സായി പല്ലവി മലയാളത്തില്‍ : ഏറെ സന്തോഷമെന്ന് താരം

സായി പല്ലവി മലയാളത്തില്‍ : ഏറെ സന്തോഷമെന്ന് താരം

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സായി പല്ലവി മലയാളത്തില്‍ തിരിച്ചെത്തുന്നു. അതിരന്‍ എന്ന സിനിമയിലൂടെയാണു സായിയുടെ തിരിച്ചുവരവ്. പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച സായി, ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലി എന്ന ചിത്രത്തിലും മലയാളത്തില്‍ അഭിനയിച്ചിരുന്നു. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു താരം.

 

അതിരനില്‍ ഫഹദ് ഫാസിലിന്റെ നായികയായിട്ടാണു സായി എത്തുന്നത്. മലയാളത്തില്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ടു സായി സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പി. എഫ് മാത്യൂസാണ്. ഊട്ടിയിലെ ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തിലാണു അതിരന്റെ കഥ വികസിക്കുന്നത്. ഡോക്റ്ററുടെ വേഷത്തിലാണു ഫഹദ്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

 

Spread the love
Previous ശ്രീദേവി ബംഗ്ലാവ് പുതിയ ടീസര്‍
Next പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് വിട, വെള്ളത്തെ തണുപ്പിക്കുന്ന മുളക്കുപ്പികള്‍ ശ്രദ്ധേയമാകുന്നു

You might also like

MOVIES

നമ്പി നാരായണനായി മാധവന്റെ മേക്കോവര്‍ : അമ്പരപ്പിച്ച് ഫസ്റ്റ് ലുക്ക്

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന റോക്കറ്റ്‌റി ദ നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിനു വേണ്ടി നടന്‍ മാധവന്റെ മേക്കോവര്‍ ശ്രദ്ധ നേടുന്നു. ഒറ്റനോട്ടത്തില്‍ നമ്പി നാരായണന്‍ തന്നെയാണെന്നു തോന്നുന്ന വിധത്തിലാണു മാധവന്റെ മേക്കോവര്‍. ചിത്രം വൈറലായിക്കഴിഞ്ഞു.   ആദ്യം ആനന്ദ്

Spread the love
Movie News

ആട് 3 വരും : വിജയ് ബാബുവിന്റെ ഉറപ്പ്

ആദ്യഭാഗം തിയറ്ററില്‍ എത്തിയപ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ചിത്രം. എന്നാല്‍ ടെലിവിഷനിലൂടെയും മറ്റും പ്രേക്ഷകര്‍ ആ ചിത്രത്തെ നെഞ്ചേറ്റി. അങ്ങനെ രണ്ടാം ഭാഗം എത്തി. അതു സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. പറഞ്ഞു വരുന്നത് ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളെക്കുറിച്ചാണ്.

Spread the love
Movie News

ശ്രേയ ശരണ്‍ വിവാഹിതയായി

റഷ്യയുടെ ടെന്നിസ് താരം ആന്‍ഡ്രെയോടൊപ്പം ജീവിതം പങ്കിടാനാരംഭിച്ച് ഇന്ത്യന്‍ സിനിമാ സുന്ദരി ശ്രേയ ശരണ്‍. മുംബൈയിലെ തന്റെ അപ്പാര്‍ട്‌മെന്റില്‍ ഹൈന്ദവാചാരപ്രകാരമാണ് ശ്രേയ ആന്‍ഡ്രെയ്ക്ക് മിന്നുചാര്‍ത്താന്‍ നിന്നുകൊടുത്തത്. ബോളിവുഡ് താരങ്ങളായ മനോജ് വാജ്‌പേയിയും ശബാന ഹാഷ്മിയും മാത്രമാണ് അടുത്ത ബന്ധുക്കള്‍ക്കു പുറമെ വിവാഹത്തില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply