വില ഉയര്‍ന്നിട്ടും റബ്ബര്‍ മേഖല അവതാളത്തില്‍

വ്യവസായികളെ സമ്മര്‍ദ്ധത്തിലാഴ്ത്തി റബ്ബര്‍ മേഖല. കാലവര്‍ഷം അടുത്തിട്ടും കര്‍ഷകര്‍ ടാപ്പിംഗ് നടത്താത്തതാണ് മേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്നത്.
കര്‍ഷകരെ ആകര്‍ഷിക്കുന്നതിനായി പോയവാരം ഷീറ്റ് വില ഉയര്‍ത്തിയിരുന്നു. 12,500 രൂപയാണ് ഗ്രേഡ് നാലിന്റെ വില. അഞ്ചാം ഗ്രേഡ് 12,400 രൂപയായും ഉയര്‍ത്തി.

ലാറ്റക്‌സ് ക്ഷാമവും രൂക്ഷമാണ്. ചെറുകിട വ്യവസായികള്‍ 8,700 രൂപ വരെ ഉയര്‍ത്തിയിട്ടും ദൗര്‍ബല്യം രൂക്ഷമാണ്. പ്രതികൂല കാലവസ്ഥയായതാണ് കര്‍ഷകരെ തോട്ടങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. കാലവര്‍ഷം എത്തിയിട്ട് ടാപ്പിംഗ് നടത്താമെന്ന ധാരണയിലാണ് മിക്കകര്‍ഷകരും. ഓഫ് സീസണില്‍ മാന്ദ്യത്തെ പ്രതികൂലിയ്ക്കാന്‍ ഉല്‍പ്പാദകര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

 

വിപണി വില ഇനിയും ഉയര്‍ന്നാല്‍ ടാപ്പിംഗ് രംഗം സജീവമാകും. ക്രൂഡ് ഓയിലിന്റെ വിലക്കയത്തിനൊപ്പം രാജ്യാന്തര വിപണിയില്‍ കൃത്യമ റബ്ബര്‍ വില ടണ്ണിന് 2000 ഡോളറിലേക്ക് അടുപ്പിച്ചു. രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നത് ടയര്‍ കമ്പിനികളെ ഇറക്കുമതിയില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നത് ആഭ്യന്തര മാര്‍ക്കറ്റിനു നേട്ടമാകും.

Spread the love
Previous ജീവിതത്തില്‍ വിജയം നേടാന്‍ 12 ടെക്‌നിക്കുകള്‍
Next നോട്ട് നിരോധനവും, ജി.എസ്.ടിയും വില്‍പ്പനയെ ബാധിച്ചു : പതഞ്ജലി ആയുര്‍വേദിക് എം.ഡി ആചാര്യ ബാലകൃഷ്ണ

You might also like

NEWS

കെഎസ് യുഎം ‘സ്റ്റാര്‍ട്ടപ്പ് ടു സ്കെയില്‍ അപ്’ പരിശീലന പരിപാടി ജൂലൈ 18നു തുടങ്ങും

സ്റ്റാര്‍ട്ടപ്പുകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നടത്തുന്ന ‘സ്റ്റാര്‍ട്ടപ്പ് ടു സ്കെയില്‍ അപ്’ പരിശീലന പരിപാടിക്ക്  ജൂലൈ 18 നു രാവിലെ 10 മണിക്ക് കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കില്‍ തുടക്കം കുറിക്കും. 19നു എറണാകുളം

Spread the love
Business News

വാട്സ്ആപ്പില്‍ നിന്നും ഇനി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനാകില്ല

സ്വകാര്യ വിവരങ്ങളും സന്ദേശങ്ങളും മറ്റൊരാളിലേക്ക് എത്തുന്നത് തടയുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയാണ് വാട്സ്ആപ്പ്. ഫേസ് അണ്‍ലോക്ക് സംവിധാനവും ടച്ച് ഐഡിയുമാണ് വാട്സ്ആപ്പ് സജ്ജമാക്കുന്നത്. പുതിയ അപ്‌ഡേറ്റിലൂടെ ഈ സംവിധാനം ഫോണിലെത്തുന്നതിലൂടെ മറ്റൊരാള്‍ക്ക് നിങ്ങളുടെ വാട്‌സ് ആപ്പ് ഉപയോഗിക്കാനോ പ്രൈവറ്റ് മെസ്സേജുകള്‍ വായിക്കാനോ

Spread the love
NEWS

ഓപ്പോ F9 പ്രോ ഇന്ത്യയിൽ എത്തി I

സെൽഫി പ്രേമികളുടെ ഇഷ്ട ബ്രാൻഡായ ഓപ്പോ യുടെ പുതിയ മോഡൽ F9 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു . VOOC ടെക്നോളജിയിലൂടെ രണ്ടു മണിക്കൂർ ടോക് ടൈമിന് അഞ്ചു മിനിറ്റ് ചാർജിങ് എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.  25എംപി സെൽഫി ക്യാമറ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply