റബ്ബര്‍ വില അറിയാന്‍ റബ്ബര്‍ കിസാന്‍ ആപ്പ് റെഡി

റബ്ബര്‍ വില അറിയാന്‍ റബ്ബര്‍ കിസാന്‍ ആപ്പ് റെഡി

ഇനി മുതല്‍ റബ്ബര്‍ വില അറിയാനായി ഇന്റര്‍നെറ്റില്‍ പരതുകയോ പത്രം മറിച്ചു നോക്കുകയോ വേണ്ട. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘Rubber Kisan’ എന്ന് ടൈപ്പ് ചെയ്ത് റബ്ബര്‍ കിസാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ മാത്രം മതി. ഈ ആപ്പ് നോക്കിയാല്‍ റബ്ബറിന്റെ ആ ദിവസത്തെ വിലയും വാര്‍ഷിക ശരാശരിയും മാസ ശരാശരിയും ഉള്‍പ്പടെ എല്ലാ വിവരങ്ങളുമറിയാം.

റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൃഷിയെ സംബന്ധിച്ച വിവരങ്ങള്‍, ഓരോ മാസവും ചെയ്യേണ്ട കൃഷിപ്പണികള്‍, ബോര്‍ഡ് സംഘടിപ്പിക്കുന്ന മീറ്റിംഗുകള്‍, പരിശീലന പരിപാടികള്‍, റബ്ബറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, റബ്ബര്‍ ബോര്‍ഡ് ഓഫീസുകളുടെ വിലാസം തുടങ്ങി റബ്ബര്‍ ഉല്‍പാദന മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റബ്ബര്‍ കിസാന്‍ ആപ്പില്‍ ലഭ്യമാണ്. റബ്ബര്‍ ബോര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ചേര്‍ന്നാണ് റബ്ബര്‍ കിസാന്‍ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്.

Spread the love
Previous മഹീന്ദ്ര-ഫോര്‍ഡ് കൈകോര്‍ക്കല്‍; ഇക്കോസ്‌പോര്‍ട്ട് ഇനി മഹീന്ദ്രയുടെ ഷോറൂമുകളിലും
Next റെക്കോഡ് കളക്ഷന്‍; 500 കോടി പിന്നിട്ട് രജനിചിത്രം 2.0

You might also like

NEWS

പ്രളയബാധിത വ്യാപാരികളുടെ ജി.എസ്.ടി ഒഴിവാക്കാന്‍ നിര്‍ദ്ദേശം

പ്രളയത്തില്‍ സ്റ്റോക്ക് നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് ജി.എസ്.ടി ചുമത്തിയ നടപടിക്കെതിരെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.  അടുത്ത ജിഎസ് ടി കൗണ്‍സിലില്‍ വ്യാപാരികള്‍ക്ക് ജി.എസ്.ടി ചുമത്തിയ നടപടി ഒഴിവാക്കുന്ന കാര്യം ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു. കേരള സംസ്ഥാന ചരക്കുസേവന നികുതി ഭേദഗതി

Spread the love
Business News

എല്‍ഐസിയുടെ വിപണിവിഹിതം ഇടിയുന്നു

പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടെ വിപണി വിഹിതം ഇടിഞ്ഞു. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വപണി വിഹിതം 70 ശതമാനമായി കുറഞ്ഞു. മുന്‍സാമ്പത്തിക വര്‍ഷത്തില്‍ ഇത് 71.81 ശതമാനം ആയിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിഹിതം 30.64

Spread the love
Business News

രജനീഷ് കുമാര്‍ എസ്ബിഐയുടെ പുതിയ ചെയര്‍മാന്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചെയര്‍മാനായി രജനീഷ് കുമാറിനെ നിയമിച്ചു. ഈ മാസം ഏഴു മുതല്‍ മൂന്നു വര്‍ഷത്തേക്കാണു നിയമനം. നിലവിലെ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവില്‍ എസ്ബിഐയിലെ റിട്ടെയ്ല്‍ ബിസിനസിന്റെ നേതൃസ്ഥാനത്താണ് രജനീഷ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply