സല്‍മാന്‍ ഖാന്‍ മോശം നടനെന്ന് ഗൂഗിള്‍

സല്‍മാന്‍ ഖാന്‍ മോശം നടനെന്ന് ഗൂഗിള്‍

ഖാന്‍ ത്രയങ്ങളില്‍ ഏറെ ആരാധകരുള്ള നടനാണ് സല്‍മാന്‍ ഖാന്‍. നൂറ് കോടി ക്ലബ്ബില്‍ കയറിയ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിട്ട സല്‍മാന്‍ ബോളിവുഡിലെ ഏറ്റവും മോശം നടനാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ ഗൂഗിള്‍ ബോളിവുഡിലെ മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് പറയുകയാണ്. റേസ് 3 യുടെ റിലീസിനു ശേഷമാണ് മോശം നടനെന്ന പട്ടം ഗൂഗിള്‍ സല്‍മാന് ചാര്‍ത്തി കൊടുത്തിരിക്കുന്നത്.

 

ടൈഗര്‍ സിന്ദാ ഹേ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഈദ് റിലീസായി എത്തിയ റേസ് 3 ക്ക് മോശം പ്രതികരണമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായത്. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ സൈറ്റുകളിലും വന്ന നെഗറ്റീവ് റിവ്യൂകളളും ഹാഷ്ടാഗുകളുമാണ് സല്‍മാന്‍ ഖാനെ മോശം നടനാക്കിയതെന്ന് കരുതപ്പെടുന്നു. ഒന്നും രണ്ടും ഭാഗങ്ങളില്‍ സെയ്ഫ് അലിഖാനായിരുന്നു നടന്‍. ഈ രണ്ട് ചിത്രങ്ങളും വന്‍വിജയങ്ങളായിരുന്നുവെന്നതും സല്‍മാന്‍ ഖാന്റെ റേസ് 3ത്രീയുടെ പരാജയത്തിന്റെ ഭാരം കൂട്ടുന്നു. സെയ്ഫ് അലിഖാന്‍ തിരക്കഥ തിരുത്തി വരാന്‍ പറഞ്ഞ ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ അഭിനയിച്ചത്.

Spread the love
Previous 'ചാലക്കുടിക്കാരന്‍ ചങ്ങാതി' റിലീസിനൊരുങ്ങുന്നു
Next ഫിജികാര്‍ട്ടിന്റെ ഫിജിറ്റല്‍ യാത്ര...ലോക രാജ്യങ്ങളിലേക്ക്...

You might also like

NEWS

ഓസ്‌കാര്‍ വേദിയില്‍ ശ്രീദേവി അനുസ്മരണം

തൊണ്ണൂറാം ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയെയും 60കളിലെ അനശ്വര പ്രണയനായകന്‍ ശശി കപൂറിനെയും അനുസ്മരിച്ചു. സിനിമാലോകത്തിന് അതുല്യ സംഭാവനകള്‍ നല്‍കി വിടവാങ്ങുന്ന താരങ്ങള്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന മെമ്മോറിയം വിഭാഗത്തിലാണ് ഇരുവരെയും അനുസ്മരിച്ചത്. ലോസലാഞ്ചസിലെ ഡോള്‍ബി തിയേറ്ററില്‍

Spread the love
Movie News

ശൗചാലയത്തിന്റെ കഥയുമായി അക്ഷയ് കുമാര്‍

ശൗചാലയം ഓരോ വീട്ടിലും നിര്‍ബന്ധമാണെന്ന കഥയുമായി ടോയ്‌ലറ്റ് – ഏക് പ്രേംകഥ എത്തുന്നു. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയം ഇല്ലെന്നറിയുന്ന ഭാര്യ ഭര്‍തൃഗൃഹത്തില്‍ നിന്നും ഇറങ്ങിപ്പോകുകയാണ്. ഭാര്യ തിരിച്ചുവരാന്‍ ഭര്‍ത്താവ് ടോയ്‌ലറ്റ് നിര്‍മിക്കാനൊരുങ്ങുന്ന കഥയാണ് ശ്രീ നാരായണ്‍ സിങ് തന്റെ

Spread the love
Movie News

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ ട്രെയിലര്‍ പുറത്ത്

കൗതുകമായി ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ ന്റെ ട്രെയിലര്‍. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’. ചിരിയും ചിന്തയുമുണര്‍ത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാലും പൃഥ്വിരാജും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply