ദൈവത്തിന്റെ സ്വന്തം ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില്‍, ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് അവാര്‍ഡിന് അരങ്ങൊരുങ്ങുന്നു

ദൈവത്തിന്റെ സ്വന്തം ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില്‍, ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് അവാര്‍ഡിന് അരങ്ങൊരുങ്ങുന്നു

വളരെ ചുരുക്കം നാളുകള്‍കൊണ്ട് സംരംഭ ലോകത്ത് സംരംഭകരുടെ വിജയമന്ത്രമായി മാറിയ എന്റെ സംരംഭം ബിസിനസ് മാഗസിന്‍ ദൈവത്തിന്റെ സ്വന്തം ബ്രാന്‍ഡുകളെ ആദരിക്കുന്നു. ജൂലൈ 13ന് എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന” എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് ആന്റ് എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡ്‌സ് 2018′ എന്ന അവാര്‍ഡ് നിശയിലാണ് കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ സംരംഭകരെയും സ്ഥാപനങ്ങളെയും ആദരിക്കുന്നത്. കേരള വികസനത്തിന് മാറ്റ് കൂട്ടിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മാറുന്ന കൊച്ചിയുടെ പുതിയ മുഖം മെട്രോ റെയില്‍, നമ്മുടെ അഭിമാനമായ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍, നിരവധി പുതു സംരംഭകരെ സൃഷ്ടിച്ച കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ കെസിഎഫ്-വിജയീഭവ, സുഗന്ധം പരത്തുന്ന എവിഎ ചോലയില്‍ ഗ്രൂപ്പിന്റെ സാരഥി എവി അനൂപ്, ലോക ബ്രാന്‍ഡുകളെ കേരളത്തിലേക്ക് എത്തിച്ച മുഹമ്മദ് മദനിയുടെ എബിസി എംപോറിയോ, തീംപാര്‍ക്കുകളിലൂടെ വിസ്മയം തീര്‍ത്ത വണ്ടര്‍ലാ, ഡ്രീം ഫ്‌ളവര്‍ ബില്‍ഡേഴ്‌സിലൂടെ വനിത സംരംഭക ലോകത്തെ വേറിട്ട വ്യക്തിത്വമായ പ്രിയ ഫാസില്‍, സ്വപ്‌ന വ്യാപാരം എന്ന പുസ്തകത്തിലൂടെ മലയാള സംസ്‌കാരിക രംഗത്ത് ബിസിനസ് സാഹിത്യം എന്ന വിഭാഗം സൃഷ്ടിച്ച നിംസ് മെഡിസിറ്റിയുടെ സാരഥി ഫൈസല്‍ ഖാന്‍, കേരളത്തിന്റെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഇന്റര്‍നാഷണല്‍ ബിസിനസ് കോച്ച് ഷമീം റഫീഖ്, ജൈവ വൈവിധ്യത്തിന്റെ കലവറ ഒരുക്കി ലോകത്തെ ഞെട്ടിച്ച മംഗോ മെഡോസ് എന്ന പച്ച ലോകത്തിന്റെ പ്രതിനിധി എന്‍ കെ കുര്യന്‍, ഭക്ഷ്യോല്‍പ്പന്ന ലോകത്തെ നിത്യവിസ്മയമായ ഡബിള്‍ ഹോഴ്‌സ് എന്നിവരോടൊപ്പം പുതിയ യുഗത്തിന്റെ ബിസിനസ് സാരഥികളും അണിനിരക്കുന്നു. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ജൂറി തിരഞ്ഞെടുത്ത ഈ സംരംഭകരെല്ലാം നാളെയുടെ സ്വത്താണ്.

 

 

നാളെയുടെ സംരംഭകര്‍

എന്റെ സംരംഭം എമര്‍ജിങ് എന്‍ട്രപ്രണേഴ്‌സ് അവാര്‍ഡ്‌സില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന, നാളെയുടെ സംരംഭകരായ 21 പേരാണ് വരുന്നത്. കൂടാതെ മറ്റ് അഞ്ച് സ്‌പെഷ്യല്‍ അവാര്‍ഡുകളം ഈ കാറ്റഗറിയില്‍ പെടുന്നു.

മുഹമ്മദ് മക്കാറിന്റെ നേതൃത്തില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് രംഗത്തെ വലിയ ബ്രാന്‍ഡ് അരവിന്ദ് എച്ച് ആര്‍, ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് പുതിയ പാക്കേജുകളുമായി നമ്മെ വിസ്മയിപ്പിച്ച രഘുനാഥ് പിള്ളയുടെയും, ഡോ ലതീ ജോസിന്റെയും നാഷേ, അനു ടി ചെറിയാന്റെ നേതൃത്വത്തില്‍ വളരുന്ന ഫിനാന്‍സ് സര്‍വീസ് സഥാപനം എട്ടുതറയില്‍ ഗ്രൂപ്പ്, ദന്തല്‍ ചെയിന്‍ ശൃംഖലയുമായി നമ്മെ വിസ്മയിപ്പിക്കുന്ന മാക്‌സ് ഡെന്റ് ഓര്‍ത്തോയെന്ന കമ്പനിയുടെ സാരഥി ശശി കെ കെ, നാടന്‍ രുചികളിലൂടെ കേരളത്തിന്റെ രുചിക്കൊട്ടയില്‍ ഇടംപിടിച്ച ആദമിന്റെ ചായക്കട, ഹരിത വിപ്ലവത്തിന്റെ പുതിയ കാലഘട്ടം സൃഷ്ടിക്കുന്ന വടക്കിന്റെ അത്ഭുതമായി മാറിയ ഏറാമല സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മാലിന്യം ഒരു പ്രശ്‌നമല്ല സാധ്യതയാണെന്ന് തെളിയിച്ച നോര്‍ത്താംപ്‌സ് ഇന്‍ എന്‍ വി സൊലൂഷന്‍ ഉടമ സക്കറിയ ജോയ്, ആലപ്പുഴയില്‍ നിന്ന് ആഗോള ബ്രാന്‍ഡായി വളരുന്ന ലോണ്‍മാര്‍ക്കിന്റെ സാരഥി ജോബി കെ എം, വിദേശ പഠനത്തിലൂടെ നിരവധി കുട്ടികളുടെ ജീവിതത്തിന്റെ ജാതകം തിരുത്തി എഴുതിയ ഐസിസിഎ യുടെ സാരഥി നതാഷ കോമ്പാറ, മൂലധനം പ്രശ്‌നമായ സംരംഭകര്‍ക്ക് വായ്പ ലഭിക്കുവാന്‍ സഹായം ഒരുക്കുന്ന റിലയബിള്‍ ഫിസിക്കല്‍ സര്‍വ്വീസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥി ജീജോ തോമസ്, കിച്ചണ്‍ രംഗത്തും ഇന്റീരിയര്‍ രംഗത്തും മാര്‍ഗദര്‍ശിയായി വര്‍ത്തിക്കുന്ന വേമാന്‍സ് ഇന്റീരിയര്‍ സൊലൂഷന്‍സിന്റെ ഡയറക്ടര്‍ പ്രവീണ്‍ സി, സസ്റ്റെയ്‌നബിള്‍ എനര്‍ജിയുടെ ലോകത്ത് വളരുന്ന മലബാറിന്റെ മഹാ ബ്രാന്‍ഡായ ഒക്ടാ സിംസ്റ്റസ് സാരഥി ഷമരീസ് ഉസ്മാന്‍, ആപ്ലിക്കേഷന്‍ മുഖേന ജോലിക്കാരെ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ജൊബോയ്, യാത്രികരെയും യാത്രകള്‍ ഒരുക്കുന്നവരെയും ഒരുമിപ്പിക്കുന്ന ട്രാവല്‍ സ്‌പോക്‌  എന്ന പുതിയ ആശയത്തിന്റെ അമരക്കാര്‍ കൃഷ്ണകുമാറും കവിത കൃഷ്ണകുമാറും, സുരക്ഷിതമായ സ്റ്റീല്‍ ഡോറുകളിലൂടെ വിശ്വാസം നേടിയെടുത്ത ക്യൂറാസ് ഡോര്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ സാരഥി സലീം കെ, കല്യാണങ്ങളെ മനോഹരമാക്കുന്ന സെന്റ് മാര്‍ട്ടിന്‍ വെഡ്ഡിംഗ് പ്ലാനര്‍ സ്ഥാപത്തിന്റെ സാരഥികളും ദമ്പതികളുമായ ജോമെറ്റ് ഫ്രാന്‍സീസും ആരിന ജോമെറ്റും, ഐടി മേഖല കൈമുതലാക്കി വളരുന്ന ത്രീസീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ഷാഹിര്‍ ഇസ്മയില്‍. ജിസിസി രാജ്യങ്ങളില്‍ അള്‍ട്ടിമ എന്ന ബ്രാന്‍ഡിലൂടെ സാന്നിധ്യം ഉറപ്പിച്ച എം കെ ഷൂജ, സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗത്തില്‍ വേ ലൈന്‍, അസസ്‌മെന്റ് ആന്‍ഡ് ടെക്‌നോളജീസ് വിഭാഗത്തില്‍ എയ്ന്‍സ് & ഏസ്റ്റ്‌, ബിസിനസ് രംഗത്ത് ‘ ബിസിനസ് ഇന്റലിജന്‍സ് ടൂള്‍’ എന്ന പുത്തന്‍ ആശയവുമായെത്തിയ ട്രവിഡക്‌സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡെല്‍വിന്‍ ഡേവിസ്  എന്നിവരാണ് എമര്‍ജിങ് എന്‍ട്രപ്രണേഴ്‌സ് അവാര്‍ഡ്‌സ് ലിസ്റ്റിലുള്ള വ്യക്തികള്‍.

ഇതോടൊപ്പം വാട്‌സാപ്പ് ലോകത്തെ സാധ്യതകളെ ആദ്യമായി കണ്ടെത്തിയ മൊബീ ന്യൂസ് വെയറിന്റെ സാരഥി അബ്ദു നാസര്‍, ഡിജിറ്റല്‍ ലോകത്തിലേക്ക് വ്യവസായികളെ കൈപിടിച്ച് ഉയര്‍ത്തിയ എന്‍വരയുടെ സാരഥികളാ രജീഷും ഹരിയും, സംരംഭകന്‍ എന്ന പേജിലൂടെ സംരംഭക ലോകത്തിന് ഒരു പൊതുഇടം നല്‍കിയ തമീം ആര്‍, എന്നിവരെകൂടാതെ ദേശീയ ബ്രാന്‍ഡായ കാനറ ബാങ്കിനെ പ്രതിനിധീകരിച്ച് മായ ജി കെയും, വാര്‍ത്തകളുടെ ലോകത്തെ വിസ്മയ ബ്രാന്‍ഡായ നാഷണല്‍ ബ്രാന്‍ഡ് ഡെയ്‌ലി ഹണ്ടുമാണ് അവാര്‍ഡ് ജേതാക്കള്‍.

 

സംരംഭകരുടെ വിജയമന്ത്രം

പ്രവര്‍ത്തനം ആരംഭിച്ച് 18 മാസങ്ങള്‍ കൊണ്ട് തന്നെ സംരംഭക ലോകത്തെ നിര്‍ണായക ശക്തിയായി വളരുവാന്‍ എന്റെ സംരംഭം ബിസിനസ് മാസികയ്ക്ക് സാധിച്ചു. ഒരോ വര്‍ഷവും 18 ശതമാനത്തിലേറെ വളര്‍ച്ച നേടുന്ന മലയാളത്തിലെ ഏക ബിസിനസ് മാസികയായി വളരുവാന്‍ സാധിക്കുന്നതിനോടൊപ്പം ഡിജിറ്റല്‍ ലോകത്ത് മറ്റ് മലയാളം ബിസിനസ് പ്രസീദ്ധികരണങ്ങളെ ബഹുദൂരം പിന്നിലാക്കുവാനും എന്റെ സംരംഭത്തിന് സാധിച്ചു. മാധ്യമ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച മാധ്യമ സ്ഥാപനമാണ് എന്റെ സംരംഭം. എറണാകുളം മറൈന്‍ ഡ്രൈവിലെ വാക്ക് വേയില്‍ നിന്ന് കടവന്ത്രയിലേക്കുള്ള ഓഫീസായിരുന്നു ആദ്യ പടി. അതിന് കൂടെ നിന്ന് സഹായിച്ചത് എസ് മീഡിയ എക്‌സ്‌പോസ് എന്ന അഡ്വര്‍ടൈസിംഗ് കമ്പനിയുടെ ഉടമയായ സുനില്‍കുമാര്‍ ആയിരുന്നു.

പിന്നീട് നോട്ട് നിരോധന കാലഘട്ടത്തിലും ജിഎസ്ടി കാലയളവിലും മറ്റാര്‍ക്കും നേടാനാകാത്ത വളര്‍ച്ച നേടിയാണ് എന്റെ സംരംഭം മുന്നോട്ടു പോയത്. ചെറിയ തുടക്കത്തില്‍ നിന്നും 18 മാസങ്ങള്‍ കൊണ്ട് വലിയ വളര്‍ച്ച നേടുവാന്‍ എന്റെ സംരംഭത്തെ പ്രാപ്തരാക്കിയ നിരവധി സുമനസ്സുകളുണ്ട്. അതില്‍ കേരളത്തിലെ സംരംഭലോകത്തിന്റെ പിന്തുണയും ശ്രേഷ്ഠമാണ്. ചെറിയ കാലയളവിനുള്ളില്‍ സംരംഭകര്‍ക്ക് പ്രചോദനമേകുന്ന വിജയകഥകളുും ബിസിനസ് ആശയങ്ങളും മികച്ച ഡിസൈനിംഗും മറ്റ് മലയാളം ബിസിനസ് പ്രസിദ്ധീകരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഗുണമേന്മയുമാണ് എന്റെ സംരംഭ മാസികയുടെ കൈമുതല്‍. തിരുവനന്തപുരത്ത് പുതിയ ഓഫീസും ഓണത്തിന് ശേഷം ദുബായില്‍ പ്രവര്‍ത്തനവും ആരംഭിക്കുന്ന എന്റെ സംരംഭത്തിന്റെ ഹാഷ്ടാഗുകള്‍ എന്നും സംരംഭകര്‍ക്കൊപ്പമായിരിക്കും.

Contact Details- 9995185190, 9995203992

Previous കൊച്ചി മെട്രോ ; ബ്രാൻഡിങ്ങിനായി മത്സരിച്ച് ലുലുവും ഒപ്പോയും
Next ട്വന്റി20 മാതൃകയിലൂടെ വിഷമില്ലാത്ത മീൻ കഴിക്കാം...

You might also like

NEWS

കൊച്ചി സെന്‍ട്രല്‍ മാളിലെ തിയേറ്ററുകള്‍ പൂട്ടും

കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. അഗ്നി ശമനസേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒന്‍പത് സ്‌ക്രീനുകളാണ് സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.  

NEWS

ട്രാൻസ് ജെൻഡറുകൾക്ക് കോളേജുകളിൽ സംവരണം

സംസ്ഥാനത്തെ എല്ലാ അംഗീകൃത ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ട്രാൻസ് ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്താൻ സർക്കാരിന്റെ പുതിയ തീരുമാനം. സർവകലാശാലകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ കോളേജിലെയും എല്ലാ കോഴ്‌സിലേക്കും രണ്ട് സെറ്റ് വീതം ട്രാൻസ് ജെൻഡറുകൾക്കായി മാറ്റി വയ്ക്കാനാണ് നിർദേശം. ഈ

SPECIAL STORY

തോട്ടം നനയ്ക്കാന്‍ പ്ലാസ്റ്റിക് ബോട്ടില്‍

വേനല്‍ക്കാലം കടുത്തതോടെ പച്ചക്കറി തോട്ടവും വീട്ടിലെ പൂന്തോട്ടവുമെല്ലാം നനയ്ക്കാന്‍ മോട്ടറും മറ്റു വില കൂടിയ വസ്തുക്കളും വാങ്ങി വന്‍ തുക ചെലവാക്കേണ്ട കാര്യമില്ല. ചെറിയ തുകയില്‍ വന്‍ മുതല്‍മുടക്കൊഴിവാക്കാന്‍ ചില പൊടിക്കൈകളുണ്ട്. നാം ഉപയോഗിക്കുന്ന മിനറല്‍ വാട്ടറിന്റെ ബോട്ടിലുകളും സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply