ഓടിത്തളരാതെ ശകുന്തള : പെണ്‍പേരിലൊരു റെയ്ല്‍വേ

ഓടിത്തളരാതെ ശകുന്തള : പെണ്‍പേരിലൊരു റെയ്ല്‍വേ

ഈ ശകുന്തളയെ അധികമാര്‍ക്കും പരിചയം കാണില്ല. ഇന്ത്യയുടെ വിരിമാറിലൂടെ, കൊളോണിയല്‍ കാലത്തിന്റെ തിരുശേഷിപ്പുകളുമായി ഇങ്ങനെയൊരു ശകുന്തള ഓടുന്നുണ്ട്. ശകുന്തള റെയ്ല്‍വേ. മഹാരാഷ്ട്രയിലെ അചല്‍പൂരിനും യവത്്മാലിനുമിടയില്‍ മുടങ്ങാതെ സര്‍വീസ് നടത്തുകയാണു ശകുന്തള എക്‌സ്പ്രസ്. ഇന്ത്യന്‍ റെയ്ല്‍വേയുടെ ഉടമസ്ഥതയിലല്ലാത്ത ഏക സ്വകാര്യ റെയ്ല്‍വേ ലൈന്‍ കൂടിയാണു ശകുന്തള.

 

 

ബ്രിട്ടിഷ് ഭരണകാലത്താണു ശകുന്തള റെയ്ല്‍വേ സര്‍വീസ് ആരംഭിക്കുന്നത്. പിന്നീട് 1952ല്‍ റെയ്ല്‍വേ മുഴുവന്‍ ദേശസാല്‍ക്കരിക്കപ്പെട്ടപ്പോള്‍ ശകുന്തള മാത്രം ഒഴിവാക്കപ്പെട്ടു. അതുകൊണ്ടു തന്നെ ഇന്നും സ്വകാര്യപാളങ്ങളിലൂടെയാണു ശകുന്തള എക്‌സ്പ്രസിന്റെ സഞ്ചാരം. കില്ലിക് നിക്‌സണ്‍ ആന്‍ കമ്പനിയാണു ശകുന്തള റെയല്‍വേ ആരംഭിച്ചത്. അക്കാലത്തു വിദര്‍ഭയില്‍ നിന്നും പരുത്തി ബോംബേയിലേക്ക് എത്തിക്കാനാണു ഈ സര്‍വീസ് തുടങ്ങിയത്.

 

പഴയകാലത്തെ പാളങ്ങളിലൂടെ പഴമയുടെ എന്‍ജിന്‍ തന്നെയാണ് ഇപ്പോഴും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ആദ്യകാലത്ത് ആവി എന്‍ജിനും പിന്നീട് ഡീസല്‍ എന്‍ജിനുമായി മാറി. ആകെയുള്ള 190 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇരുപതു മണിക്കൂറുകളോളം എടുക്കും. ആരെയും പിണക്കുന്നില്ല, എല്ലാ സ്റ്റേഷനുകളില്‍ ശകുന്തള എക്‌സ്പ്രസ് നിര്‍ത്തും. മണിക്കൂറില്‍ ഇരുപതു കിലോമീറ്റര്‍ മാത്രമാണു വേഗത.

 

 

 

ഇന്നും ധാരാളം പേര്‍ ഈ സര്‍വീസിനെ ആശ്രയിക്കുന്നുണ്ട്. ആന്റിക് ട്രെയ്‌നുകളിലെ സഞ്ചാരത്തിന്റെ ആഹ്‌ളാദം നുണയാന്‍ എത്തുന്നവരും ധാരാളം. കാരണം വളരെ കുറച്ചു മണിക്കൂറുകള്‍ കൊണ്ട് ഇതേദൂരം ബസില്‍ യാത്ര ചെയ്യാം. എന്നാല്‍ ബസ് ചാര്‍ജ് വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ പാവപ്പെട്ടവര്‍ ഇപ്പോഴും ആശ്രയിക്കുന്നതു ശകുന്തള എക്‌സ്പ്രസ് തന്നെ.

 

 

Spread the love
Previous വിപ്ലവകാലത്തെ ശബ്ദം : വീരപുളകങ്ങളുടെ ഗായിക
Next ബാര്‍ബി @ 60 : പ്രായമാകാതെ പ്രിയപ്പെട്ട ബാര്‍ബി ഡോള്‍

You might also like

NEWS

മൊബൈല്‍ ജിം @ 1.75 കോടി ഫ്രം കോതമംഗലം

സെറ്റിലായാലും വീട്ടിലായാലും പതിവ് വ്യായാമം തെറ്റിക്കാനാവില്ല കന്നഡ നടന്‍ നിഖില്‍ കുമാരസ്വാമിക്ക്. അതിനായി അദ്ദേഹത്തിന്റെ മനസില്‍ വിരിഞ്ഞ ആശയമാണ് സഞ്ചരിക്കുന്ന ജിംനേഷ്യം. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടിയും കര്‍ണാടകത്തിലെ അനിഷേധ്യ നേതാവ് കുമാരസ്വാമിയുടെ മകനുമാണ് നിഖില്‍. നിഖില്‍ ആഢംബര മൊബൈല്‍

Spread the love
Special Story

ആര്‍എസ്എസിന്റെ ഓണ്‍ലൈന്‍ വിപണിയില്‍ ഗോമൂത്രവും ചാണക സോപ്പും പ്രധാന ഉല്‍പ്പന്നങ്ങള്‍

ഗോമൂത്രവും ചാണകവും കിട്ടാനില്ലെന്ന് വിഷമിക്കുന്നവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത, ഇവയെല്ലാം ഇനി ഓണ്‍ലൈന്‍ വഴി നിങ്ങളുടെ വീട്ടിലെത്തും. ഏറെ ഔഷധ ഗുണങ്ങളുള്ള ഗോമൂത്രവും ചാണകവും വിവിധ ഉല്‍പ്പന്നങ്ങളാക്കി ഓണ്‍ലൈന്‍ വഴി വിറ്റഴിക്കാനൊരുങ്ങുകയാണ് ആര്‍എസ്എസ്. ഇവ കൂടാതെ ‘മോദി’, ‘യോഗി’ കുര്‍ത്തകളും ഈ

Spread the love
Others

എക്‌സ് ഗള്‍ഫുകാര്‍ക്ക് ഏകജാലകം

ഗള്‍ഫ് നാടുകളില്‍ നിന്നു മടങ്ങിയെത്തുന്നവര്‍ക്ക് സ്വന്തം സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ഏകജാലക സംവിധാനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. 20 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച നിര്‍ദേശം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply