രുചി സോയയെ ഏറ്റെടുത്തു; രാജ്യത്തെ ഭക്ഷ്യയെണ്ണ വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് പതഞ്ജലി

രുചി സോയയെ ഏറ്റെടുത്തു; രാജ്യത്തെ ഭക്ഷ്യയെണ്ണ വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് പതഞ്ജലി

രുചി സോയയെ പതഞ്ജലി ഏറ്റെടുത്തതോടെ വളരെ നാളുകളായി തുടരുന്ന  വിലപേശലുകള്‍ക്ക് വിരാമമാകുകയാണ്. രാജ്യത്തെ മുന്‍നിരയിലെ ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഏറ്റെടുക്കും. കടക്കെണിയിലായ രുചി സോയയെ ഏറ്റെടുക്കാന്‍ അവസാന ഘട്ടത്തില്‍ പതഞ്ജലിയും അദാനി ഗ്രൂപ്പും മാത്രമാണുണ്ടായിരുന്നത്.

അദാനി ഗ്രൂപ്പിന് കീഴിലെ അദാനി വില്‍മര്‍ ബിഡില്‍ 4,100 കോടി രൂപ രുചി സോയയ്ക്ക് വിലയിട്ടപ്പോള്‍ പതഞ്ജലി ഗ്രൂപ്പ് 4,150 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പിന്നീട് 200 കോടി കൂടി തുക ഉയര്‍ത്തി 4,350 ല്‍ എത്തിച്ചു. രുചി സോയെ ഏറ്റെടുക്കുന്നതോടെ ഭക്ഷ്യയെണ്ണ വിപണിയില്‍ 14 ശതമാനം വിപണി വിഹിതവുമായി പതഞ്ജലി രണ്ടാം സ്ഥാനത്തേക്ക് ഉയരും. 19 ശതമാനം വിപണി വിഹിതമുളള അദാനി വില്‍മറിനാണ് ഒന്നാം സ്ഥാനം.

ബാങ്കുകളുടെ സമിതി നടപടി അംഗീകരിച്ചാല്‍ മാത്രമാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.   രുചി സോയയ്ക്ക് ലഭിക്കുന്ന 4,350 കോടിയില്‍ 4,235 കോടി രൂപയും ബാങ്കുകളിലെ കടം തീര്‍ക്കാനായി വേണ്ടി വരും. 115 കോടി രൂപ മാത്രമായിരിക്കും കമ്പനിയില്‍ ഓഹരിയായി എത്തുക.

Spread the love
Previous അമ്മയെ പരിശോധിക്കുമ്പോള്‍ കരയുന്ന കുഞ്ഞ്:ഫോട്ടൊ അവാര്‍ഡ് നേടിയ ഉള്ളുലയ്ക്കുന്ന ചിത്രം
Next മൈ ബിഎസ്എന്‍എല്‍ ആപ്പ് എത്തി പുത്തന്‍ ഫീച്ചറുകളുമായി

You might also like

NEWS

സൂര്യാഘാതം : പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്‌

കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിലും കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ അനുമാനപ്രകാരം കേരളത്തിൽ പൊതുവിൽ രണ്ടു മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടുതലായേക്കാം. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് മേഖലയിൽ ചില

Spread the love
Business News

വമ്പന്‍ ഓഫറുകളുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

രാജ്യത്തെ പ്രധാന ഓണ്‍ലൈല്‍ വ്യാപാര ശൃംഖലകലായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വീണ്ടുമൊരു തുറന്ന യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി വന്‍ ഓഫറുകളുമായുള്ള ഫ്‌ളിപ്കാര്‍ട്ട് മെഗാ സെയില്‍സിന് അടുത്ത വാരം തുടക്കമാവും. മെയ് 13 മുതല്‍ 16 വരെയാണ് ഫ്‌ളിപ്കാര്‍ട് ഈ ഷോപ്പിങ് മാമാങ്കം

Spread the love
AUTO

കെടിഎം ഡ്യൂക്ക് 125 വിപണിയില്‍

  ഓസ്ട്രിയന്‍ വാഹനനിര്‍മാതാക്കളായ കെടിഎം ഏറ്റവും വിലകുറഞ്ഞ ഡ്യൂക്ക് വിപണിയിലെത്തിച്ചു. 1.18 ലക്ഷം രൂപയില്‍ 125സിസി കരുത്തുളള വാഹനമാണ് ഇത്. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്. 1.51

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply