാടകങ്ങളിലും രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് റഫീഖ്. സഹോദരന്‍ ടി സി നൗഷാദ് ബേക്കറി അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്നു.

Previous സതിയുടെ സ്വന്തം അലോകി
Next ഇന്ത്യന്‍ റെയില്‍വേയില്‍ എയര്‍ടെല്ലിനു പകരം ജിയോയുടെ സേവനം

You might also like

Success Story

കേരളാ ബ്രാന്‍ഡ് പദവി ലക്ഷ്യമിട്ട് പെയ്‌സ്‌ലി

ലോകമൊട്ടാകെ അറിയപ്പെടുന്ന കേരള ബ്രാന്‍ഡുകള്‍ വളരെ ചുരുക്കമാണ്. ഈ ഗണത്തിലേക്ക് കേരളത്തില്‍ നിന്ന് രാജ്യമൊട്ടാകെ അറിയപ്പെടുന്ന ഒരു ബൂട്ടിക്; തെരേസ എന്ന യുവസംരംഭക ഈ ലക്ഷ്യം മനസിലുറപ്പിച്ചുകൊണ്ടാണ് പെയ്‌സ്‌ലി ബൂട്ടികുമായി എറണാകുളം പനമ്പിള്ളി നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. പ്രവര്‍ത്തനം തുടങ്ങി ആറ്

Home Slider

സമാനതകളില്ലാത്ത പരസ്യചിത്രങ്ങളുമായി കസാട്ട മീഡിയ

ഒരു വീഡിയോ ഡിസ്‌ക് ജോക്കി അല്ലെങ്കില്‍ നല്ലൊരു എഡിറ്റര്‍ ആകണമെന്നായിരുന്നു കണ്ണൂര്‍ സ്വദേശിയായ ടോണി ജേക്കബ് എന്ന യുവാവിന്റെ ആഗ്രഹം. ആ ആഗ്രഹത്തെ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പഠനവും. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കസാട്ട മീഡിയ എന്ന പേരിലൊരു സ്റ്റാര്‍ടപ്പിനു തുടക്കം കുറിക്കണമെന്നായിരുന്നു

Home Slider

പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ; നാസ

ഡൽഹി: കേരളത്തിൽ ഉണ്ടായത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് നാസ. ഇന്ത്യയിൽ പെയ്ത മഴയുടെ കണക്കുകൾ അപഗ്രഥിച്ചാണ് നാസയുടെ നിഗമനം. ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെ പെയ്ത മഴയുടെ ഉപഗ്രഹ വീഡിയോ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടിരുന്നു.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply