നാല് ക്യാമറകളുടെ പിന്‍ബലത്തില്‍ സാംസംഗ് ഗ്യാലക്‌സി എ9

നാല് ക്യാമറകളുടെ പിന്‍ബലത്തില്‍ സാംസംഗ് ഗ്യാലക്‌സി എ9

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതുമകളില്ലെങ്കില്‍ നിലനില്‍പ്പില്ല. പുതുമകള്‍ മറ്റേതു സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാവിനെക്കാള്‍ നന്നായി അവതരിപ്പിക്കുന്നത് സാംസംഗാണ്. ഇപ്പോഴിതാ നാല് ക്യാമറകളുടെ കരുത്തില്‍ ഒരു സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു സാംസംഗ്. സാംസംഗ് ഗ്യാലക്‌സി എ9 2018 മോഡലാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്.
2015ല്‍ വിപണിയിലെത്തിയ ഗ്യാലക്‌സി എ9 എന്ന മോഡലിന്റെ പിന്‍ഗാമിയാണ് ഇത്. ഗ്യാലക്‌സി എ9നെക്കുറിച്ച് പറയാന്‍ ഏറ്റവും മികച്ച പ്രത്യേകത ക്വാഡ് ക്യാമറകള്‍ തന്നെയാണ്. അള്‍ട്രാ വൈഡ് ക്യാമറ, ടെലിഫോട്ടോ ക്യാമറ, മെയിന്‍ ക്യാമറ, ഡെപ്ത് ക്യാമറ എന്നിങ്ങനെ വിവിധ ഉപയോഗങ്ങള്‍ക്ക് നാല് ക്യാമറകള്‍ നല്‍കിയിരിക്കുന്ന.
24എംപി മെയിന്‍ ക്യാമറയില്‍ എഫ്/17 അപ്പര്‍ച്ചര്‍ ശേഷിയുണ്ട്. 10എംപി ടെലിഫോട്ടോ ക്യാമറ എഫ്/2.4 അപ്പര്‍ച്ചര്‍ ശേഷിയുള്ളതാണ്. അള്‍ട്രാ വൈഡ് 8എംപി-എഫ്/2.4, ഫീല്‍ഡ് ഡെപ്തിന് 5എംപി-എഫ്2.2 എന്നിങ്ങനെ പോകുന്നു ക്യാമറ. ഇതിനെല്ലാം പുറമെ എഫ്/2.0 അപ്പര്‍ച്ചറുള്ള 24 മെഗാപികസല്‍ ക്യാമറ മുന്നിലുമുണ്ട്.
ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണിന് 6.3 ഇഞ്ച് സ്‌ക്രീനാണ്. ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്‌പ്ലേ 1080×2220 പിക്‌സല്‍ റെസല്യൂഷന്‍ സപ്പോര്‍ട്ടുണ്ട്. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയുള്ള ഫോണിന് ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ആണ് ഓപ്പറേറ്റിംഗ് സംവിധാനമായി നല്‍കിയിട്ടുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറുള്ള ഫോണിന് 6ജിബി-8ജിബി ഓപ്ഷനുകളുണ്ട്. കഴിഞ്ഞ ദിവസം ക്വാലലംപൂരില്‍ അവതരിപ്പിച്ച ഫോണ്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും 51,800 രൂപയോളമാണ് ഇന്ത്യന്‍ വില പ്രതീക്ഷിക്കുന്നത്.

Previous 'Tzara'യുടെ ഭംഗിയില്‍ ആന്‍
Next ഈജിപ്തില്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്

You might also like

Business News

ഡീസല്‍ വില റിക്കോര്‍ഡ് ഉയരത്തില്‍

അസംസകൃത എണ്ണയുടെ വില ആഗോളവിപണിയില്‍ വര്‍ധിച്ചതോടെ ഇന്ത്യയില്‍ ഡീസല്‍, പെട്രോള്‍ വില എക്കാലത്തെയും ഉയരത്തില്‍. ഇന്നലെ പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍ നാലു പൈസയും വര്‍ധന രേഖപ്പെടുത്തി.   ഡല്‍ഹിയില്‍ 74.08 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

Business News

ബാങ്ക് വായ്പയ്ക്ക് ഇനി പാസ്‌പോര്‍ട്ട്

ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കണമെങ്കില്‍ ഇനി പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും ഹാജരാക്കേണ്ടിവരും. ലോണെടുത്ത് വിദേശരാജ്യങ്ങളിലേക്ക് മുങ്ങുന്ന വിരുതന്മാരെ കുടുക്കാനാണ് ഇതു നടപ്പാക്കുന്നത്. 50 കോടി രൂപവരെയുള്ള വായ്പകള്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. 50 കോടിക്കു മുകളിലുള്ള വായ്പ ലഭ്യമാകണമെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ

TECH

മൈക്രോമാക്‌സ് കാന്‍വാസ് 2 പ്ലസ് വിപണിയില്‍

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് ഏറ്റവും പുതിയ കാന്‍വാസ് 2 പ്ലസ് സ്മാര്‍ട് ഫോണ്‍ രംഗത്തിറക്കി. 8,999 രൂപയാണ് വില. എട്ട് മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറ, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഇങ്ങെ നീളുന്നു കാന്‍വാസ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply